സഹോദരനെ പിരിഞ്ഞിരിക്കാൻ വയ്യാതെ സ്കൂളിൽ നിന്നും ടിസി മേടിച്ച് വീട്ടിലെത്തിയ കഥ പറയുകയാണ് നടി റോഷ്ന ആൻ റോയി. 13 വയസ്സ് പ്രായ വ്യത്യാസം ഉണ്ടായിരുന്നതിനാല്‍ അമ്മയെപ്പോലെ തന്നെ അധികാരം സഹോദരനോട് തനിക്കുണ്ടായിരുന്നുവെന്നും നടി പറയുന്നു. സഹോദരൻ ജോസുവിന്റെ പിറന്നാൾ ദിനത്തിലാണ് പഴയകാല ഓർമകൾ നടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരനെ പിരിഞ്ഞിരിക്കാൻ വയ്യാതെ സ്കൂളിൽ നിന്നും ടിസി മേടിച്ച് വീട്ടിലെത്തിയ കഥ പറയുകയാണ് നടി റോഷ്ന ആൻ റോയി. 13 വയസ്സ് പ്രായ വ്യത്യാസം ഉണ്ടായിരുന്നതിനാല്‍ അമ്മയെപ്പോലെ തന്നെ അധികാരം സഹോദരനോട് തനിക്കുണ്ടായിരുന്നുവെന്നും നടി പറയുന്നു. സഹോദരൻ ജോസുവിന്റെ പിറന്നാൾ ദിനത്തിലാണ് പഴയകാല ഓർമകൾ നടി തുറന്നുപറഞ്ഞത്.

ADVERTISEMENT

റോഷ്‌നയുടെ വാക്കുകൾ:

ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി വരെ പോകാമെന്നു പറഞ്ഞു. ചാച്ചന്‍ എന്നെയും കൂട്ടി ആശുപത്രിയിലേക്ക് ചെന്നു, എന്തു വാവയാണെന്നു ചോദിച്ചപ്പോ അനിയനാണെന്നു പറഞ്ഞു. ഞാന്‍ വാവയ്ക്കു വേണ്ടി വെയ്റ്റിങ് ആയിരുന്നു… സിനിമയിലൊക്കെ കാണുന്ന പോലെ തന്നെ അവനെ കൈയില്‍ വാങ്ങി ഇച്ചിരി കൊഞ്ചിച്ചു, ഞാന്‍ ഇവിടെ നിക്കട്ടെ എന്നൊക്കെ ചോദിച്ചു, ആശുപത്രിയില്‍ സ്ഥലമില്ല എന്നൊക്ക പറഞ്ഞു എന്നെ നൈസ് ആയിട്ട് ഒഴിവാക്കി.

ADVERTISEMENT

നല്ല നിറമൊക്കെ ഇണ്ട് ചുന്ദരന്‍ തന്നെ! ഇടക്ക് ഞാന്‍ അമ്മയോട് ചോദിക്കും, ഇവനെന്താ ഇത്ര കളറ്, ഞാന്‍ മൊത്തം കറുത്തിട്ടു ആയിരുന്നല്ലോ… അമ്മയ്ക്ക് ഒന്നും അറിയേണ്ടി വന്നിട്ടില്ല രാത്രി ഒക്കെ ഇവനെ നോക്കാന്‍ എണീറ്റിരിക്കണത് ഞാന്‍ ആണ്.. ഞാന്‍ ടിവിയും കണ്ടു ഇവനെ കൊഞ്ചിച്ചു ഇരിക്കും…. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സിന്റെ വ്യത്യാസം ഉണ്ട് (ഏകദേശം ഒരു 12..13..വയസ്സിന്റെ ). അതുകൊണ്ട് തന്നെ ഒരു അമ്മയുടെ പോലെ തന്നെ എല്ലാ അധികാരവും എനിക്കുണ്ട്.

തല്ലു കൂടിയ സമയങ്ങള്‍ അങ്ങനെ ഓര്‍മയില്‍ ഇല്ല… എപ്പളും അവന്റെ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ ഉണ്ടാവാറുണ്ട്, പിറന്നാൾ ആയാലും അവന്റെ സ്‌കൂള്‍ തുറക്കുന്നത് ആയാലും …എന്തായാലും. ഞാന്‍ അമ്മ വീട്ടില്‍ നിന്നാണ് പഠിച്ചതൊക്കെ, ജോസൂനെ മാമോദീസയ്ക്ക് കൊണ്ടുപോയി വീട്ടിലേയ്ക്കു ആക്കുമ്പോൾ എന്റെ നെഞ്ചു പൊട്ടുന്ന പോലെ തോന്നി, അവനെ പിരിഞ്ഞിരിക്കാന്‍ വയ്യാണ്ട് ഞാന്‍ സ്‌കൂളില്‍ നിന്ന് ടിസി വരെ വാങ്ങി….

ADVERTISEMENT

എന്നിട്ടെന്താ ഇപ്പൊ എന്നെ കെട്ടിച്ചു വിട്ടു… അവനും വിഷമം കാണും…. ഞാന്‍ വേറെ വീട്ടില്‍ പോയെങ്കിലെന്താ… ഇടക്കിടയ്ക്കു ആലുവയ്ക്ക് വരും അല്ലേല്‍ ഞാന്‍ ഇങ്ങോട്ട് വരും…. ഇന്ന് ജോസൂട്ടന്റെ പിറന്നാള്‍…. അവനോടൊപ്പം ഇവിടെ വീട്ടില്‍ കൂടുന്നു….. ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്റെ ചക്കരയ്ക്ക്… (കഥ പറയാന്‍ ആണേല്‍ ഒരുപാട് ഉണ്ട്. തല്ക്കാലം ഇത് മതി, ഒരു ബര്‍ത്ത് ഡെ അല്ലേ..)

ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് റോഷന ആന്‍ റോയ്. നടിയും മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റും കൂടിയാണ് റോഷ്‌ന. നടന്‍ കിച്ചു ടെല്ലാസ് ആണ് നടിയുടെ ഭർത്താവ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT