മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പൂജാവേളയിൽ അധികമാർക്കും അറിയാത്ത സംഭവം പങ്കു വച്ച് നടൻ ദിലീപ്. ഉള്ളടക്കം സിനിമയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവമാണ് താരം ചടങ്ങിൽ ഒത്തുകൂടിയവരോടു പറഞ്ഞത്. മോഹൻലാലിന് പണ്ടു തൊട്ടേ സംവിധാനത്തെക്കുറിച്ച് ധാരണയുണ്ടെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ പൂജാവേളയിൽ അധികമാർക്കും അറിയാത്ത സംഭവം പങ്കു വച്ച് നടൻ ദിലീപ്. ഉള്ളടക്കം സിനിമയുടെ സെറ്റിൽ വച്ചുണ്ടായ അനുഭവമാണ് താരം ചടങ്ങിൽ ഒത്തുകൂടിയവരോടു പറഞ്ഞത്. മോഹൻലാലിന് പണ്ടു തൊട്ടേ സംവിധാനത്തെക്കുറിച്ച് ധാരണയുണ്ടെന്ന് തെളിയിക്കുന്നതായി ദിലീപിന്റെ വാക്കുകൾ. 

ADVERTISEMENT

‘ലാലേട്ടനിലെ സംവിധായകന്റെ കഴിവുകൾ വളരെ നേരത്തെ തന്നെ അറിഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. ഉള്ളടക്കം എന്ന സിനിമ ചെയ്യുന്ന സമയത്ത് അതിലെ ഒരു സംഘട്ടന രംഗം ലാലേട്ടനാണ് ഒരുക്കിയത്. അന്ന് ഞാനും ലാൽജോസുമായിരുന്നു അദ്ദേഹത്തിന്റെ സഹായികൾ. അവിടെ ഇടി ഇങ്ങനെ ഇടി എന്നൊക്കെ അദ്ദേഹം പറയുമ്പോൾ അതൊക്കെ ഞങ്ങൾ അനുകരിച്ചു കാണിക്കും. ലാലേട്ടൻ സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോഴെ അദ്ദേഹത്തോടു ഞാൻ ചെറിയൊരു വേഷം ചോദിച്ചിരുന്നു. പക്ഷേ ഇപ്പൊൾ ഇതിലെ അഭിനേതാക്കളെ കാണുമ്പോൾ അതിനു സ്കോപ്പില്ല എന്നു തോന്നുന്നു.’ ദിലീപ് പറഞ്ഞു. 

ADVERTISEMENT

ബറോസിൽ പ്രധാന വേഷം ചെയ്യുന്ന പൃഥ്വിരാജ് പൂജാവേദിയിൽ പറഞ്ഞതിങ്ങനെ. ‘ബറോസ് എന്ന ചിത്രത്തിന്റെ തിരക്കഥ മുഴുവനായി വായിച്ച ഒരാളാണ് ഞാൻ. ഇൗ ചിത്രത്തിന്റെ ഭാഗമായതു കൊണ്ടു തന്നെ ഇൗ സിനിമയെ പൊക്കി പറയാൻ ഞാനാളല്ല. അല്ലായിരുന്നുവെങ്കിൽ ഞാനൊരുപാട് പുകഴ്ത്തി പറഞ്ഞേനെ. ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എനിക്കൊരു വേഷം തന്നതിന് അദ്ദേഹത്തിന് നന്ദി പറയുന്നു. ലോകത്തിലെ ഏതു നടനെ വച്ചും ചെയ്യാവുന്ന വേഷത്തിന് എന്നെ വിളിച്ചതിന് ആന്റണിച്ചേട്ടനും നന്ദി.’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT