ആറാട്ട് ഒക്ടോബറിൽ ഇല്ല: റിലീസ് തീരുമാനിച്ചിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണൻ
ആറാട്ട് സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. റിലീസ് തിയതിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറാട്ട് സിനിമ ഒക്ടോബറിൽ റിലീസ് ചെയ്യുന്നുവെന്നായിരുന്നു

ആറാട്ട് സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. റിലീസ് തിയതിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറാട്ട് സിനിമ ഒക്ടോബറിൽ റിലീസ് ചെയ്യുന്നുവെന്നായിരുന്നു വാർത്ത.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കും വിധം കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.
<p>ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.