പ്രദർശനത്തിനിടെ സിനിമ നിന്നു; തിയറ്റർ തല്ലിപ്പൊളിച്ച് ‘പവൻ കല്യാൺ’ ഫാൻസ്
പവൻ കല്യാൺ നായകനായ ഏറ്റവും പുതിയ ചിത്രം വക്കീൽ സാബിന്റെ പ്രദർശനത്തിനിടെ ആരാധകരുടെ അതിക്രമം. സിനിമ ഇടയ്ക്കുവച്ച് നിന്നുപോയെന്ന് ആരോപിച്ച് താരത്തിന്റെ ആരാധകർ തിയറ്റർ തല്ലിപ്പൊളിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് സിനിമ നിർത്തി വയ്ക്കേണ്ടി വന്നത്. പിന്നാലെയാണ് ആരാധകർ അരിശം പൂണ്ട് അക്രമം

പവൻ കല്യാൺ നായകനായ ഏറ്റവും പുതിയ ചിത്രം വക്കീൽ സാബിന്റെ പ്രദർശനത്തിനിടെ ആരാധകരുടെ അതിക്രമം. സിനിമ ഇടയ്ക്കുവച്ച് നിന്നുപോയെന്ന് ആരോപിച്ച് താരത്തിന്റെ ആരാധകർ തിയറ്റർ തല്ലിപ്പൊളിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് സിനിമ നിർത്തി വയ്ക്കേണ്ടി വന്നത്. പിന്നാലെയാണ് ആരാധകർ അരിശം പൂണ്ട് അക്രമം അഴിച്ചുവിട്ടത്. നേരത്തെ ചിത്രത്തിന്‍റെ റിലീസിങുമായി ബന്ധപ്പെട്ട് ആരാധകർ സംസ്ഥാനത്തുട നീളം വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.
പവൻ കല്യാണിന്റെ കൂറ്റൻ പോസ്റ്ററുകൾ വെച്ചാണ് ആളുകൾ താരത്തോടുള്ള ആരാധന അറിയിച്ചത്. ആരാധന പ്രകടിപ്പിക്കാൻ സ്വന്തം കൈവെട്ടി ചിത്രത്തിന്റെ പോസ്റ്ററിൽ രക്തം പുരട്ടിയവരുമുണ്ട്.
നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചൻ കേന്ദ്ര കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേയ്ക്കാണ് വക്കീൽ സാബ്. താപ്സി പന്നു, കീർത്തി കുൽഹാരി, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച വക്കീൽ കഥാപാത്രത്തെയാണ് തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.
ശ്രീരാം വേണു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറും ദിൽ രാജുവും ചേർന്നാണ്. തമൻ ആണ് സംഗീതം.
തമിഴിലും പിങ്ക് റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. 'നേർക്കൊണ്ട പാർവൈ' എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത്ത് വക്കീൽ വേഷത്തിലെത്തിയപ്പോൾ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ താരിയാങ്ങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.