‘അന്നേ പൃഥ്വിരാജ് എന്ന സംവിധായകനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു’
മേലുകാവിൽ നിന്ന് വണ്ണാമലയിലേക്കു യാത്ര ചെയ്യാൻ സംവിധായകൻ എം. മോഹനൻ നാലുവർഷമെടുത്തു. വ്യത്യസ്തനാമൊരു ബാർബറാം ബാലന്റെ കഥയാണു മേലുകാവിൽ നിന്നു പറഞ്ഞതെങ്കിൽ വണ്ണാമലയെന്ന ഗ്രാമത്തിലെ ഗവ. മോഡൽ ഹൈസ്കൂളിനെ നൂറുശതമാനം വിജയത്തിലേക്കുയർത്തിയ വിനയചന്ദ്രൻ മാഷുടെ കഥയായിരുന്നു പിന്നീടു പറയാനുണ്ടായിരുന്നത്. ആക്‌ഷൻ
മേലുകാവിൽ നിന്ന് വണ്ണാമലയിലേക്കു യാത്ര ചെയ്യാൻ സംവിധായകൻ എം. മോഹനൻ നാലുവർഷമെടുത്തു. വ്യത്യസ്തനാമൊരു ബാർബറാം ബാലന്റെ കഥയാണു മേലുകാവിൽ നിന്നു പറഞ്ഞതെങ്കിൽ വണ്ണാമലയെന്ന ഗ്രാമത്തിലെ ഗവ. മോഡൽ ഹൈസ്കൂളിനെ നൂറുശതമാനം വിജയത്തിലേക്കുയർത്തിയ വിനയചന്ദ്രൻ മാഷുടെ കഥയായിരുന്നു പിന്നീടു പറയാനുണ്ടായിരുന്നത്. ആക്‌ഷൻ
മേലുകാവിൽ നിന്ന് വണ്ണാമലയിലേക്കു യാത്ര ചെയ്യാൻ സംവിധായകൻ എം. മോഹനൻ നാലുവർഷമെടുത്തു. വ്യത്യസ്തനാമൊരു ബാർബറാം ബാലന്റെ കഥയാണു മേലുകാവിൽ നിന്നു പറഞ്ഞതെങ്കിൽ വണ്ണാമലയെന്ന ഗ്രാമത്തിലെ ഗവ. മോഡൽ ഹൈസ്കൂളിനെ നൂറുശതമാനം വിജയത്തിലേക്കുയർത്തിയ വിനയചന്ദ്രൻ മാഷുടെ കഥയായിരുന്നു പിന്നീടു പറയാനുണ്ടായിരുന്നത്. ആക്‌ഷൻ
മേലുകാവിൽ നിന്ന് വണ്ണാമലയിലേക്കു യാത്ര ചെയ്യാൻ സംവിധായകൻ എം. മോഹനൻ നാലുവർഷമെടുത്തു. വ്യത്യസ്തനാമൊരു ബാർബറാം ബാലന്റെ കഥയാണു മേലുകാവിൽ നിന്നു പറഞ്ഞതെങ്കിൽ വണ്ണാമലയെന്ന ഗ്രാമത്തിലെ ഗവ. മോഡൽ ഹൈസ്കൂളിനെ നൂറുശതമാനം വിജയത്തിലേക്കുയർത്തിയ വിനയചന്ദ്രൻ മാഷുടെ കഥയായിരുന്നു പിന്നീടു പറയാനുണ്ടായിരുന്നത്. ആക്‌ഷൻ ചിത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പൃഥ്വിരാജിനെ മുണ്ടുടുപ്പിച്ച്, തനി നാടൻ അധ്യാപകനാക്കി മോഹനൻ സ്ക്രീനിലെത്തിച്ചപ്പോൾ വിജയം ആവർത്തിച്ചു. കന്നിചിത്രമായ ‘കഥപറയുമ്പോൾ’ പോലെത്തന്നെ രണ്ടാമത്തെ ചിത്രമായ ‘മാണിക്യക്കല്ല്’ സൂപ്പർഹിറ്റായി.
ആദ്യചിത്രത്തിൽ കഥയുംതിരക്കഥയും എഴുതിത്തരാൻ അളിയൻ ശ്രീനിവാസനുണ്ടായിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ മോഹനൻ തനിച്ചായിരുന്നു. ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മാണിക്യക്കല്ല്. അതുകൊണ്ടു തന്നെ അതിന്റെ വിജയത്തിന് തിളക്കമേറെയായിരുന്നു. 2011ൽ തിയറ്ററിലെത്തിയ മാണിക്യക്കല്ലിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് മോഹനൻ.
‘‘ സിനിമയിലേക്കെത്താൻ എനിക്ക് എളുപ്പമായിരുന്നു. പഠനം കഴിഞ്ഞപ്പോൾ തന്നെ ഞാൻ സിനിമക്കാരനാകണമെന്നു തീരുമാനിച്ചത് ചേച്ചി വിമലയുടെ ഭർത്താവായ ശ്രീനിയേട്ടനെ (ശ്രീനിവാസൻ) കണ്ടായിരുന്നു. സാഹിത്യവും സാംസ്കാരിക പ്രവർത്തനവുമൊക്കെയായി തലശ്ശേരിയിൽ നടക്കുമ്പോഴാണ് ഒരു ദിവസം ശ്രീനിയേട്ടൻ സത്യൻ അന്തിക്കാടിന്റെ അസോഷ്യേറ്റ് ആകാൻ എന്നെ വിളിക്കുന്നത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ എന്നിവരുടെയൊക്കെ കൂടെ നിന്നു സിനിമ പഠിക്കാനുള്ള ആഗ്രഹം ഞാൻ പലതവണ പറഞ്ഞിരുന്നു. ‘സ്നേഹസാഗരം’ എന്ന ചിത്രത്തിലൂടെ ഞാനും സിനിമയിലെത്തി. അവിടെ മുതൽ ‘തൂവൽക്കൊട്ടാരം’ വരെ ഞാൻ സത്യേട്ടനോടൊപ്പമുണ്ടായിരുന്നു.
പിന്നീടാണ് സ്വന്തമായി സിനിമ ചെയ്യാൻ തീരുമാനിച്ചത്. ശ്രീനിയേട്ടന്റെ തിരക്കഥയിൽ തന്നെ ചിത്രം ചെയ്യാനുള്ള എന്റെ ആഗ്രഹം പറഞ്ഞു. ആ കാത്തിരിപ്പ് അഞ്ചുവർഷമായിരുന്നു. കാത്തിരിപ്പ് വെറുതെയായില്ല. മമ്മൂട്ടിയും ശ്രീനിയേട്ടനും പ്രധാന വേഷത്തിലെത്തിയ ചിത്രം 2007ലെ സൂപ്പർഹിറ്റായിരുന്നു. മികച്ച ജനപ്രിയചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും ആ ചിത്രത്തിനായിരുന്നു.
ആദ്യചിത്രം വലിയൊരു ഭാരമാണു എനിക്കു സമ്മാനിച്ചത്. കന്നി ചിത്രം വിജയിച്ച എല്ലാ സംവിധായകരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ആദ്യ സിനിമ നൽകിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നമ്മുടെ അടുത്ത ചിത്രത്തിനെത്തുക. അപ്പോൾ വ്യത്യസ്തമായൊരു സിനിമയായിരിക്കണം ചെയ്യേണ്ടത്. പലരുടെയും കഥകൾ കേട്ടു. അതൊന്നും സംതൃപ്തി തന്നില്ല. അങ്ങനെയിരിക്കെയാണ് ഒരിക്കൽ തലശ്ശേരിയിലെ ഒരു ഹൈസ്കൂളിലെ എന്റെയൊരു അധ്യാപക സുഹൃത്ത് അവിടെ വിദ്യാർഥികളെ ആദരിക്കാനുള്ള ചടങ്ങിലേക്കു ക്ഷണിക്കുന്നത്.
നൂറുശതമാനം വിജയം നേടിയ സ്കൂളായി മാറിയിരുന്നു അത്. അവിടെ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ആ സ്കൂളിനെക്കുറിച്ചുള്ള മുൻപത്തെ ഒരു വാർത്ത ഓർമ വരുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ കേരളത്തിലെ രണ്ട് സ്കൂളുകളിൽ ഒന്നായിരുന്നു ആ സ്കൂൾ. പിന്നീട് അധ്യാപകരുടെ പരിശ്രമ ഫലമായി ആ സ്കൂൾ വിജയത്തിലേക്കു കുതിക്കുകയാണ്. മറ്റെവിടെയും പ്രവേശനം ലഭിക്കാതെ നിരാശരായ കുട്ടികൾ മാത്രം വന്നിരുന്ന സ്കൂളിൽ വർഷങ്ങൾക്കു ശേഷം, പ്രവേശനം ലഭിക്കാൻ ശുപാർശക്കത്തുമായി വരേണ്ട അവസ്ഥയായി.
ഈയൊരു സംഭവം എന്നിലൊരു സ്പാർക്ക് ഉണ്ടാക്കി. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അവസ്ഥയെക്കുറിച്ചായി പിന്നീടെന്റെ അന്വേഷണം. അപ്പോഴാണ് വനിത മാഗസിനിൽ കേരളത്തിലെ കുട്ടിക്രിമിനലുകളെക്കുറിച്ചൊരു ഫീച്ചർ വരുന്നത്. അതും ഇതോടൊപ്പം ചേർത്തു വായിച്ചതോടെ ‘മാണിക്യക്കല്ലിന്റെ ത്രഡ് രൂപപ്പെട്ടു. പിന്നീട് എഴുത്തിനെക്കുറിച്ചായി ചിന്ത. തിരക്കഥയെഴുതാൻ ഒരാളെ ഏൽപിച്ചു. പക്ഷേ, അദ്ദേഹം എഴുതിയത് വേറെയൊരു ലൈനിലായിരുന്നു. അതിനോട് എനിക്കു യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെയാണു ഞാൻ തന്നെ എഴുതാമെന്നു തീരുമാനിക്കുന്നത്.
വണ്ണാമലയും അവിടുത്തെ മോഡൽ സ്കൂളും വിനയചന്ദ്രൻ മാഷുമൊക്കെയായി തിരക്കഥ എഴുതി പൂർത്തിയാക്കി. പൃഥ്വിരാജിനെ ചെന്നു കണ്ട് കഥ പറഞ്ഞു. രാജുവിനും കഥ ഇഷ്ടമായി. തിരക്കഥ പൂർണമായും എഴുതിയ ശേഷം രാജു ചില നിർദേശങ്ങൾ വച്ചു. അതിനനുസരിച്ച് മാറ്റം വരുത്തി ചിത്രീകരണം തുടങ്ങി. അന്നേ പൃഥ്വിരാജിൽ നല്ലൊരു സംവിധായകനെ ഞാൻ കണ്ടിരുന്നു. ലൂസിഫർ കണ്ടപ്പോൾ അക്കാര്യം ബോധ്യമായി.
മാതൃകകൾ മുന്നിൽ തന്നെ
തലശ്ശേരിയിലെ പാട്യത്താണ് എന്റെ നാട്. നാട്ടുകാർ വളരെ ആരാധനയോടെ കാണുന്നൊരു മാഷുണ്ട്. നന്നായി പഠിപ്പിക്കും. ഡിഗ്രിയൊക്കെ കഴിഞ്ഞ് ഞാൻ ജോലിയൊന്നുമില്ലാതെ നടക്കുന്ന കാലം. മാഷ് ഒരുദിവസം എന്നോടു ചോദിച്ചു എന്തെങ്കിലും ജോലി ചെയ്തൂടെയെന്ന്. ജോലിയില്ലാതെ നടക്കുന്നവർക്കു വരുമാനമുണ്ടാക്കാനായി ഒരു കാര്യമുണ്ടെന്നും നന്നായി അധ്വാനിച്ചാൽ മാസം അരലക്ഷം രൂപയോളം വരുമാനമുണ്ടാക്കാമെന്നും അതിനുള്ള വഴിയും മാഷ് പറഞ്ഞുതന്നു. ആദിവാസി ഒറ്റമൂലി കൊണ്ട് നിർമിച്ച ബെൽറ്റ്, അതു ധരിച്ചാൽ നടുവേദന മാറും. ഇതു വിൽക്കാനാണ് മാഷ് എന്നോടു പറഞ്ഞത്.
അധ്യാപകനായി ജോലി ചെയ്യുന്ന മാഷിന്റെ സൈഡ് ബിസിനസ് ആയിരുന്നു ആളെ പറ്റിക്കുന്ന ആ ഏർപ്പാട്. ഈ വിഷയത്തിൽ ഞാൻ മാഷുമായൊന്നു കോർത്തു. മാണിക്യക്കല്ലിന്റെ തിരക്കഥാ രചനയിൽ കഥാപാത്രങ്ങളെ കണ്ടെത്താൻ എനിക്കധികം വിഷമിക്കേണ്ടി വന്നില്ല. കോട്ടയം നസീർ അവതരിപ്പിക്കുന്ന സൈഡ് ബിസിനസ് ചെയ്യുന്ന മാഷിനെ രൂപപ്പെടുത്തിയത് നേരത്തേ പറഞ്ഞ അധ്യാപകനിൽ നിന്നാണ്. അതുപോലെ സംവൃത സുനിൽ അവതരിപ്പിച്ച ചാന്ദ്നി ടീച്ചർ. കേളത്തിലെ ഒട്ടേറെ സ്കൂളുകളിൽ ഇതുപോലെയുള്ള കായിക അധ്യാപകരുണ്ടായിരുന്നു. ജഗദീഷിന്റെയും അനിൽ മുരളിയുടെയുമൊക്കെ കഥാപാത്രങ്ങൾ നമുക്കിടയിലുള്ളവർ തന്നെയായിരുന്നു.
വാർത്തകൾ നൽകിയ കഥ
മാണിക്യക്കല്ലിന്റെ തിരക്കഥാ രചനയിൽ എന്നെ സഹായിച്ചത് പത്രവാർത്തകളായിരുന്നു. സ്കൂളിലെ കുട്ടികൾ വ്യാജമദ്യത്തിന്റെ ആളുകളാകുന്ന തീം ലഭിക്കുന്നത് വനിതയിൽ വന്നൊരു ഫീച്ചറായിരുന്നു. കുട്ടിക്രിമിനലുകളെക്കുറിച്ച് വനിതയിൽ വന്ന ഫീച്ചർ വളരെ സഹായിച്ചു.
പാലക്കാട്ടുവച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നൽകിയത് എം.ജയചന്ദ്രനായിരുന്നു. ‘ചെമ്പരത്തി’ എന്നു തുടങ്ങുന്ന ഗാനം അക്കാലത്ത് സൂപ്പർഹിറ്റായി. ശ്രേയ ഘോഷാലും രവിശങ്കറും ചേർന്നാണു ഗാനം ആലപിച്ചത്.
സിനിമ റിലീസ് ചെയ്തപ്പോൾ ഏറെ ചർച്ചയായി. കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അവസ്ഥയായിരുന്നു അന്നത്തെ പ്രധാന ചർച്ചാ വിഷയം. സ്കൂളുകളിലൊക്കെ പരിപാടിക്കു പോകുമ്പോൾ അവിടെയുള്ള അധ്യാപകരെ ചൂണ്ടി ചിലർ പറയും– ‘നിങ്ങളുടെ സിനിമയിലെ കോട്ടയം നസീർ ആണ് ആ നിൽക്കുന്നത്’. റിയൽ എസ്റ്റേറ്റ് ബിസിനസും മണിചെയിൻ ബിസിനസുമൊക്കെ ചെയ്യുന്ന അധ്യാപകരെ ചൂണ്ടിയാണ് ആ പറച്ചിൽ.
പത്തുവർഷമായി സിനിമ റിലീസ് ചെയ്തിട്ട്. അന്നത്തെ സർക്കാർ സ്കൂളുകളല്ല ഇപ്പോഴുള്ളത്. സ്കൂളുകളുടെ മുഖഛായ തന്നെ മാറിയില്ലേ. മാനേജ്മെന്റ് സ്കൂളുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകാൻ തുടങ്ങി. അതിനൊക്കെ ഈ സിനിമ ഒരു നിമിത്തമായിട്ടുണ്ടാകും എന്നാണു ഞാൻ കരുതുന്നത്. ഗിരീഷ് ലാൽ ആയിരുന്നു നിർമാതാവ്.