അന്ന് ഞെട്ടിച്ചത് നീരജ് മാധവ്, ഇന്ന് സമാന്ത
ബോളിവുഡ് വെബ് സീരിസ് ഫാമിലി മാൻ സീസൺ രണ്ടും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ സീസണിൽ മലയാളിയായ ഐഎസ് തീവ്രവാദി മൂസ റഹ്മാനെ കൊണ്ടുവന്നാണ് ഞെട്ടിച്ചതെങ്കിൽ ഇത്തവണ വില്ലത്തി തമിഴ്–ശ്രീലങ്കൻ വംശജയായ രാജിയാണ്. യുവനടൻ നീരജ് മാധവിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ കഥാപാത്രമായിരുന്നു മൂസ റഹ്മാൻ അഥവാ അൽ

ബോളിവുഡ് വെബ് സീരിസ് ഫാമിലി മാൻ സീസൺ രണ്ടും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ സീസണിൽ മലയാളിയായ ഐഎസ് തീവ്രവാദി മൂസ റഹ്മാനെ കൊണ്ടുവന്നാണ് ഞെട്ടിച്ചതെങ്കിൽ ഇത്തവണ വില്ലത്തി തമിഴ്–ശ്രീലങ്കൻ വംശജയായ രാജിയാണ്. യുവനടൻ നീരജ് മാധവിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ കഥാപാത്രമായിരുന്നു മൂസ റഹ്മാൻ അഥവാ അൽ ഖ്വാതിൽ എന്ന ഭീകരൻ. കാസർകോടുനിന്നും സിറിയയിലെത്തി ഭീകരനാകുന്ന യുവാവിനെ അതിഗംഭീരമായി നീരജ് അവതരിപ്പിക്കുകയും ചെയ്തു.
രണ്ടാം സീസൺ വരുമ്പോൾ തെന്നിന്ത്യൻ സുന്ദരി സമാന്തയാണ് വില്ലത്തിയാകുന്നത്. രാജി എന്ന തീവ്രവാദിയായി നടി എത്തുന്നു. സമാന്തയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച പ്രകടനമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. കഥാപാത്രമെന്ന നിലയില്‍ രാജിയുടെ മാറ്റവും ഗംഭീരമായി തന്നെ സമാന്ത അവതരിപ്പിച്ചു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സീരീസ് കാണുന്നതിന് മുമ്പ് നടിയെ കുറ്റപ്പെടുത്തിയവര്‍ നിരവധിയായിരുന്നു.
ടാസ്കിന്റെ സീനിയർ ഏജന്റ് ആയ ശ്രീകാന്ത് തിവാരിയായി മനോജ് ബാജ്പെയി വീണ്ടുമെത്തുമ്പോൾ, പ്രിയാമണി, ഷരിബ് ഷാഷ്മി, ദർശൻ കുമാർ എന്നിവർ അവരവരുടെ കഥാപാത്രങ്ങളായി രണ്ടാം സീസണിലും തുടരുന്നു. കഥാ പശ്ചാത്തലം െചന്നൈ ആയതിനാൽ പരിചയമുള്ള തമിഴ് താരങ്ങളും പുതിയ സീസണിൽ എത്തുന്നുണ്ട്.
പതിയെ തുടങ്ങി ആവേശത്തിലാഴ്ത്തുന്ന രീതിയിലാണ് സംവിധായകരായ രാജും ഡികെയും രണ്ടാം സീസൺ ഒരുക്കിയിരിക്കുന്നത്. ഒൻപത് എപ്പിസോഡുകളാണ് രണ്ടാം സീസണില്‍ കാണാനാകുക.