കുറച്ച് മര്യാദ?: ബീഫ് ട്രോളുകളോട് പ്രതികരിച്ച് അഹാന
‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’... ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണിത്. വീട്ടിൽ ബീഫ് കയറ്റില്ല എന്ന് പറയുന്ന അച്ഛന്റെ മകൾ ബീഫ് കഴിക്കും എന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം. എന്നാൽ ഇതിനെതിരെ ശക്തമാക്കി പ്രതികരിച്ച് അഹാന രംഗത്തെത്തി. ട്രോളും വാർത്തകളും

‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’... എന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കും ട്രോളുകൾക്കും മറുപടിയുമായി അഹാന കൃഷ്ണ. താന്‍ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടില്‍ കയറ്റാറില്ലെന്നുമുളള നടൻ കൃഷ്ണകുമാറിന്റെ പ്രസ്താവനയും അഹാന മുമ്പു പോസ്റ്റ് ചെയ്ത ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളും സഹിതമായിരുന്നു ‘വീട്ടിൽ ബീഫ് കയറ്റില്ല എന്ന് പറയുന്ന അച്ഛന്റെ മകൾ ബീഫ് കഴിക്കും’ എന്ന മട്ടിൽ ട്രോളുകൾ. ട്രോളും വാർത്തകളും നല്ലതാണെന്നും എന്നാൽ എല്ലാത്തിനും കുറച്ച് മര്യാദ വേണമെന്നുമാണ് അഹാനയുടെ മറുപടി. തന്റെ അച്ഛൻ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞതിന്റെ വിഡിയോയും അത് വളച്ചൊടിച്ചു വന്ന വാർത്തകളും അഹാന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
വീട്ടിൽ ബീഫ് കയറ്റില്ലെന്ന് അച്ഛൻ പറഞ്ഞിട്ടില്ലെന്ന് അഹാന വ്യക്തമാക്കുന്നു. ഇറച്ചികൾ കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്ന വിഡിയോയുടെ ഭാഗം പങ്കുവച്ച അഹാന, സമൂഹമാധ്യമത്തിൽ താൻ പങ്കുവച്ചത് സിനിമയുടെ പ്രൊഡക്‌ഷൻ ടീമിലെ ഭക്ഷണമാണെന്നും അമ്മ ഉണ്ടാക്കിത്തന്നതല്ലെന്നും പറഞ്ഞു.
അച്ഛനും താനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും നടി പറയുന്നു. ‘കുറേക്കാലമായി ഞാൻ പറയുന്നത് എന്റെ കുടുംബത്തിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കപ്പെടുകയാണ്. ശേഷം അവരെയും എന്നെയും ട്രോൾ ചെയ്യും. അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അതെന്റെ വാക്കുകളായും വ്യാഖ്യാനിക്കപ്പെടുന്നു. രാഷ്ട്രീയം മാറ്റി വച്ച്, ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ ആത്മപരിശോധന നടത്തൂ, ദയവായി നല്ലൊരു മനുഷ്യനാകാൻ ശ്രമിക്കൂ.’–അഹാന വ്യക്തമാക്കുന്നു.