ബെയ്‍ലിക്കൊപ്പം മോഹൻലാൽ; കൗതുകമായി താരത്തിന്റെ വാച്ചും
വളർത്തുനായയായ ബെയ്‍ലിക്കൊപ്പം മോഹൻലാൽ പങ്കുവച്ച ഫോട്ടോയാണ് ആരാധകരുടെ ഇടയിൽ വൈറൽ. ബെയ്‍ലിയെ ചേർത്തുപിടിച്ചുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാകെ ചർച്ചയായി കഴിഞ്ഞു. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ പ്രത്യേക ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു ഈ ചിത്രം. ചെന്നൈയിൽ ബീച്ചിനോട് ചേർന്നുള്ള

വളർത്തുനായയായ ബെയ്‍ലിക്കൊപ്പം മോഹൻലാൽ പങ്കുവച്ച ഫോട്ടോയാണ് ആരാധകരുടെ ഇടയിൽ വൈറൽ. ബെയ്‍ലിയെ ചേർത്തുപിടിച്ചുള്ള താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാകെ ചർച്ചയായി കഴിഞ്ഞു. മനോരമ കലണ്ടർ 2021–നു വേണ്ടി നടത്തിയ പ്രത്യേക ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു ഈ ചിത്രം.
ചെന്നൈയിൽ ബീച്ചിനോട് ചേർന്നുള്ള മോഹൻലാലിന്റെ സ്വന്തം വീട്ടിൽ വച്ചായിരുന്നു ഷൂട്ട്. ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരിക്കുന്ന വാച്ചും വൈറലായി മാറി. 40 ലക്ഷത്തോളം വില വരുന്ന വാച്ച് ആണ് താരം ധരിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
മനോരമ ഓൺലൈൻ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. പതിവു കലണ്ടർ ഫോട്ടോഷൂട്ടുകളിൽനിന്നു വ്യത്യസ്തമായി ഇത്തവണ മനോരമ കലണ്ടർ ഔട്ട്ഡോർ ഷൂട്ട് ആയിരുന്നു. പ്രകൃതിയോട് ഇഴചേർന്ന് വളർത്തുമൃഗങ്ങൾക്കൊപ്പം എന്നതായിരുന്നു ഇത്തവണത്തെ തീം. നേരത്തെ ജമദിനത്തിൽ എമുവിനൊപ്പമുളള മോഹൻലാലിന്റെ ഫോട്ടോഷൂട്ടും ചർച്ചയായിരുന്നു.
വിജയ് സേതുപതി , മഞ്ജു വാരിയർ, ടൊവിനോ തോമസ്, നിത്യ മേനെൻ തുടങ്ങിയവരും ഇത്തവണത്തെ കലണ്ടർ ഫോട്ടോഷൂട്ടിൽ ഭാഗമായി. കഴിഞ്ഞ നാല് വർഷമായി തെന്നിന്ത്യയിലെ വമ്പന്‍ താരങ്ങളാണ് ഫോട്ടോഷൂട്ടിൽ അണിനിരക്കുന്നത്.
പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന്, വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി റിമൈൻഡർ നൽകാൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാം ക്രമീകരിക്കാനും സൗകര്യമുണ്ട്. മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും.
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം