തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി നടന്‍ കൃഷ്ണകുമാര്‍ സമീപത്തെ തിയറ്ററിലേയ്ക്കൊന്ന് ഓടിക്കയറി. മകള്‍ ഇഷാനിയുടെ ആദ്യ ചിത്രം വണ്ണിന്റെ റിലീസ് ആഘോഷങ്ങളിലേയ്ക്കാണ് സ്ഥാനാര്‍ഥി കുടുംബ സമേതമെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിശ്രമിക്കാൻ പോലും നേരമില്ലാത്ത പ്രചാരണ ചൂടിനിടയിൽ നിന്നാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ സിനിമ തിയറ്ററിലേക്ക് ഓടിയെത്തിയത്. ഭാര്യ സിന്ധുവും മക്കളായ ഇഷാനിയും ഹൻസികയും നേരത്തെ എത്തിയിരുന്നു. സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇഷാനിക്കൊപ്പം കൃഷ്ണകുമാറും അഭിനയിച്ച വൺ എന്ന ചിത്രത്തിന്റെ റിലീസ് ഷോ കാണാനായിരുന്നു വരവ്. മകൾക്കു പിന്തുണയുമായി എത്തിയെങ്കിലും സിനിമ കാണാനുള്ള സമയം പോലും മാറ്റിവയ്ക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സ്ഥാനാർഥി.

നേരത്തെ നിശ്ചയിച്ച പ്രചാരണ കേന്ദ്രങ്ങളിൽ എത്തേണ്ടതിനാൽ സിനിമ കാണാനിരിക്കാതെ അദ്ദേഹം പ്രവർത്തകർക്കൊപ്പം തിയറ്ററിൽ നിന്നു മടങ്ങി. മമ്മൂട്ടി ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ രാഷ്ട്രീയം സംബന്ധിച്ച അഭ്യൂഹങ്ങൾ ഏറെ ഉയർന്നിരുന്നെങ്കിലും അതിലൊന്നും ഒരു അടിസ്ഥാനവുമില്ലെന്നു സിനിമ കണ്ടിറങ്ങിയ സിന്ധുവും ഇഷാനിയും പ്രതികരിച്ചു. രാഷ്ട്രീയ സിനിമയാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ അനുകൂലമായുള്ളതൊന്നും ഇല്ല. അദ്യാവസാനം ആസ്വദിച്ചു കാണാവുന്ന സിനിമയാണ്– സിന്ധു പറഞ്ഞു.

ADVERTISEMENT

രമ്യ എന്ന കഥാപാത്രത്തെയാണ് മാർ ഇവാനിയോസ് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായ ഇഷാനി അവതരിപ്പിക്കുന്നത്. വിജിലൻസ് ഡിജിപിയായ അലക്സ് തോമസ് എന്ന കഥാപാത്രമാണ് കൃഷ്ണകുമാറിന്റേത്. മുൻ ഡിജിപിയും ഇപ്പോൾ ഇരിങ്ങാലക്കുടയിലെ എൻഡിഎ സ്ഥാനാർഥിയുമായ ജേക്കബ് തോമസിനോട് സാമ്യമുള്ള കഥാപാത്രമാണിതെന്ന പ്രചാരണം ഉയർന്നിരുന്നു. ‌

ADVERTISEMENT

മകൾക്കൊപ്പമുള്ള ആദ്യ സിനിമയാണെങ്കിലും കൃഷ്ണ കുമാറും ഇഷാനിയും ഒരുമിച്ചുള്ള സീനുകളില്ല. മൂത്തമകൾ അഹാന കൃഷ്ണക്കൊപ്പം ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. അഹാനയും ഇന്നലെ കൊച്ചിയിൽ ‘വൺ’ കണ്ടു.