എന്നെ ഇങ്ങനെ അസഭ്യം പറയരുതേ: ‘കർണൻ’ വില്ലൻ പറയുന്നു
ധനുഷ് ചിത്രം കർണൻ സിനിമയിൽ ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥൻ കണ്ണബിരനെ അവതരിപ്പിക്കുന്നത് പ്രശസ്ത നടൻ നാട്ടിയാണ്. സതുരംഗ വേട്ടൈ, ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായും തിളങ്ങിയ താരം അത്യുഗ്രൻ പ്രകടനമാണ് കർണനിൽ കാഴ്ചവച്ചിരിക്കുന്നത്. കണ്ടിരിക്കുന്ന പ്രേക്ഷകരില്‍ പോലും വെറുപ്പ് ഉളവാക്കുന്ന

ധനുഷ് ചിത്രം കർണൻ സിനിമയിൽ ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥൻ കണ്ണബിരനെ അവതരിപ്പിക്കുന്നത് പ്രശസ്ത നടൻ നാട്ടിയാണ്. സതുരംഗ വേട്ടൈ, ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായും തിളങ്ങിയ താരം അത്യുഗ്രൻ പ്രകടനമാണ് കർണനിൽ കാഴ്ചവച്ചിരിക്കുന്നത്. കണ്ടിരിക്കുന്ന പ്രേക്ഷകരില്‍ പോലും വെറുപ്പ് ഉളവാക്കുന്ന കഥാപാത്രം.
കാര്യം സിനിമയാണെങ്കിലും ചിലർ ഈ കഥാപാത്രത്തെ കാര്യമായി എടുത്തു. ക്രൂരനായ പ്രതിനായ വേഷത്തില്‍ എത്തിയ നാട്ടിയെ വ്യക്തിപരമായി ആക്രമിക്കുകയാണ് സിനിമ കണ്ടിറങ്ങുന്ന ഒരുകൂട്ടം ആളുകൾ. തിയറ്ററില്‍ ഇരുന്നും ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്നെ പലരും അസഭ്യം പറയുന്നു എന്ന് നട്ടി പറയുന്നു. സഹികെട്ടതോടെ അപേക്ഷയുമായി ട്വിറ്ററില്‍ എത്തിയിരിക്കുകയാണ് താരം.
'പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, എന്നെ ഇങ്ങനെ അസഭ്യം പറയല്ലേ. ഞാന്‍ കണ്ണബിരന്‍ ആയി അഭിനയിക്കുക മാത്രമാണ് ചെയ്ത്. അതിന് എന്നെ ഇങ്ങനെ അസഭ്യം പറയരുത്. എനിക്കത് കേള്‍ക്കാന്‍ കഴിയുന്നില്ല. അത് വെറും അഭിനയമാണ്. എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി പറയുന്നു'' എന്ന് പറഞ്ഞുകൊണ്ടാണ് നട്ടിയുടെ കുറിപ്പ്.
രജിഷ വിജയനാണ് കര്‍ണനില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. ലാല്‍, ലക്ഷ്മി പ്രിയ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു. പരിയേരും പെരുമാൾ എന്ന ചിത്രത്തിനു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് കർണൻ.