സിനിമാപ്പേരിൽ മോഹൻലാലിനെ വരച്ച്; റെക്കോർഡുമായി അജ്മൽ
നടൻ മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരുകൾ ചേർത്ത് വച്ച് താരത്തിന്റെ ചിത്രം വരച്ച് ഇരട്ട റെക്കോഡിട്ട് യുവാവ്. തിരൂർ ചമ്രവട്ടം സ്വദേശിയായ അജ്മൽ സൽമാനെ തേടിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും എത്തിയത്. തെക്കേവളപ്പിൽ അയ്യൂബിന്റെയും സലീനയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് മൂന്ന്

നടൻ മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരുകൾ ചേർത്ത് വച്ച് താരത്തിന്റെ ചിത്രം വരച്ച് ഇരട്ട റെക്കോഡിട്ട് യുവാവ്. തിരൂർ ചമ്രവട്ടം സ്വദേശിയായ അജ്മൽ സൽമാനെ തേടിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും എത്തിയത്. തെക്കേവളപ്പിൽ അയ്യൂബിന്റെയും സലീനയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് മൂന്ന് വർഷമായി ദുബായിലെ റീജൻസി ഗ്രൂപ്പിൽ ജോലിചെയ്ത് വരുന്ന 25-കാരനായ അജ്മൽ. ഗ്രാന്റ് മാസ്റ്റർ ബഹുമതിയോട് കൂടിയാണ് അജ്മൽ ഏഷ്യാബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. രണ്ട് വർഷം മുമ്പ് വരച്ച ചിത്രമാണ് മാർച്ചിൽ അജ്മൽ റെക്കോർഡിനായി അയച്ചത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ലൂസിഫർ വരെ മോഹൻലാൽ അഭിനയിച്ച എല്ലാ സിനിമകളുടേയും പേരുകൾ ചേർത്ത് തയാറാക്കിയ 27.5 സെ.മി വീതിയും,33 സെ.മി നീളവുമുള്ള ചിക്രം അരമണിക്കൂർ കൊണ്ടാണ് അജ്മൽ ചെയ്ത് തീർത്തത്. ‘ലാർജ് ടൈപ്പോഗ്രഫിക് പോർട്രൈയ്റ്റ് ഓഫ് മോഹൻലാൽ’ എന്ന തലക്കെട്ടോടു കൂടെയായിരിക്കും രണ്ട് റെക്കോർഡുമുണ്ടാവുക. മോഹൻലാലിനെ കാണണമെന്നുള്ള ആഗ്രഹം ഇതോടുകൂടി സഫലമാവുമെന്ന പ്രതീക്ഷയിലാണ് അജ്മൽ.