ലാൽ ജോസ് സംവിധാനം ചെയ്യേണ്ട ശിക്കാർ; ആദ്യം നൽകിയ പേര് ‘ബലരാമൻ’
സത്യം പറഞ്ഞാൽ ലാൽ ജോസ് സംവിധാനം ചെയ്യേണ്ട സിനിമയായിരുന്നു മോഹൻലാൽ നായകനായ ശിക്കാർ. സിനിമകൾക്കൊരു ജാതകമുണ്ട്. ഒരാളെ വച്ച് ആലോചിക്കും. പക്ഷേ, നടപ്പാകുക വേറെയാളിലൂടെയായിരിക്കും. മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത് 2010ൽ റിലീസ ചെയ്ത ‘ശിക്കാർ’ എന്ന സിനിമയുടെ അണിയറക്കഥയുമായി തിരക്കഥാകൃത്ത്
സത്യം പറഞ്ഞാൽ ലാൽ ജോസ് സംവിധാനം ചെയ്യേണ്ട സിനിമയായിരുന്നു മോഹൻലാൽ നായകനായ ശിക്കാർ. സിനിമകൾക്കൊരു ജാതകമുണ്ട്. ഒരാളെ വച്ച് ആലോചിക്കും. പക്ഷേ, നടപ്പാകുക വേറെയാളിലൂടെയായിരിക്കും. മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത് 2010ൽ റിലീസ ചെയ്ത ‘ശിക്കാർ’ എന്ന സിനിമയുടെ അണിയറക്കഥയുമായി തിരക്കഥാകൃത്ത്
സത്യം പറഞ്ഞാൽ ലാൽ ജോസ് സംവിധാനം ചെയ്യേണ്ട സിനിമയായിരുന്നു മോഹൻലാൽ നായകനായ ശിക്കാർ. സിനിമകൾക്കൊരു ജാതകമുണ്ട്. ഒരാളെ വച്ച് ആലോചിക്കും. പക്ഷേ, നടപ്പാകുക വേറെയാളിലൂടെയായിരിക്കും. മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത് 2010ൽ റിലീസ ചെയ്ത ‘ശിക്കാർ’ എന്ന സിനിമയുടെ അണിയറക്കഥയുമായി തിരക്കഥാകൃത്ത്
സത്യം പറഞ്ഞാൽ ലാൽ ജോസ് സംവിധാനം ചെയ്യേണ്ട സിനിമയായിരുന്നു മോഹൻലാൽ നായകനായ ശിക്കാർ. സിനിമകൾക്കൊരു ജാതകമുണ്ട്. ഒരാളെ വച്ച് ആലോചിക്കും. പക്ഷേ, നടപ്പാകുക വേറെയാളിലൂടെയായിരിക്കും. മോഹൻലാലിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത് 2010ൽ റിലീസ ചെയ്ത ‘ശിക്കാർ’ എന്ന സിനിമയുടെ അണിയറക്കഥയുമായി തിരക്കഥാകൃത്ത് എസ്. സുരേഷ്ബാബു മനസ്സുതുറക്കുന്നു.
ലാൽജോസിൽ തുടക്കം
സൂപ്പർസ്റ്റാറുകളുടെ കൂടെയായിരുന്നു എന്റെ തുടക്കം. മമ്മൂട്ടി നായകനായ ദാദാസാഹിബ്, മോഹൻലാൽ നായകനായ താണ്ഡവം..ഏതൊരു തിരക്കഥാകൃത്തിനെയും പോലെ സ്വപ്നതുല്യമായ തുടക്കം. പക്ഷേ, താണ്ഡവം വേണ്ടത്ര വിജയിക്കാതെ പോയപ്പോൾ ഞാൻ കുറച്ചുകാലം സിനിമയിൽ നിന്നു മാറിനിന്നു. ലാലേട്ടന്റെ ഹോട്ടലിൽ ചിത്രങ്ങളൊരുക്കുന്ന ഒരു വർക്ക് ഏറ്റെടുത്തു ചെയ്യുകയായിരുന്നു. നല്ല കഥ കിട്ടുകയാണെങ്കിൽ ആലോചിച്ചോ എന്നു ലാലേട്ടൻ പറഞ്ഞിരുന്നു. മോഹൻലാലിനു പറ്റിയ കഥകൾ തേടുകയായിരുന്നു ഞാൻ. അങ്ങനെയാണ് ബലരാമന്റെ നിഗൂഢ ജീവിതം എനിക്കു മുന്നിൽ തുറക്കുന്നത്.
ബലരാമൻ എന്ന പൊലീസുകാരന്റെ കഥ ആലോചിച്ചപ്പോൾ ഞാൻ ലാൽജോസിനോടായിരുന്നു വൺ ലൈൻ പറഞ്ഞത്. ഈറ്റവെട്ടുകാർക്കിടയിൽ വന്നു താമസിക്കുന്ന അയാൾ, ബലരാമനെ വേട്ടയാടുന്നൊരു ഭൂതകാലം. ആകെയൊരു നിഗൂഢത നിറഞ്ഞ ജീവിതം. ബലരാമൻ എന്നു പേരിട്ട തിരക്കഥയുമായി ലാൽജോസിനെ കണ്ടുപറഞ്ഞപ്പോൾ അദ്ദേഹത്തിനിഷ്ടമായി. കോതമംഗലത്തിനടുത്തുള്ള ഈറ്റവെട്ടുകാരുടെ ഗ്രാമത്തിലേക്ക് ഞങ്ങളൊന്നിച്ച് യാത്ര ചെയ്തു. ഈറ്റവെട്ടു സീസണാകുമ്പോൾ വനത്തിനുള്ളിൽ രൂപപ്പെടുന്ന ടൗൺഷിപ്പ്, നാടിന്റെ പലഭാഗത്തുനിന്നായി വരുന്ന നൂറുകണക്കിനാളുകൾ, അവിടു താൽക്കാലികമായി ഉയരുന്ന ഹോട്ടലുകൾ, ബാർബർ ഷോപ്പുകൾ..
6 മാസം പുറംലോകം കാണാതെയാണ് ആളുകൾ ജീവിക്കുക. ഇങ്ങനെയൊരു ഗ്രാമത്തെക്കുറിച്ചു കേട്ടപ്പോൾ ഞാനാദ്യം പോയി കണ്ടു. അവിടെയുള്ളവരുടെ ജീവിതം, അവരിലേക്ക് നിഗൂഢതയുമായി ഒരാൾ വരുന്നു. മാവോയിസ്റ്റ് വേട്ടകളുടെ തുടക്കമായിരുന്നു അത്. നക്സൽ വേട്ടയിൽ പങ്കെടുത്ത ഒരു പൊലീസുകാരൻ അവരിലൊരാളായി എത്തുന്നു. ഇതായിരുന്നു വൺ ലൈൻ.
തിരക്കഥ പൂർത്തിയാക്കി, ഒന്നര വർഷം കഴിഞ്ഞിട്ടും ചിത്രീകരണം തുടങ്ങാനായില്ല. ലാൽജോസ് വേറെ ചില സിനിമകളുടെ തിരക്കിലായിരുന്നു. മോഹൻലാൽ ഉടൻ തന്നെ ചെയ്യാമെന്നു പറഞ്ഞു. തിരുവനന്തപുരത്തെ വിസ്മയ സ്റ്റുഡിയോയിൽ ലാലേട്ടനെ കണ്ടു വരുമ്പോൾ സംവിധായകൻ എം. പത്മകുമാർ(പപ്പൻ) അദ്ദേഹത്തെ കണ്ട് പുറത്തേക്കിറങ്ങുകയാണ്. മോഹൻലാലിനെ വച്ച് ഒരു പ്രൊജക്ടിന്റ വർക്കിലായിരുന്നു പത്മകുമാർ. പക്ഷേ, ആ കഥ വിചാരിച്ചപോലെയായില്ല. ഞാൻ പപ്പനോട് ഈ കഥ പറഞ്ഞു. പപ്പൻ ചെയ്യുന്നതിൽ ലാലേട്ടനും സമ്മതം. പപ്പന്റെ പ്രൊഡ്യൂസറായ കെ.കെ. രാജഗോപാൽ ശിക്കാറിന്റെ നിർമാണം ഏറ്റെടുത്തു. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ചിത്രീകരണം തുടങ്ങി.
ബലരാമൻ എന്നായിരുന്നു ഞാനിട്ടിരുന്ന പേര്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരായിരുന്നു ബലരാമൻ. സിനിമയുടെ പേരിനെക്കുറിച്ചു പറഞ്ഞുവന്നപ്പോൾ ലാലേട്ടൻ പറഞ്ഞു– നമുക്ക് ശിക്കാർ എന്നിടാം. അതുതന്നെയായിരുന്നു സിനിമയ്ക്കുപറ്റിയ പേരും.
അബ്ദുള്ളയെന്ന നക്സലൈറ്റായി അഭിനയിക്കാൻ ഹിന്ദിയിൽ നിന്നുള്ള ആരെയെങ്കിലും കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ഹിറ്റ് സിനിമ കണ്ടപ്പോൾ അതിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു സമുദ്രക്കനിയെ ഈ വേഷം ഏൽപ്പിക്കാമെന്നു ഞാൻ അഭിപ്രായപ്പെട്ടു. അതങ്ങു ശരിയാകുമോ എന്നായിരുന്നു പപ്പന്റെ സംശയം. അദ്ദേഹം ഗുരുവായ രഞ്ജിത്തിനോടു ചോദിച്ചു. സമുദ്രക്കനി തന്നെയാണ് പറ്റിയ ആളെന്ന് അദ്ദേഹവും പറഞ്ഞു. തലൈവാസൽ വിജയ് ആയിരുന്നു തമിഴിൽ നിന്നുള്ള മറ്റൊര താരം.
വളരെ സാഹസികത നിറഞ്ഞതായിരുന്നു ചിത്രീകരണം. പ്രത്യേകിച്ച് ക്ലൈമാക്സ്. കൊടൈക്കനാലിലെ ‘ഡെവിൾസ് കിച്ചൻ’ എന്ന മലയിൽ വച്ചായിരുന്നു ക്ലൈമാക്സിലെ സംഘട്ടനം ചിത്രീകരിച്ചത്. ത്യാഗരാജൻ മാസ്റ്ററുടെയും ലാലേട്ടന്റെയും ടൈമിങ്ങായിരുന്നു എടുത്തു പറയേണ്ടത്. അത്രയ്ക്ക് അപകടം നിറഞ്ഞതായിരുന്നു ചിത്രീകരണം. വില്ലൻ വേഷത്തിലെത്തിയ ജെയിൻ സിറിയക് ബാബുവിന്റെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു. എംജി സർവകലാശാലയിൽ മികച്ച നടനായിരുന്നു ജെയിൻ. ഒരു വർഷത്തോളം സിവിഎൻ കളരിയിൽ ചേർത്ത് കളരി പഠിപ്പിച്ചെടുത്താണ് ജയിനിനെ വില്ലൻ വേഷത്തിലേക്കു കൊണ്ടുവന്നത്.
നിർമാതാവ് കെ.കെ. രാജഗോപാൽ ഗൾഫിൽ ബിസിനസുകാരനായിരുന്നു. ദുബായിയിൽ അദ്ദേഹത്തിന്റെ ഗെസ്റ്റ് ഹൗസിലിരുന്നാണ് പാട്ടൊക്കെ കമ്പോസ് ചെയ്തത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രനായിരുന്നു സംഗീതമൊരുക്കിയത്. സിനിമയിലെ ഗാനങ്ങളൊക്കെ ശരിക്കും ശ്രദ്ധിക്കപ്പെട്ടു.
സിനിമ സൂപ്പർഹിറ്റായി. ശിക്കാർ സെൻസർ ചെയ്ത അന്നു രാത്രി എഴുത്തുകാരൻ ജോർജ് ഓണക്കൂർ സാർ എന്നെ വിളിച്ചു. മാധ്യമപ്രവർത്തകനായ എന്റെ സുഹൃത്ത് സന്തോഷ് വഴിയാണു വിളിച്ചത്. സിനിമയെക്കുറിച്ച് അദ്ദേഹം കുറേ നല്ല വാക്കുകൾ പറഞ്ഞു. സിനിമ തിയറ്ററിലെത്തുന്നതിനു മുൻപുള്ള ഈ നല്ല വാക്കുകൾ നൽകിയത് വലിയൊരു ആത്മവിശ്വാസമായിരുന്നു.
സിനിമ കണ്ട് കുറേ പൊലീസുകാർ വിളിച്ചു. പൊലീസ് ട്രെയിനിങ്ങിന്റെ ഭാഗമായി ശിക്കാർ പൊലീസുകാർക്കായി പ്രദർശിപ്പിച്ചിരുന്നു. മോഹൻലാലും പ്രിയദർശനും ഒന്നിച്ചാണു സിനിമ കണ്ടത്. അതിനു ശേഷം ലാലേട്ടന്റെ ഫോണിൽ നിന്നു പ്രിയദർശൻ വിളിച്ചു നല്ല വാക്കുകൾ പറഞ്ഞു. നല്ല സിനിമകളിലേക്കു മുന്നേറാനുള്ള പ്രചോദനമായിരുന്നു ആ വാക്കുകൾ.