മനസിലേക്ക് ആളിപ്പടരുന്ന കഥാമുഹൂർത്തങ്ങൾ കണ്മുന്നിൽ കണ്ട വിശ്വസനീയ കാഴ്ചയാക്കാൻ വേറിട്ട താര നിർണയവും പുത്തൻപരീക്ഷണവുമായാണ് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ " തീ " ഒരുക്കിയിരിക്കുന്നത്. യു ക്രിയേഷൻസും വിശാരത് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും. വഴിമാറി സഞ്ചരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസിലേക്ക് ആളിപ്പടരുന്ന  കഥാമുഹൂർത്തങ്ങൾ കണ്മുന്നിൽ കണ്ട വിശ്വസനീയ കാഴ്ചയാക്കാൻ വേറിട്ട താര നിർണയവും പുത്തൻപരീക്ഷണവുമായാണ് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ  " തീ " ഒരുക്കിയിരിക്കുന്നത്. യു ക്രിയേഷൻസും വിശാരത് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ADVERTISEMENT

വഴിമാറി സഞ്ചരിക്കുന്ന പ്രണയകഥയിൽ അതിസാഹസികമായ സംഘട്ടനരംഗങ്ങളും  ഹൃദ്യമായ എട്ട് ഗാനങ്ങളും ഇഴച്ചേർന്ന " തീ " കാണികൾക്ക് മികച്ച ദൃശ്യ വിരുന്നാണ് കരുതിവച്ചിരിക്കുന്നത്. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം .

അഭിനയത്തിൽ ദേശീയപുരസ്കാരം നേടിയ സമുദ്രക്കനിയെയും സുരഭി ലക്ഷ്മിയെയും മലയാള സിനിമയിൽ നായികാനായകന്മാരായി അവതരിപ്പിച്ച സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ തന്റെ പുതിയ ചിത്രം  "തീ "യിൽ യുവ എംഎൽഎ മുഹമ്മദ് മുഹ്സിനെ നായകനായും സാഗരയെ നായികയായും അവതരിപ്പിക്കുന്നു. വസന്തത്തിന്റെ കനൽവഴികൾ എന്ന ചിത്രത്തിൽ  സമുദ്രക്കനിയോടൊപ്പം  നായകവേഷം അവതരിപ്പിച്ച ഋതേഷ് ശക്തനായ വില്ലൻ പരിവേഷത്തിലാണ് "തീ " യുടെ ചൂട് കൂട്ടുന്നത്. 

ADVERTISEMENT

അധോലോക നായകന്റെ ഇതുവരെ കാണാത്ത രൂപഭാവ മാറ്റത്തിലാണ് ഇന്ദ്രൻസ് ചിത്രത്തിൽ. പ്രേംകുമാർ, വിനുമോഹൻ, രമേശ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, കോബ്ര രാജേഷ്, വി.കെ ബൈജു, പയ്യൻസ് ജയകുമാർ, ജോസഫ് വിൽസൺ, സോണിയ മൽഹാർ, രശ്മി അനിൽ തുടങ്ങിയവർ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും ഏറെ വിഭിന്നമായ കഥാപാത്രങ്ങളായാണ് തീയിൽ നിറയുന്നത്.

വിവിധ മേഖലകളിലെ  പ്രതിഭാധനരായ പ്രമുഖരും  മികച്ച വേഷങ്ങളുമായി "തീ "യിൽ അഭിനയപ്രഭ ചൊരിയുന്നു . കെ.സുരേഷ് കുറുപ്പ് ( മുൻ എം. എൽ. എ ) കെ.സോമപ്രസാദ് (എംപി ) സി.ആർ. മഹേഷ് (എം.എൽ.എ ) അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് രംഗകലയുടെ ആചാര്യനായി വിരാജിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, പിന്നണി ഗായകൻ ഉണ്ണി മേനോൻ, ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനായ നാസർ മാനു, സാഹസിക നീന്തലിൽ ലോക റെക്കോർഡ് ജേതാവായ ഡോൾഫിൻ രതീഷ് , ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി തുടങ്ങിയവരുടെ  വേറിട്ട മുഖം തീയിൽ തിളങ്ങും.

ADVERTISEMENT

എട്ട് സംഗീത സംവിധായകരുമായി സിനിമാ സംഗീതരംഗത്ത്  ചരിത്രംകുറിച്ച "വസന്തത്തിന്റെ കനൽവഴികൾ "പോലെതന്നെ  എട്ട് ഗാനങ്ങളാൽ സമൃദ്ധമാണ് ഈ ചിത്രവും. രജു ജോസഫ്,  അഞ്ചൽ ഉദയകുമാർ, സി.ജെ. കുട്ടപ്പൻ, അനിൽ വി. നാഗേന്ദ്രൻ തുടങ്ങിയവർ ഈണമിട്ട ഗാനങ്ങൾ ഉണ്ണി മേനോൻ, ശ്രീകാന്ത്, സി.ജെ.കുട്ടപ്പൻ, പി.കെ.മേദിനി, ആർ.കെ.രാംദാസ്, രജു ജോസഫ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, റെജി കെ.പപ്പു, സോണിയ, ശുഭ , കെ.എസ്.പ്രിയ, എം.എസ്. ബാബുരാജിന്റെ ചെറുമകൾ നിമിഷ സലീം, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവർ ആലപിച്ചിരിക്കുന്നു.

അഞ്ചൽ ഉദയ കുമാറിന്റെതാണ്  പശ്ചാത്തലസംഗീതം. എഡിറ്റിങ് : ജോഷി എ.എസ്, കലാസംവിധാനം : കെ. കൃഷ്ണൻകുട്ടി, മേക്കപ്പ് : ലാൽ കരമന, വസ്ത്രാലങ്കാരം : ശ്രീജിത്ത് കുമാരപുരം, സംഘട്ടനം: ബ്രൂസിലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : മുരളി നെട്ടാത്ത്, സൗണ്ട് ഡിസൈനർ : ഹരികുമാർ, വിഷ്വൽ  എഫക്ട്സ്: മുരുകേഷ് വരൺ, പ്രൊഡക്ഷൻ കൺട്രോളർ : മലയമാൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കാർത്തികേയൻ, അസിസ്റ്റൻറ് ഡയറക്ടർ : സുധീഷ് കീച്ചേരി തുടങ്ങിയവരാണ്  ചിത്രത്തിലെ മുഖ്യസാങ്കേതിക പ്രവർത്തകർ. കുറ്റിപ്പുറം, തവനൂർ, ആലപ്പുഴ, കരുനാഗപ്പള്ളി, തെന്മല, പൊന്മുടി, തിരുവനന്തപുരം തുടങ്ങിയ  ഇടങ്ങളാണ് "തീ " യുടെ പശ്ചാത്തലം.