ജീവിതത്തിൽ മറക്കാനാകാത്ത വിമാനയാത്ര നടത്തിയ സന്തോഷത്തിലാണ് നടൻ വിനോദ് കോവൂർ. ദുബായിയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറിയ കോവൂര്‍ ആദ്യമൊന്ന് അമ്പരന്നു. വിമാനത്തിൽ എയർഹോസ്റ്റസുമാരല്ലാതെ മറ്റാരെയും കാണാനില്ല. യാത്രക്കാരനായി താൻ മാത്രം. പിന്നെ വേറൊന്നും നോക്കിയില്ല, ഉടനെടുത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ മറക്കാനാകാത്ത വിമാനയാത്ര നടത്തിയ സന്തോഷത്തിലാണ് നടൻ വിനോദ് കോവൂർ. ദുബായിയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കായി വിമാനത്തിൽ കയറിയ കോവൂര്‍ ആദ്യമൊന്ന് അമ്പരന്നു. വിമാനത്തിൽ എയർഹോസ്റ്റസുമാരല്ലാതെ മറ്റാരെയും കാണാനില്ല. യാത്രക്കാരനായി താൻ മാത്രം. പിന്നെ വേറൊന്നും നോക്കിയില്ല, ഉടനെടുത്തു ഒരു ‘രാജകീയ സെൽഫി’.  മറക്കാനാകാത്ത ഈ രാജകീയ യാത്രയുടെ അനുഭവം വിനോദ് തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 

ADVERTISEMENT

വിനോദ് കോവൂരിന്റെ വാക്കുകൾ:

ADVERTISEMENT

ദുബായിയിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ഇങ്ങനെ ഒരു അപൂർവഭാഗ്യം ലഭിച്ചു. ഷാർജയിൽ നിന്നായിരുന്നു തിരികെ യാത്ര ഗോ എയർ വിമാനത്തിലേയ്ക്ക് പ്രവേശിച്ചപ്പോൾ ശരിക്കും ഞെട്ടി. എയർ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു

ADVERTISEMENT

‘അല്ല മക്കളെ ഞാൻ മാത്രമേയുള്ളു യാത്രയ്ക്ക്?’ ചിരിച്ച് കൊണ്ട് അവർ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന്. മൊത്തം പതിനൊന്ന് പേർ യാത്രക്കാർ. വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു സ്റ്റാഫ് ഫോട്ടോ എടുത്ത് തന്നു. പിന്നെ കയറി വന്ന പത്ത് പേരോടൊപ്പവും സെൽഫി എടുത്തു. 

മുമ്പൊരിക്കൽ സുരഭി ലക്ഷമി എന്ന പാത്തുവിന്റെ കൂടെ യാത്ര ചെയ്തപ്പോൾ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ വേണ്ടി വിമാനത്തിലെ മുഴുവൻ യാത്രക്കാരും ഇറങ്ങാൻ  കാത്ത് നിന്നതിന് ശേഷം ഒരു ഫോട്ടോ എടുത്തിരുന്നു. ഇന്നലെ ഇങ്ങനെയും ഒരു ഭാഗ്യം. ഇത്രയും കിലോമീറ്റർ കടൽ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോൾ സമ്പൂർണ ലോക്ഡൗൺ കാലത്ത് നമ്മുടെ നാട്ടിൽ പത്ത് പേരെ വെച്ച് സർവീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര  ഓർമ്മ വന്നു. എന്തായാലും മറക്കാനാവാത്ത ഈ രാജകീയ യാത്ര എന്നും ഓർമ്മയിൽ സൂക്ഷിക്കും.