പീഡനം മൂലം ഭർതൃവീട്ടിൽ നിന്നും രക്ഷപ്പെട്ടുവരുന്ന സ്ത്രീകൾക്ക് ആശ്രയമായി വേണ്ടത് സുരക്ഷിതമായ ഒരിടവും ജോലിയുമാണെന്ന് നിർമാതാവും വ്യവസായിയുമായ ജോളി ജോസഫ്. നന്മ എന്ന പദ്ധതി മുഖേന ഇതിന് പരിഹാരം കാണാൻ കഴിയുമെന്നും വേണ്ട സഹായങ്ങൾ ചെയ്യാൻ താൻ മുന്നിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജോളി ജോസഫിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീഡനം മൂലം ഭർതൃവീട്ടിൽ നിന്നും രക്ഷപ്പെട്ടുവരുന്ന സ്ത്രീകൾക്ക് ആശ്രയമായി വേണ്ടത് സുരക്ഷിതമായ ഒരിടവും ജോലിയുമാണെന്ന് നിർമാതാവും വ്യവസായിയുമായ ജോളി ജോസഫ്. നന്മ എന്ന പദ്ധതി മുഖേന ഇതിന് പരിഹാരം കാണാൻ കഴിയുമെന്നും വേണ്ട സഹായങ്ങൾ ചെയ്യാൻ താൻ മുന്നിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ADVERTISEMENT

ജോളി ജോസഫിന്റെ വാക്കുകൾ:

ADVERTISEMENT

മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് കാണുകയായിരുന്നു ....! അതിൽ പങ്കെടുത്ത പ്രിയ മിത്രം സുചിത്ര അറിയിച്ചതിലാണ് കാണാനിരുന്നത് ...! ഒരുപാടു കാര്യങ്ങൾ അവർ ചർച്ച ചെയ്തപ്പോൾ ഞാൻ മനസിലാക്കിയത് 66 സ്ത്രീകൾ ആത്മഹത്യാ ചെയ്തിട്ടും പൊലീസ് ഒരു കുറ്റപത്രം പോലും കൊടുത്തിട്ടില്ലത്രെ , വനിതാ കമ്മീഷന് ഇതിലൊന്നും ചെയ്യാനില്ലത്രേ ... ! സ്ത്രീധന പ്രശ്നങ്ങളാൽ വലയുന്ന സ്ത്രീകൾ , സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി താമസിക്കുന്ന വീട് വിട്ടു ഇറങ്ങേണ്ടി വരുമ്പോൾ , സ്വന്തം വീട്ടിലേക്കു പോലും പോകാൻ സാധിക്കാതെ വരുമ്പോൾ , ഒരിടവും കിട്ടാറില്ലെന്നും , ആരും അവർക്ക് താമസ സൗകര്യം പോലും നൽകുന്നില്ലെന്നും മനസിലാക്കുന്നു …!

ADVERTISEMENT

ഇവിടെ രണ്ടു കാര്യങ്ങളാണ് പ്രധാനം (1 ) മനസമാധാനത്തോടെ സുരക്ഷിതമായി തങ്ങാനുള്ള ഒരിടം (2 ) അവരവരുടെ കഴിവനുസരിച്ചു അന്തസ്സോടെ ജോലി ചെയ്തു വേതനം വാങ്ങി അവരവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവസരം. ഇത് രണ്ടുമില്ലെങ്കിൽ വാതോരാതെ സംസാരിച്ചിട്ടൊരു കാര്യവുമില്ലെന്നേ ഞാൻ പറയൂ ...!

നമ്മുടെ പൊലീസ് ഐജി വിജയൻ സാറിന്റെ നേതൃത്വത്തിലുള്ള , ഞാനുമൊരു സന്നദ്ധസേവകനായ , 'നന്മ ' മുഖേന നമുക്കിതിന് പരിഹാരം കാണാനാവും എന്നാണ് എന്റെ പ്രതീക്ഷ .. സുരക്ഷിതമായി താങ്ങാനുള്ള താമസ സൗകര്യം വളരെ തുച്ഛമായ നിരക്കിൽ എറണാകുളത്ത് എനിക്ക് നൽകാനാവും ! അതുപോലെതന്നെ ' നന്മ ' മുഖേനെ അവർക്ക് നിയമപരമായ സഹായങ്ങളും , ഞാൻ കൂടെ അംഗമായ കേരള ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ , പ്രൊഡ്യൂസഴ്സ് അസോസിയേഷൻ , പിന്നെ സീഫുഡ് എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ , റോട്ടറി , ലയൺസ് എന്നിങ്ങനെയുള്ള സംഘടനകൾ മുഖേനെ അവർക്ക് ജോലി കണ്ടെത്തി കൊടുക്കാനോ കൂടുതൽ പഠിപ്പിക്കാനോ സാധിക്കും ...!

പ്രിയ സുഹൃത്ത് തനൂജ പോലുള്ള രണ്ടുമൂന്നു പേർ മുന്നോട്ട് വന്നു 'നന്മ' യോട് ചേർന്നാൽ നമുക്ക് ഒരുപാടു പെൺകുട്ടികളെ ആത്മഹത്യകളിൽ നിന്നും രക്ഷിക്കാനാകും , തീർച്ച ...! പലതരം പുതിയ പദ്ധതികളുമായി നമ്മുടെ സർക്കാരും കൂടെയുണ്ടാകും എന്നുറപ്പാണ് ....! സസ്നേഹം മൂന്നു പെൺകുട്ടികളുടെ പിതാവായ ജോളി ജോസഫ്.