‘പറക്കും തളികയിൽ’ അൻവർ റഷീദ് 10 തവണ വീണു ! അറിയാക്കഥ പറഞ്ഞ് സംവിധായകൻ
പറക്കും തളികയെന്ന സൂപ്പർഹിറ്റ് ചിത്രം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതാണെങ്കിലും ആ സിനിമയിൽ സംവിധാന സഹായിയായി ഹിറ്റ് സംവിധായകൻ അൻവർ റഷീദ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അറിയാവുന്നവർ ചുരുക്കമാണ്. താഹ സംവിധനം ചെയ്ത ഇൗ സിനിമയിൽ സംവിധാന സഹായിയായിരുന്നെന്നു മാത്രമല്ല ചിത്രത്തിലെ ഒരു രംഗത്തിലും അൻവർ

പറക്കും തളികയെന്ന സൂപ്പർഹിറ്റ് ചിത്രം മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ടതാണെങ്കിലും ആ സിനിമയിൽ സംവിധാന സഹായിയായി ഹിറ്റ് സംവിധായകൻ അൻവർ റഷീദ് പ്രവർത്തിച്ചിട്ടുണ്ടെന്ന് അറിയാവുന്നവർ ചുരുക്കമാണ്. താഹ സംവിധനം ചെയ്ത ഇൗ സിനിമയിൽ സംവിധാന സഹായിയായിരുന്നെന്നു മാത്രമല്ല ചിത്രത്തിലെ ഒരു രംഗത്തിലും അൻവർ റഷീദ് അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുക്കം ആളുകൾക്ക് മാത്രം അറിയാവുന്ന ഇൗ കഥ മനോരമ ഒാൺലൈനിന്റെ റീവൈൻഡ് റീൽസ് എന്ന പരിപാടിയിലാണ് താഹ വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ ക്ലൈമാക്സിലാണ് അൻവർ അഭിനയിച്ചിരിക്കുന്നത്. തൊട്ടടുത്തിരിക്കുന്നയാൾ കസേര എടുത്തു കൊണ്ടു പോകുമ്പോൾ താഴെ വീഴുന്ന രംഗമാണ് അദ്ദേഹം അഭിനയിച്ചത്. എത്രയെടുത്തിട്ടും പല പല കാരണങ്ങളാൽ ടേക്ക് ഒക്കെ ആയില്ലെന്നും ഒടുവിൽ 10 തവണ അൻവറിനു വീഴേണ്ടി വന്നെന്നും താഹ പറയുന്നു. ചിത്രത്തിലെ മറ്റൊരു രംഗത്തിൽ സംവിധായകൻ ജോണി ആന്റണി അഭിനയിച്ച കാര്യവും താഹ ഒാർത്തെടുത്തു.
ജോണിക്ക് അന്നേ അഭിനയിക്കാൻ നല്ല കഴിവുണ്ടായിരുന്നെന്നും ചെറിയ രംഗമായിരുന്നെങ്കിലും അത് രസകരമായി അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനായെന്നും താഹ പറയുന്നു. വെള്ളിമൂങ്ങ ഉൾപ്പടെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിബു ജേക്കബും പറക്കും തളികയിൽ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.