മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടിനെക്കുറിച്ചാണ് ആരാധകരുടെ ഇടയിൽ ചർച്ച. മോഹൻലാലിനെ നായകനാക്കി ഒരു സ്പോർട്സ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പ്രിയദർശൻ ഈ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഏത് സ്പോർട്സ് വിഭാഗത്തിൽപെടുന്ന ചിത്രമാണെന്ന് മാത്രം ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ പ്രോജക്ടിനെക്കുറിച്ചാണ് ആരാധകരുടെ ഇടയിൽ ചർച്ച. മോഹൻലാലിനെ നായകനാക്കി ഒരു സ്പോർട്സ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പ്രിയദർശൻ ഈ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഏത് സ്പോർട്സ് വിഭാഗത്തിൽപെടുന്ന ചിത്രമാണെന്ന് മാത്രം ഇവർ വെളിപ്പെടുത്തിയതുമില്ല.

ADVERTISEMENT

ഇപ്പോഴിതാ മോഹൻലാൽ പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ അടുത്ത ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. താരം കായിക പരിശീലനം നടത്തുന്നതാണ് ചിത്രത്തിൽ കാണാനാകുക. പശ്ചാത്തലമായി ഫുട്ബോളും കാണാം. ഫുട്ബോൾ ആണോ സിനിമയുടെ പ്രമേയമെന്നാണ് ഇപ്പോൾ ആളുകളുടെ സംശയം. 

ADVERTISEMENT

അതേസമയം ബോക്സിങ് ആണ് സിനിമയുടെ പ്രമേയമെന്നും ചർച്ചകൾ വരുന്നുണ്ട്. അടുത്ത ഒരു വർഷത്തേക്ക് മോഹൻലാലിന്‍റെ ബോക്സിങ് പരിശീലകനായി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥിനെ നിയമിച്ചിരുന്നു. പ്രേംനാഥ് തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

ADVERTISEMENT

ശരീര ഭാരം കുറച്ച് കുറച്ച് മെലിഞ്ഞാണ് അടുത്തിടെയായി മോഹൻലാലിനെ കാണാനാകുന്നത്. ഇത് സ്പോർട്സ് സിനിമയ്ക്കായുള്ള മുന്നൊരുക്കത്തിനാണെന്നും റിപ്പോർട്ട് ഉണ്ട്. എന്തായാലും ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടായേക്കും.

താരം സംവിധായകനാകുന്ന ബറോസ് എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ പ്രോജക്ട് ആരംഭിക്കുക. പ്രിയദര്‍ശന്‍ തന്നെയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂ‍ർ ആകും നിർമാണം.