അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഏറെ രസകരമായ രംഗങ്ങളിലൊന്നായിരുന്നു ‘ഗംഗേ സീൻ’. സുരേഷ് ഗോപിയുടെ ‘ഗംഗേ’ ഡയലോഗിൽ ഞെട്ടുന്ന ശോഭനയും പിന്നീടുള്ള രസകരമായ നിമിഷങ്ങളുമായിരുന്നു ആ രംഗത്തെ മനോഹരമാക്കി മാറ്റിയത്. ഇപ്പോഴിതാ അതേ രംഗത്തിൽ ആരും ശ്രദ്ധിക്കാതെ പോയൊരു കൗതുകകരമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട്  എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഏറെ രസകരമായ രംഗങ്ങളിലൊന്നായിരുന്നു ‘ഗംഗേ സീൻ’. സുരേഷ് ഗോപിയുടെ ‘ഗംഗേ’ ഡയലോഗിൽ ഞെട്ടുന്ന ശോഭനയും പിന്നീടുള്ള രസകരമായ നിമിഷങ്ങളുമായിരുന്നു ആ രംഗത്തെ മനോഹരമാക്കി മാറ്റിയത്. ഇപ്പോഴിതാ അതേ രംഗത്തിൽ ആരും ശ്രദ്ധിക്കാതെ പോയൊരു കൗതുകകരമായ കാര്യം വെളിപ്പെടുത്തുകയാണ് സംവിധായകൻ അനൂപ്. 

ADVERTISEMENT

‘സുരേഷ് ഗോപി–ശോഭന കൂട്ടുകെട്ട് കയ്യിൽ കിട്ടിയപ്പോൾ ഒരു കൗതുകത്തിന് ചേർത്ത രംഗമാണ് ‘ഗംഗേ സീൻ’. ഇതേ രംഗത്തിൽ മണിച്ചിത്രത്താഴിലേതുപോലെ തന്നെയുള്ള ആക്‌ഷൻ പുനരവതരിപ്പിച്ചിട്ടുണ്ട്. യഥാർഥ രംഗത്തിൽ ശോഭന മാമിന്റെ നാഗവല്ലി എന്ന കഥാപാത്രം കട്ടിൽ ഉയർത്തിപ്പിടിച്ച് താഴെ ഇടുന്ന നിമിഷത്തിൽ കൈവിരലുകൾ ചലനമില്ലാതെ നിൽക്കുന്നുണ്ട്. ഇവിടെ മാമിന്റെ നീന എന്ന കഥാപാത്രത്തിന്റെ കയ്യിൽ മൊബൈൽ ആണുളളത്. മേജർ കഥാപാത്രം ഗംഗേ എന്നു വിളിക്കുമ്പോൾ പെട്ടന്ന് നീനയുടെ കയ്യിൽ നിന്നും മൊബൈല്‍ താഴെ വീഴുന്നു. ആ സമയത്ത് ശോഭന മാമിനെ നോക്കിയാൽ നീനയെയും നാഗവല്ലിയെയും ഗംഗയെയുമൊക്കെ മാറിമാറി കാണാൻ കഴിയും, പിന്നെ നകുലനെയും.’–അനൂപ് സത്യൻ പറഞ്ഞു.  

ADVERTISEMENT

ഗംഗേ സീനിന്റെ മേക്കിങ് വിഡിയോ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നതിനിെടയാണ് അനൂപ് ഇക്കാര്യം തുറന്നുപറഞ്ഞത്. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പ്രദർശനത്തിനെത്തിയത്.