കേരളത്തിൽ തിളയ്ക്കുന്ന തിരഞ്ഞെടുപ്പു ചൂടിനിടെ, മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം ‘വൺ’ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. നല്ല ഭരണം കാഴ്ചവയ്ക്കുവാൻ എന്തു ചെയ്യാം എന്ന പുതുമയാർന്ന ആശയമാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകർ‍ നൽകുന്നത്. തിരഞ്ഞടുപ്പിനു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ തിളയ്ക്കുന്ന തിരഞ്ഞെടുപ്പു ചൂടിനിടെ, മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രം ‘വൺ’ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. നല്ല ഭരണം കാഴ്ചവയ്ക്കുവാൻ എന്തു ചെയ്യാം എന്ന പുതുമയാർന്ന ആശയമാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകർ‍ നൽകുന്നത്. തിരഞ്ഞടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന മുഖ്യമന്ത്രിക്കു നൽകാൻ, കേരളത്തെ മുന്നോട്ടു നയിക്കാനുതകുന്ന ആശയങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ അതു‌ ഞങ്ങൾക്ക് അയച്ചു തരിക. വണ്ണിന്റെ റിലീസിനോടനുബന്ധിച്ച് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നു നടത്തുന്ന ‘One Idea for Better Kerala’ എന്ന പരിപാടിയിലൂടെ, ആ ആശയങ്ങൾ മമ്മൂട്ടിക്കും കേരളത്തിലെ പ്രമുഖ മുന്നണികളെ നയിക്കുന്ന നേതാക്കൾക്കും കൈമാറും.

ADVERTISEMENT

കേരളത്തിന്റെ ഭാവി മുന്നിൽക്കണ്ട്, നമ്മുടെ സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനു സഹായകമാകുന്ന ഒരു ആശയമാണ് മുന്നോട്ടു വയ്ക്കേണ്ടത്. ആശയം, അതിന്റെ സാധ്യതകള്‍, പ്രായോഗികത എന്നിവയെപ്പറ്റി 250 വാക്കിൽ കൂടാത്ത കുറിപ്പ് onemoviecontest@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക. വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന 20  ആശയങ്ങൾ അയച്ചവർക്ക് അവ മമ്മൂട്ടിക്കു മുന്നിൽ ഓൺലൈൻ മീറ്റിങ്ങിലൂടെ അവതരിപ്പിക്കുകയും  ആശയവിനിമയം നടത്തുകയും ചെയ്യാം. 

മമ്മൂട്ടിയുമായുള്ള ഓ‍ൺലൈൻ ചർച്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഉൾപ്പെടുത്തി ഇൗ ആശയങ്ങൾ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർക്കു മനോരമ ഒാൺലൈൻ സമർപ്പിക്കും. 

ADVERTISEMENT

ഇനി വൈകണ്ടാ, വരൂ, പുതു കേരളത്തിനായി പുതിയൊരാശയം രചിക്കൂ, ചരിത്രത്തിന്റെ ഭാഗമാകൂ...

നിബന്ധനകൾ

ADVERTISEMENT

ഒരു ഇമെയിൽ ഐഡിയിൽനിന്ന് ഒരു ആശയവും അതിന്റെ വിശദാംശങ്ങളും മാത്രം അയയ്ക്കുക

ആശയങ്ങൾ അയക്കേണ്ട അവസാന തിയതി ഏപ്രിൽ 6

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടേണ്ട നമ്പർ: 0481-2587244 (ഒൻപതു മണിക്കും മൂന്ന് മണിക്കും ഇടയില്‍ വിളിക്കുക)

മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ‘വൺ’ സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ‘ചിറകൊടിഞ്ഞ കിനാവുക’ള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വൺ. ബോബി–സഞ്ജയ് ആണ് തിരക്കഥ. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്. 

ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാദൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി, ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു, വെട്ടുക്കിളി പ്രകാശ്, സാബ് ജോൺ, ഡോക്‌ടർ പ്രമീള ദേവി, അർച്ചന മനോജ്, കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.