പ്ലീസ് എനിക്കാരെങ്കിലും അൽപം ലഹരി തരൂ’; ‘അയൺമാന്റെ’ ഞെട്ടിക്കുന്ന ജീവിതം
പി50522–അതായിരുന്നു കലിഫോർണിയ ജയിലിൽ ആ യുവാവിന്റെ നമ്പർ. സുന്ദരൻ. പക്ഷേ, ഉറയ്ക്കാത്ത കണ്ണുകളിൽ ലഹരിയുടെ മരവിപ്പ്. ജയിൽ ഭിത്തിയിൽ തലയിടിച്ച് അയാൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു, പ്ലീസ് എനിക്കാരെങ്കിലും അൽപം ലഹരി തരൂ. അതിനിടെ ജയിലിൽ മറ്റു തടവുകാർ അടിച്ചും ഇടിച്ചും ഇഞ്ചപ്പരുവമാക്കിയതോടെ, ഏകാന്ത
പി50522–അതായിരുന്നു കലിഫോർണിയ ജയിലിൽ ആ യുവാവിന്റെ നമ്പർ. സുന്ദരൻ. പക്ഷേ, ഉറയ്ക്കാത്ത കണ്ണുകളിൽ ലഹരിയുടെ മരവിപ്പ്. ജയിൽ ഭിത്തിയിൽ തലയിടിച്ച് അയാൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു, പ്ലീസ് എനിക്കാരെങ്കിലും അൽപം ലഹരി തരൂ. അതിനിടെ ജയിലിൽ മറ്റു തടവുകാർ അടിച്ചും ഇടിച്ചും ഇഞ്ചപ്പരുവമാക്കിയതോടെ, ഏകാന്ത
പി50522–അതായിരുന്നു കലിഫോർണിയ ജയിലിൽ ആ യുവാവിന്റെ നമ്പർ. സുന്ദരൻ. പക്ഷേ, ഉറയ്ക്കാത്ത കണ്ണുകളിൽ ലഹരിയുടെ മരവിപ്പ്. ജയിൽ ഭിത്തിയിൽ തലയിടിച്ച് അയാൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു, പ്ലീസ് എനിക്കാരെങ്കിലും അൽപം ലഹരി തരൂ. അതിനിടെ ജയിലിൽ മറ്റു തടവുകാർ അടിച്ചും ഇടിച്ചും ഇഞ്ചപ്പരുവമാക്കിയതോടെ, ഏകാന്ത
പി50522–അതായിരുന്നു കലിഫോർണിയ ജയിലിൽ ആ യുവാവിന്റെ നമ്പർ. സുന്ദരൻ. പക്ഷേ, ഉറയ്ക്കാത്ത കണ്ണുകളിൽ ലഹരിയുടെ മരവിപ്പ്. ജയിൽ ഭിത്തിയിൽ തലയിടിച്ച് അയാൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു, പ്ലീസ് എനിക്കാരെങ്കിലും അൽപം ലഹരി തരൂ. അതിനിടെ ജയിലിൽ മറ്റു തടവുകാർ അടിച്ചും ഇടിച്ചും ഇഞ്ചപ്പരുവമാക്കിയതോടെ, ഏകാന്ത സെല്ലിലേക്കു മാറ്റി. ഏപ്രിൽ നാലിന് 56ാം പിറന്നാൾ ആഘോഷിച്ചു, അന്നത്തെ ആ ചെറുപ്പക്കാരൻ. ആശംസകളിൽ പലരും കുറിച്ചു, സർ, താങ്കളാണു ഞങ്ങളുടെ പ്രചോദനം, തെറ്റുകളിൽനിന്നു വഴിമാറാൻ. താങ്കളാണു ഞങ്ങളുടെ മാതൃക, ഏതു നരകക്കുഴിയിൽനിന്നും തിരിച്ചു വരാൻ, താങ്കളാണു ഞങ്ങളുടെ എക്കാലത്തെയും അയൺ മാൻ!
അതെ, പറയുന്നത്, വിഖ്യാത ഹോളിവുഡ് നടൻ റോബർട്ട് ഡൗണി ജൂനിയറിനെ കുറിച്ചു തന്നെ. അയൺ മാൻ വേഷത്തിലൂടെ ഹോളിവുഡ് സിനിമയെ കീഴടക്കിയ, ഫോബ്സിന്റെ അതിസമ്പന്ന പട്ടികയിലുള്ള. ടൈംസിന്റെ സ്വാധീനവ്യക്തിത്വ ലിസ്റ്റിൽ മുൻനിരയിലുള്ള, ഗോൾഡൻ ഗ്ലോബ് ജേതാവായ, ലോകസിനിമയുടെ സ്വന്തം അയൺ മാൻ. തിരിച്ചുവരവുകളുടെ തമ്പുരാൻ എന്നുതന്നെ അദ്ദേഹത്തെ വിളിക്കണം. എല്ലാവരും എഴുതിത്തള്ളിയ ഇന്നലെകളിൽ നിന്ന്, പലവട്ടം എഴുന്നേറ്റിട്ടും വീഴ്ത്തിക്കളഞ്ഞ ലഹരിക്കുരുക്കിൽ നിന്ന് എല്ലാം റോബർട്ട് ഡൗണി തിരിച്ചെത്തി. തെറ്റുകൾ തിരുത്തി, സ്വയം പുതുക്കുന്നവരെക്കാൾ മികച്ച മാതൃകയെന്തുണ്ട്?
കളിപ്പാട്ടത്തിനു പകരം മരിജുവാന
റോബിയുടെ വീടിനു ലഹരിയുടെ മണവും മൂഡുമായിരുന്നു, എപ്പോഴും. നടനും സംവിധായകനും നിർമാതാവുമായ അച്ഛൻ ഡൗണി സീനിയർക്കു ലഹരിയായിരുന്നു എന്നും കൂട്ട്. ലഹരി മൂത്ത് ശരിതെറ്റുകൾ മറന്ന കാലത്ത് ആറു വയസ്സുകാരൻ മകനും കൊടുത്തു മരിജുവാന! അമ്മ എതിർത്തെങ്കിലും വീട്ടിൽ വഴക്കു പതിവായെങ്കിലും സീനിയർ ഗൗനിച്ചില്ല. പിന്നീട്, അച്ഛനും മകനും തമ്മിലുള്ള സ്നേഹപ്രകടനങ്ങളെല്ലാം ലഹരി വഴിയായിരുന്നു. നാളുകൾക്കിപ്പുറം മകൻ ലഹരിക്കേസിൽ ജയിലിലായപ്പോൾ സീനിയർ പശ്ചാത്തപിച്ചു, തന്റെ തെറ്റ് ഏറ്റുപറഞ്ഞു. അച്ഛനും അമ്മയും വിവാഹമോചനം നേടിയപ്പോഴും റോബി അച്ഛനൊപ്പം തുടർന്നു.
അഞ്ചാം വയസ്സിൽ ബാലതാരമായി സിനിമയിലെത്തി, ചെറിയ റോളുകളിലൂടെ മുന്നോട്ടുപോകുമ്പോൾ ലഹരി, ലഹരി എന്നു മാത്രമായിരുന്നു റോബിയുടെ ചിന്ത. പഠനവും പാതിവഴിയിൽ നിന്നു. സിനിമയിൽ അൽപം പച്ചപിടിച്ചതോടെ നടി സാറ ജെസീക്ക പാർക്കറുമായി പ്രണയം. ഏറെ വർഷങ്ങൾക്കു ശേഷം വേർപിരിച്ച് ഡെബോറ ഫാൽക്കനറുമായി വിവാഹം. പക്ഷേ, ലഹരി തന്നെയായിരുന്നു ആദ്യ ഭാര്യ. ഏതു വേഷവും ഭംഗിയായി ചെയ്തിരുന്നെങ്കിലും ഹോളിവുഡ് അയാളെ ഗൗരവത്തോടെ കണ്ടില്ല, കാരണം അയാളുടെ ‘മാസ്റ്റർ’ ലഹരിയാണെന്നത് അങ്ങാടിപ്പാട്ടായിരുന്നു.
അടിപിടി, അറസ്റ്റ്, ജയിൽ
1996 മുതൽ 2001 വരെ വല്ലാത്തകാലമായിരുന്നു. മദ്യവും ലഹരിമരുന്നും രാപ്പാർട്ടികളും തെരുവുവഴക്കുകളും കൊണ്ട് ടാബ്ലോയ്ഡുകളിൽ റോബി നിറഞ്ഞു നിന്നു. പലവട്ടം ലഹരിവിമുക്ത കേന്ദ്രങ്ങളിൽ എത്തിച്ചെങ്കിലും അവിടെനിന്നെല്ലാം ചാടി. കൊക്കെയ്നും ഹെറോയ്നുമെല്ലാം കൈവശം വച്ചതിനു പലവട്ടം അറസ്റ്റിലായി. തലയ്ക്കു വെളിവില്ലാതെ അയൽക്കാരന്റെ വീടു കുത്തിത്തുറന്ന് ബെഡ്‌റൂമിൽ ഉറങ്ങി. താക്കീതുകൾ ഏൽക്കാതെ വന്നതോടെ ജയിലിൽ അടച്ചു. പുറത്തിറങ്ങിയാലും വീണ്ടും ലഹരിക്കുഴിയിലേക്ക്. കുറച്ചു നാൾ നിർത്തും, അപ്പോൾ ടിവി പരമ്പരകളിൽ അഭിനയിക്കും, മികച്ച അഭിനയത്തിന് അവാർഡ് വാങ്ങും, വീണ്ടും ലഹരിയിലേക്കു പോകും ഇതായിരുന്നു ടൈംടേബിൾ.
ഹോളിവുഡിൽനിന്നു ടിവിയിലേക്കു ചുരുങ്ങിയ റോബിയെ തിരിച്ചെത്തിക്കാൻ സൗഹൃത്തുക്കൾ പരിശ്രമിച്ചു. പക്ഷേ, നിർമാതാക്കൾക്ക് ആർക്കും അയാളെ വേണ്ട. എങ്ങനെ വിശ്വസിച്ച് ഷൂട്ടിങ് തുടങ്ങും, കിറുങ്ങിക്കിടന്ന് ജയിലിൽ ആയാൽ കാശ് വെള്ളത്തിലാകില്ലേ! ഇതിനിടെ, ഒരു സിനിമ ഒത്തുവന്നപ്പോഴാകട്ടെ, ഇൻഷുറൻസ് ബോണ്ട് നൽകാൻ കമ്പനികൾ ആരും തയാറല്ല. സ്വബോധമില്ലാത്ത നടന് എങ്ങനെ ഇൻഷുറൻസ് നൽകുമെന്നായിരുന്നു ചോദ്യം. ഒടുവിൽ പ്രമുഖ നടൻ മെൽ ഗിബ്സൻ ആണു സ്വന്തം ഉറപ്പിൽ ഇൻഷുറൻസ് ഒപ്പിട്ട് റെഡിയാക്കിയത്. വർഷങ്ങൾക്കിപ്പുറം സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നേടിയപ്പോൾ അതു ഗിബ്സൻ തന്നെ സമ്മാനിക്കണമെന്നു റോബർട്ട് പറഞ്ഞത്, അദ്ദേഹമില്ലായിരുന്നെങ്കിൽ താൻ ഇല്ലാതായിപ്പോയേനേ എന്ന നന്ദിബോധ്യം എക്കാലവും ഉള്ളിലുള്ളതു കൊണ്ടാണ്.
കടലിലെറിഞ്ഞ കൊക്കെയ്ൻ
വീട്ടിൽ കലഹം പതിവായതോടെ ഭാര്യ പിരിഞ്ഞുപോയി. അതിനിടെ വീണ്ടും ജയിലിലായി. 36 മാസം തടവിനു ശിക്ഷിച്ചെങ്കിലും ഒരു വർഷത്തിൽ താഴെ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം പുറത്തിറങ്ങുമ്പോൾ വർഷം 2000–2001. സിനിമയില്ല, കുടുംബമില്ല, കൂട്ടുകാരില്ല. റോബർട്ടിനു ബൈപോളാർ ഡിസീസ് എന്ന മാനസിക രോഗമുണ്ടെന്നു പറഞ്ഞു രണ്ടാനമ്മയും രംഗത്തെത്തിയതോടെ, അവസാനത്തെ ആണിയുമടിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസുകൾ വേറെ. ലഹരിയിൽനിന്നു പുറത്തുകടക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കിയത് ഇതിനിടെയാണ്. കുറേയേറെ വിജയിച്ചെങ്കിലും പൂർണമായി രക്ഷ നേടാനായില്ല.
വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് അഭിഭാഷക സൂസനെ പരിചയപ്പെടുന്നത്. അവരോടുള്ള ഇഷ്ടം പ്രണയമായി, വിവാഹം കഴിക്കണമെന്ന ആഗ്രഹമായി. എന്നാൽ, സൂസൻ ഒരു നിബന്ധന വച്ചു; നമുക്കിടയിൽ ലഹരി പാടില്ല, ഒരു തുള്ളിപോലും. സിനിമാറ്റിക് സ്റ്റൈലിൽ തന്നെ ലഹരി മരുന്നുകൾ കടലിലേക്കു വലിച്ചെറിഞ്ഞു, റോബർട്ട് ഡൗണി ജൂനിയർ. സൂസനു വാക്കും കൊടുത്തു, ഇനി സ്വയം നശിക്കില്ല, കുടുംബജീവിതം നശിപ്പിക്കില്ല. ആയിരം വട്ടം റോബിയുടെ ‘സത്യം ചെയ്യൽ’ കേട്ടിട്ടുള്ള ഹോളിവുഡ് അതു ചിരിച്ചു തള്ളി. പക്ഷേ, സൂസനു മനസ്സിലായി തന്റെ കാമുകൻ ഉറപ്പിച്ചു തന്നെയാണെന്ന്.
2003ലെ ആ ശപഥത്തിനു ശേഷം ലഹരിയുടെ രുചി നോക്കണമെന്നു പോലും തോന്നിയിട്ടില്ലെന്ന് പിന്നീട് റോബർട്ട് ടിവി അഭിമുഖങ്ങളിൽ പറഞ്ഞു. ‘ഇനി നശിക്കാൻ ഒന്നും ബാക്കി ഇല്ലായിരുന്നു. വീഴ്ചയുടെ അങ്ങേയറ്റത്ത് എത്തി. താഴെ മുട്ടിയാൽ പിന്നെ രണ്ടു വഴിയേ ഉള്ളൂ, ഒന്ന്, സ്വയം ന്യായീകരിച്ചും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും അവിടെത്തന്നെ കിടക്കുക. രണ്ട്, മുകളിലേക്കു കയറുക. ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു..’ അദ്ദേഹം പറഞ്ഞു.
ബിഗ് ബാങ് തിരിച്ചുവരവ്
ലഹരി വിട്ടൊഴിഞ്ഞതോടെ റോബർട്ടിന്റെ പ്രതിഭയും സൗന്ദര്യവും കുടുംബജീവിതവും കൂടുതൽ തിളങ്ങി. എങ്കിലും മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് കമ്പനിക്ക് (എംസിയു) ജൂനിയർ ഡൗണിയെ അയൺ മാൻ ആക്കാൻ പലവട്ടം ആലോചിക്കേണ്ടി വന്നു. കുട്ടികളുടെ ഉൾപ്പെടെ സൂപ്പർ ഹീറോ ആകാനൊരുങ്ങുന്നയാൾ ലഹരിക്ക് അടിമയാകില്ലെന്ന് അവർക്കും ഉറപ്പുതോന്നണമായിരുന്നു. ഒടുവിൽ, ടോണി സ്റ്റാർക്ക് എന്ന അയൺ മാൻ ആയി റോബർട്ട് ഡൗണി ജൂനിയർ വന്നു, കണ്ടു, കീഴടക്കി. കോടാനുകോടികൾ പ്രതിഫലം, പ്രൈവറ്റ് ജെറ്റുകൾ, വിരലിൽ എണ്ണാവുന്നതിലധികം ആഡംബര കാറുകൾ, സ്വന്തമായി നിർമാണക്കമ്പനി, തുടരെത്തുടരെ ഹിറ്റുകൾ– അവഞ്ചേഴ്സ് എൻഡ് ഗെയിമിൽ മാത്രം പ്രതിഫലം 750 ലക്ഷം ഡോളറായിരുന്നു! വരുമാനത്തിലൊരു പങ്ക് പരിസ്ഥിതി സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുകയാണ് അദ്ദേഹം.
ആമിർ ഖാന്റെ ‘ഫാൻ’
ഇന്ത്യ ഏറെ ഇഷ്ടമാണു റോബർട്ട് ഡൗണി ജൂനിയറിന്. ലഗാൻ കണ്ടതിനു ശേഷം അദ്ദേഹം പറഞ്ഞു, ‘ആമിർ ഖാനെ കാണുമ്പോൾ ഇന്ത്യയുടെ ടോം ഹാങ്ക്സിനെപ്പോലെ തോന്നുന്നു. സൂപ്പർ നടനാണ് അദ്ദേഹം.’. ഇതുവരെ ഇന്ത്യയിൽ എത്താനായില്ലെങ്കിലും ഇന്ത്യൻ ആരാധകർക്ക് ഇടയ്ക്കിടെ ഹായ് അയയ്ക്കാൻ അദ്ദേഹം മറക്കാറില്ല.
ഏപ്രിൽ 4- ലോകസിനിമയുടെ ഹൃദയം കീഴടക്കിയ 'ജോക്കർ' ഹീത് ലെഡ്ജറുടെ കൂടി ജന്മദിനമാണ്. ലഹരിയുടെ കൂരമ്പിൽ പിടഞ്ഞു തീർന്ന ജീവിതം. ജീവിച്ചിരുന്നെങ്കിൽ 42ാം പിറന്നാൾ. പ്രിയ ഹീത്, റോബിയെപ്പോലെ നിനക്ക് തിരിച്ചു വരാനായില്ലല്ലോ.