ഫഹദിനു വിലക്കില്ല, പക്ഷേ തിയറ്റർ ഉടമകൾക്ക് ആശങ്കയുണ്ട് !
തിയറ്റർ വിലക്ക്! അതും, ഫഹദ് ചിത്രങ്ങൾക്ക് ? ഒന്നു ഞെട്ടിക്കാണും, ചലച്ചിത്ര പ്രേക്ഷകർ. ഫഹദ് ഫാസിൽ; അനായാസേന വേഷങ്ങളിൽ നിന്നു വേഷങ്ങളിലേക്കു കൂടു വിട്ടു കൂടു മാറുന്ന അഭിനേതാവ്. അഭിനയിക്കുന്ന അതേ സൂക്ഷ്മതയോടെ വേഷങ്ങൾ തിരഞ്ഞെടുക്കുന്ന നടനെന്നാണു ഫഹദിനു പ്രേക്ഷക ലോകം നൽകിയ വിശേഷണം. അതുകൊണ്ടു കൂടിയാകാം,
തിയറ്റർ വിലക്ക്! അതും, ഫഹദ് ചിത്രങ്ങൾക്ക് ? ഒന്നു ഞെട്ടിക്കാണും, ചലച്ചിത്ര പ്രേക്ഷകർ. ഫഹദ് ഫാസിൽ; അനായാസേന വേഷങ്ങളിൽ നിന്നു വേഷങ്ങളിലേക്കു കൂടു വിട്ടു കൂടു മാറുന്ന അഭിനേതാവ്. അഭിനയിക്കുന്ന അതേ സൂക്ഷ്മതയോടെ വേഷങ്ങൾ തിരഞ്ഞെടുക്കുന്ന നടനെന്നാണു ഫഹദിനു പ്രേക്ഷക ലോകം നൽകിയ വിശേഷണം. അതുകൊണ്ടു കൂടിയാകാം,
തിയറ്റർ വിലക്ക്! അതും, ഫഹദ് ചിത്രങ്ങൾക്ക് ? ഒന്നു ഞെട്ടിക്കാണും, ചലച്ചിത്ര പ്രേക്ഷകർ. ഫഹദ് ഫാസിൽ; അനായാസേന വേഷങ്ങളിൽ നിന്നു വേഷങ്ങളിലേക്കു കൂടു വിട്ടു കൂടു മാറുന്ന അഭിനേതാവ്. അഭിനയിക്കുന്ന അതേ സൂക്ഷ്മതയോടെ വേഷങ്ങൾ തിരഞ്ഞെടുക്കുന്ന നടനെന്നാണു ഫഹദിനു പ്രേക്ഷക ലോകം നൽകിയ വിശേഷണം. അതുകൊണ്ടു കൂടിയാകാം,
തിയറ്റർ വിലക്ക്! അതും, ഫഹദ് ചിത്രങ്ങൾക്ക് ? ഒന്നു ഞെട്ടിക്കാണും, ചലച്ചിത്ര പ്രേക്ഷകർ. ഫഹദ് ഫാസിൽ; അനായാസേന വേഷങ്ങളിൽ നിന്നു വേഷങ്ങളിലേക്കു കൂടു വിട്ടു കൂടു മാറുന്ന അഭിനേതാവ്. അഭിനയിക്കുന്ന അതേ സൂക്ഷ്മതയോടെ വേഷങ്ങൾ തിരഞ്ഞെടുക്കുന്ന നടനെന്നാണു ഫഹദിനു പ്രേക്ഷക ലോകം നൽകിയ വിശേഷണം. അതുകൊണ്ടു കൂടിയാകാം, ഫഹദ് ചിത്രങ്ങൾ പുതിയൊരു കാഴ്ചയുടെ ആനന്ദ ജാലകം ചലച്ചിത്ര പ്രേമികൾക്കു മുന്നിൽ തുറന്നുവച്ചത്. ഏറ്റവും ഒടുവിൽ ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തിയ ‘ജോജി’ വരെ നീളുന്നു, അതിനുള്ള ചലച്ചിത്ര സാക്ഷ്യങ്ങൾ. അത്രത്തോളം മികവുറ്റ അഭിനേതാവിന്റെ സിനിമകൾക്കു തിയറ്ററുകളിൽ വിലക്കോ ?
കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ പുറത്തു വിട്ട വാർത്ത അങ്ങനെയായിരുന്നു. ‘ഒടിടി റിലീസ്: ഫഹദിനെ വിലക്കാൻ തിയറ്റർ സംഘടനയായ ഫിയോക്’ എന്നായിരുന്നു വാർത്ത. തുടർച്ചയായി ഫഹദ് ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നതിലുള്ള എതിർപ്പാണു ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫിയോക്) നീക്കത്തിനു പിന്നിലെന്നായിരുന്നു സ്ക്രീനിൽ നിറഞ്ഞ വാർത്ത.
∙ ഇല്ല, ഫഹദിനു വിലക്കില്ല
വിലക്കു വാർത്തയുടെ വിശേഷമറിയാൻ കാത്തിരുന്ന ചലച്ചിത്ര പ്രേമികൾക്കു മുന്നിൽ വൈകാതെ ഫിയോക് വിശദീകരണമെത്തി. ‘‘ഫഹദ് ഫാസിൽ അഭിനയിച്ച സിനിമകൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അത്തരം വിലക്കുകളില്ല. ഫഹദുമായും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അണിയറക്കാരുമായും തർക്കങ്ങളൊന്നുമില്ല. സംഘടനയെന്ന നിലയിൽ എല്ലാവരുമായും സൗഹൃദത്തോടെയാണു ഫിയോക് പ്രവർത്തിക്കുന്നത്.’’
ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും അത് ആവർത്തിച്ചു: ‘‘ഫഹദുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിന്റെ മാലിക് തിയറ്ററുകളിലാണല്ലോ, റിലീസ് ചെയ്യുന്നത്. ജൂലൈ 31 വരെ എഴുപതോളം സിനിമകളാണു തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കാത്തിരിക്കുന്നത്. കോവിഡ് കാലത്തു പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാൻ കഴിയാതിരുന്ന ചിത്രങ്ങളാണ് അവ. തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷം ഒടിടിയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിയറ്റർ റിലീസ് ചെയ്തു 42 ദിവസത്തിനു ശേഷം ഒടിടിയിൽ പ്രദർശിപ്പിക്കാമെന്നാണു വ്യവസ്ഥയെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ ചിത്രങ്ങൾക്ക് ഒരു മാസത്തിനു ശേഷം ഒടിടി അനുമതി നൽകിയത്.’’ വിലക്കു വാർത്ത അടിസ്ഥാനരഹിതമാണെന്നു ഫിയോക് വ്യക്തമാക്കിയെങ്കിലും വെള്ളിത്തിരയ്ക്കു പിന്നിൽ ഒടിടിയുമായി ബന്ധപ്പെട്ട പരിഭവങ്ങൾ ബാക്കി.
∙ ഒരേ പുഴ, ഇരു വഴിയിലൂടെ
ഒരാണ്ടു മുൻപു വരെ മലയാള സിനിമയുടെ ക്ലൈമാക്സ് പൊട്ടി വിരിഞ്ഞിരുന്നതു ഒരേയൊരിടത്തായിരുന്നു; തിയറ്ററുകളിലെ ബിഗ് സ്ക്രീനിൽ. കോടികൾ താരമൂല്യമുള്ള അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന, കോടികൾ പൊടിപൊടിച്ചു നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ മുതൽ സാധാരണ ബജറ്റിൽ നിർമിക്കുന്ന സിനിമകൾ വരെ ‘പെട്ടിയിൽ നിന്നു’ റിലീസ് ചെയ്യുന്നതു തിയറ്റർ സ്ക്രീനുകളിലായിരുന്നു. ആ കഥ അതിവേഗം മാറുകയാണ്! രണ്ടു തരം സിനിമകൾ പിറന്നു കഴിഞ്ഞു, മോളിവുഡിൽ!
ആദ്യത്തേതു പരമ്പരാഗത രീതിയിൽ തിയറ്ററുകളിലെ ഉത്സവാന്തരീക്ഷത്തിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ. രണ്ടാമത്തേത് ഒടിടി പ്ലാറ്റ്ഫോമിലൂടെയെത്തുന്ന ചിത്രങ്ങൾ. ഒടിടി റിലീസ് ചെയ്യണമെങ്കിൽ ബിഗ് സ്ക്രീൻ വേണമെന്നില്ല. താര ആരാധകരുടെ ആഘോഷങ്ങളില്ലാതെ അവ ആയിരമായിരം സ്ക്രീനുകളിൽ റിലീസ് ചെയ്യപ്പെടും. അതു മൊബൈൽ ഫോൺ സ്ക്രീനാകാം, ടാബ്, കംപ്യൂട്ടർ, ടിവി സ്ക്രീനുകളാകാം. ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ ഇഷ്ടപ്പെട്ട സമയത്തു കാണാം, ഒടിടി ചിത്രങ്ങൾ. സ്ക്രീൻ വലുപ്പം പ്രശ്നമല്ല, ഒടിടി റിലീസിന്!
∙ ആശങ്കയോടെ തിയറ്റർ വ്യവസായം
ഒടിടി റിലീസുകൾ വർധിക്കുന്നതു പക്ഷേ, തിയറ്റർ വ്യവസായത്തിനു പ്രശ്നമാകുമോയെന്ന ആശങ്കയിലാണ് അവർ. ശതകോടികൾ നിക്ഷേപിക്കപ്പെടുന്ന, പതിനായിരങ്ങളുടെ ഉപജീവന മാർഗമായ ചലച്ചിത്ര വ്യവസായത്തിൽ തിയറ്ററുകൾക്കുള്ളതു നിർണായക സ്വാധീനം. അതുകൊണ്ടു തന്നെ സിനിമകൾ തിയറ്ററുകളിൽ നിന്നു മാറുമ്പോൾ നേട്ടം ഏതാനും പേരിലേക്കു ചുരുങ്ങും. എന്നാൽ, തിയറ്ററിൽ റിലീസ് ചെയ്യുമ്പോൾ ഉണരുന്നത് ഒട്ടേറെ അനുബന്ധ മേഖലകൾ കൂടിയാണെന്ന് അവർ പറയുന്നു. കോടികൾ മുടക്കി നിർമിച്ച ചിത്രത്തിന്റെ റിലീസ് തീയതി രണ്ടു വട്ടം പ്രഖ്യാപിച്ചിട്ടും മാറ്റിവയ്ക്കേണ്ടി വന്ന ആശങ്കകളെയും ഒടിടിയുടെ പ്രലോഭനങ്ങളെയും മറികടന്നു തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞതു മലയാള സിനിമയ്ക്കു ജീവശ്വാസം നൽകിയെന്ന വിശ്വാസത്തിലാണു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ദ് പ്രീസ്റ്റിന്റെ നിർമാതാക്കളിൽ ഒരാളുമായ ആന്റോ ജോസഫ്. ‘‘സിനിമയെന്നാൽ നിർമാതാക്കളും താരങ്ങളും തിയറ്റർ ഉടമകളും മാത്രമല്ലല്ലോ? പോസ്റ്റർ ഒട്ടിക്കുന്നവർ, പ്രൊജക്ടർ ഓപ്പറേറ്റർമാർ, മറ്റു ജോലിക്കാർ തുടങ്ങി ഓട്ടോറിക്ഷ – ടാക്സിക്കാർക്കും റസ്റ്ററന്റുകൾക്കും കടകൾക്കുമൊക്കെ സാമ്പത്തികമായി ഉണർവു നൽകാൻ തിയറ്റർ റിലീസ് ആവശ്യമാണ്’’ – ആന്റോയുടെ വാക്കുകൾ.
∙ ഒടിടി റിലീസുകൾ എത്തില്ല, തിയറ്ററുകളിൽ
കോവിഡ് ലോക്ഡൗൺ കാലത്തു തിയറ്ററുകൾ 10 മാസം അടഞ്ഞു കിടന്നപ്പോഴാണു ചില ചലച്ചിത്ര പ്രവർത്തകരെങ്കിലും ഒടിടി റിലീസിനു മുതിർന്നത്. ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ആദ്യ മലയാളം ഒടിടി റിലീസുമായി. അതിനു ശേഷം, ഫഹദിന്റെ സീ യു സൂൺ, ഇരുൾ, മോഹൻലാലിന്റെ ‘ദൃശ്യം 2’ തുടങ്ങി പല ചിത്രങ്ങളും ഒടിടിയിലൂടെ എത്തിയതോടെയാണു റിലീസിനു തിയറ്ററുകൾ മാത്രമെന്ന മലയാള സിനിമയുടെ വ്യവസ്ഥാപിത രീതിയിൽ മാറ്റം വന്നത്. ഒടിടിക്കു വേണ്ടിയും തിയറ്ററുകൾക്കു വേണ്ടിയും സിനിമകളെടുക്കുമെന്നു സൂഫിയും സുജാതയും നിർമിച്ച വിജയ് ബാബു പറഞ്ഞിരുന്നു. ഒടിടി തേടുന്നവരോടു വിരോധമില്ല, തിയറ്റർ സംഘടനകൾക്ക്. പക്ഷേ, റിലീസിന് ഒടിടി മതിയെന്നു തീരുമാനിച്ചവർ അതേ ചിത്രം കുറെ ദിവസത്തിനു ശേഷം തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞു,അവർ. എന്താണ് ഒടിടി റിലീസുകളോടു ഫിയോക്കിന്റെ നിലപാട്? വ്യക്തമായ ഉത്തരമുണ്ട്, പ്രസിഡന്റ് കെ.വിജയകുമാറിന്: ‘‘ ഒടിടിയിൽ റിലീസ് ചെയ്ത ഒരു സിനിമയും വീണ്ടും തിയറ്ററുകളിൽ റിലീസ് ചെയ്യില്ല. അക്കാര്യം നേരത്തെ തന്നെ തീരുമാനിച്ചതാണ്.’’
ഒടിടി – തിയറ്റർ കഥയിലെ ക്ലൈമാക്സ് എന്താകുമെന്ന് അറിയില്ലെങ്കിലും ഇടവേളയിൽ വ്യക്തമായത് ഇത്ര മാത്രം: ഒടിടിയിൽ റിലീസ് ചെയ്ത ‘ദൃശ്യം 2’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യില്ല. എന്നാൽ, തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലുമെത്തും; ഏതാനും ആഴ്ചകൾ വൈകുമെന്നു മാത്രം!