മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ ബിജു മേനോൻ,ഫഹദ് ഫാസിൽ,ജയസൂര്യ,ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമ്മൂട്,ടൊവിനോ തോമസ് തുടങ്ങിയവർ രംഗത്ത്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന,അന്ന ബെൻ,നിമിഷ സജയൻ,പാർവതി തിരുവോത്ത്,സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.കഴിഞ്ഞ വർഷത്തെ 80 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന്

മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ ബിജു മേനോൻ,ഫഹദ് ഫാസിൽ,ജയസൂര്യ,ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമ്മൂട്,ടൊവിനോ തോമസ് തുടങ്ങിയവർ രംഗത്ത്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന,അന്ന ബെൻ,നിമിഷ സജയൻ,പാർവതി തിരുവോത്ത്,സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.കഴിഞ്ഞ വർഷത്തെ 80 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ ബിജു മേനോൻ,ഫഹദ് ഫാസിൽ,ജയസൂര്യ,ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമ്മൂട്,ടൊവിനോ തോമസ് തുടങ്ങിയവർ രംഗത്ത്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന,അന്ന ബെൻ,നിമിഷ സജയൻ,പാർവതി തിരുവോത്ത്,സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.കഴിഞ്ഞ വർഷത്തെ 80 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശനിയാഴ്ച പ്രഖ്യാപിക്കുമ്പോൾ ആരൊക്കെ അവാർഡുകൾ നേടുമെന്ന ചർച്ച സജീവമായി. നടനുള്ള മത്സരത്തിൽ ബിജു മേനോൻ,ഫഹദ് ഫാസിൽ,ജയസൂര്യ,ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമ്മൂട്,ടൊവിനോ തോമസ് തുടങ്ങിയവർ രംഗത്തുണ്ട്. നെടുമുടി വേണുവിനു മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിച്ചാലും അദ്ഭുതപ്പെടാനില്ല. ശോഭന,അന്ന ബെൻ,നിമിഷ സജയൻ,പാർവതി തിരുവോത്ത്,സംയുക്ത മേനോൻ,സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച നടികളുടെ നിര തന്നെ ഇത്തവണ മത്സരിക്കുന്നുണ്ട്.പ്രതീക്ഷ പുലർത്തുന്ന നടീനടന്മാരെ മറി കടന്നു മറ്റു ചിലർ അപ്രതീക്ഷിത അവാർഡുകൾ നേടാനും സാധ്യതയുണ്ട്.എല്ലാ വർഷങ്ങളിലും ഇത്തരം അപ്രതീക്ഷിത അവാർഡുകളാണ് ചർച്ചയാകുക.അത് ജൂറിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമാണ്.

കഴിഞ്ഞ വർഷത്തെ 80 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. രണ്ടു പ്രാഥമിക ജൂറികൾ ഇവ കണ്ടു വിലയിരുത്തി.അവർ രണ്ടാം റൗണ്ടിലേക്കു നിർദേശിച്ച ചിത്രങ്ങളിൽ നിന്നാണ് അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക.കോവിഡ് കാലത്തു തിയറ്ററുകൾ അടഞ്ഞു കിടന്നെങ്കിലും സിനിമകൾക്കു കാര്യമായ കുറവില്ല. ആറു സംവിധായകരുടെ രണ്ടു സിനിമകൾ വീതം മത്സരിക്കുന്നുണ്ട്. മഹേഷ് നാരായൺ,സിദ്ധാർഥ് ശിവ,ജിയോ ബേബി,അശോക് ആർ.നാഥ്,സിദ്ദിഖ് പറവൂർ,ഡോൺ പാലത്തറ എന്നീ സംവിധായകരാണ് ജൂറിക്കു മുന്നിൽ തങ്ങളുടെ രണ്ടു ചിത്രങ്ങൾ വീതം സമർപ്പിച്ചത്.‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനമാണ് ബിജു മേനോൻ കാഴ്ച വച്ചത്.ഫഹദ് ഫാസിലിന്റെ ‘മാലിക്’,‘ട്രാൻസ്’ എന്നീ സിനിമകൾ ജൂറി വിലയിരുത്തിക്കഴിഞ്ഞു.

ADVERTISEMENT

‘വെള്ളം’,‘സണ്ണി’ എന്നിവയാണ് ജയസൂര്യയുടെ സിനിമകൾ.‘വേലുക്കാക്ക ഒപ്പ് കാ’ എന്ന ചിത്രത്തിലൂടെ ഇന്ദ്രൻസ് വീണ്ടും മറ്റു നടന്മാർക്ക് വെല്ലുവിളി ഉയർത്തുന്നു.‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’,‘ഫോറൻസിക്’ എന്നീ സിനിമകൾ ടൊവിനോയ്ക്ക് ഉണ്ട്.‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ആണ് സുരാജിന്റെ ചിത്രം.‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലെ മികച്ച പ്രകടനം നെടുമുടി വേണുവിന് മരണാനന്തര ബഹുമതി നേടിക്കൊടുക്കാൻ സാധ്യതയുണ്ട്.ഈ സിനിമയിൽ പരേതനായ പി.ബാലചന്ദ്രനും മികച്ച അഭിനയമാണു കാഴ്ച വച്ചിരിക്കുന്നത്.

‘വരനെ ആവശ്യമുണ്ട്’(ശോഭന)‘കപ്പേള’(അന്ന ബെൻ)‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’(നിമിഷ സജയൻ)‘വർത്തമാനം’(പാർവതി തിരുവോത്ത്)‘വെള്ളം’,‘വൂൾഫ്’(സംയുക്ത മേനോൻ)എന്നീ സിനിമകളിലെ നടികളെ അവഗണിച്ചു കൊണ്ട് ഇത്തവണ ജൂറിക്ക് മികച്ച നടിക്കുള്ള അവാർഡ് നിശ്ചയിക്കാൻ സാധിക്കില്ല.ഹരികുമാറിന്റെ ‘ജ്വാലാമുഖി’യിൽ സുരഭി ലക്ഷ്മിയും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

‘അയ്യപ്പനും കോശിയും’എന്ന ചിത്രത്തിന്റെ സംവിധായകൻ സച്ചിദാനന്ദനെ മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള അവാർഡിനു പരിഗണിക്കാൻ സാധ്യതയുണ്ട്.അതു ലഭിച്ചാൽ മരണാനന്തര ബഹുമതി ആയിരിക്കും.അന്തരിച്ച അനിൽ നെടുമങ്ങാട് ഉൾപ്പെടെയുള്ളവർ ഈ ചിത്രത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ചിരിക്കുന്നു.അനിൽ നെടുമങ്ങാടിനെയും ജൂറിക്ക് അവഗണിക്കാനാവില്ല.‘മാലിക്’,‘സീ യൂ സൂൺ’ എന്നീ സിനിമകളുമായി മികച്ച സംവിധായകനുള്ള മത്സരത്തിൽ മഹേഷ് നാരായൺ മുന്നിലുണ്ട്.കോവിഡ് ലോക്ഡൗൺ കാലത്ത് എടുത്ത ‘സീ യൂ സൂൺ’ എഡിറ്റിങ്ങിനുള്ള അവാർഡിനും പരിഗണിക്കപ്പെടാം.സംവിധാനം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിലും അപ്രതീക്ഷിത പുരസ്കാരങ്ങൾക്കു സാധ്യതയുണ്ട്.

മുൻപ് ഒട്ടേറെ ദേശീയ,സംസ്ഥാന അവാ‍ർഡുകൾ വാരിക്കൂട്ടിയ ശ്യാമപ്രസാദ്(‘കാസിമിന്റെ കടൽ’),ഡോ.ബിജു(‘ഓറഞ്ച് മരങ്ങളുടെ വീട്’)ഹരികുമാർ(‘ജ്വാലാമുഖി’) എന്നീ സംവിധായകർ ഇത്തവണ തങ്ങളുടെ പുതിയ സിനിമകളുമായി ജൂറിക്കു മുന്നിൽ എത്തിയിരുന്നു.സംസ്ഥാന ചലച്ചിത്ര അവാർഡിൽ പതിവായി തഴയപ്പെടുകയും ദേശീയ അവാർഡ് നേടുകയും ചെയ്യുന്ന സംവിധായകനാണു ഡോ.ബിജു.ഇത്തവണ എങ്കിലും ചരിത്രം തിരുത്തുമോയെന്നു കാത്തിരുന്നു കാണാം.

ADVERTISEMENT

‘സൂഫിയും സുജാതയും’(എം.ജയചന്ദ്രൻ),‘അയ്യപ്പനും കോശിയും’(ജേക്സ് ബിജോയ്) എന്നീ സിനിമകളിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അവാർഡിലും അതു പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കാം.മുൻ വർഷങ്ങളിൽ അപ്രതീക്ഷിതമായി അവാർഡ് നേടിയ യുവ സംവിധായകർ ഇത്തവണ പുതിയ സിനിമകളുമായി രംഗത്തുണ്ട്.‘ലൗ’(ഖാലിദ് റഹ്മാൻ)‘ഖോ ഖോ’(രാഹുൽ റിജി നായർ)‘വർത്തമാനം’(സിദ്ധാർഥ് ശിവ)തുടങ്ങിയവർ ഉദാഹരണം. നവാഗത സംവിധായകനുള്ള അവാർഡിനു ‘കപ്പേള’(മുഹമ്മദ് മുസ്തഫ)‘വരനെ ആവശ്യമുണ്ട്’(അനൂപ് സത്യൻ)‘സൂഫിയും സുജാതയും’(ഷാനവാസ് നാലകത്ത്)തുടങ്ങിയ സിനിമകൾ മത്സരിക്കുന്നു.

ചലച്ചിത്ര താരം സുഹാസിനി മണിരത്‌നം ആണ് അന്തിമ ജൂറിയുടെ അധ്യക്ഷ.കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.പ്രാഥമിക ജൂറികൾ തിരഞ്ഞെടുത്ത ചിത്രങ്ങൾ അന്തിമ ജൂറി കണ്ടു കഴിഞ്ഞു.40 സിനിമകൾ വീതമാണു പ്രാഥമിക ജൂറികൾ കണ്ടത്.അതിൽ നിന്നു മികച്ച 30% സിനിമകൾ അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി വിടുകയും അവർ വിലയിരുത്തുകയുമായിരുന്നു. ശേഷാദ്രിയും ഭദ്രനും അന്തിമ ജൂറിയിലും ഉണ്ട്. പ്രാഥമിക റൗണ്ടിൽ തഴയപ്പെട്ട ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കിൽ ആ ചിത്രങ്ങൾ അന്തിമ ജൂറിക്കു മുന്നിലേക്കു വിളിച്ചു വരുത്താം.അത്തരം അവസാന റൗണ്ട് സ്ക്രീനിങ്ങിനു ശേഷമായിരിക്കും അവാർഡ് പ്രഖ്യാപിക്കുക.

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇപ്പോൾ നടക്കുന്നത്. ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവൻ,നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരായിരുന്നു ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ ഷഹ്നാദ് ജലാൽ, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവർത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിൽ ഉണ്ടായിരുന്നത്.

പ്രജേഷ് സെൻ, ജയസൂര്യ

രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.

ഡോ. ബിജു
ADVERTISEMENT

ഇത്തവണ അവാർഡിനു മത്സരിക്കുന്ന സിനിമകളും സംവിധായകരും.

മഹേഷ് നാരായണൻ, സനു ജോൺ

വെള്ളം(പ്രജേഷ് സെൻ) കൃതി(സുരേഷ്) മതിലുകൾ: ലൗ ഇൻ ദ് ടൈം ഓഫ് കൊറോണ(അൻവർ അബ്ദുള്ള) താഹിറ(സിദ്ദിഖ് പറവൂർ) ഭാരതപ്പുഴ(മണിലാൽ) ചായം പൂശുന്നവർ(സിദ്ധിഖ് പറവൂർ) ഇൻഷ(കെ.വി.സിജുമോൻ) സാജൻ ബേക്കറി സിൻസ് 1962(അരുൺ അപ്പുക്കുട്ടൻ) അക്വേറിയം(ടി.ദീപേഷ്) പ്യാലി(ബബിത മാത്യു,എ.എക്സ് റിൻമോൻ) ഫാ‍ർ(പ്രവീൺ പീറ്റർ) ഏക് ദിൻ(വിഷ്ണു) കാസിമിന്റെ കടൽ(ശ്യാമപ്രസാദ്) മുന്ന(സുരേന്ദ്രൻ കലൂർ) തിങ്കളാഴ്ച നിശ്ചയം(സെന്ന ഹെഗ്ഡെ) കാക്കത്തുരുത്ത്(ഷാജി പാണ്ഡവത്ത്) ബൊണാമി(ടോണി സുകുമാർ) എയ്റ്റീൻ പ്ലസ്(മിഥുൻ ജ്യോതി) അഞ്ചാം പാതിര(മിഥുൻ മാനുവൽ തോമസ്) അയ്യപ്പനും കോശിയും(സച്ചിദാനന്ദൻ) വാങ്ക്(കാവ്യ പ്രകാശ്)സന്തോഷത്തിന്റെ ഒന്നാം രഹസ്യം(ഡോൺ പാലത്തറ)പക(നിതിൻ ലൂക്കോസ്)ഐസ് ഓരത്ത്(അഖിൽ കാവുങ്കൽ)

ഒരിലത്തണലിൽ(അശോക് ആർ.നാഥ്)ലൗ(ഖാലിദ് റഹ്മാൻ)കുഞ്ഞെൽദോ(അരുൺ മാത്യു)രണ്ടാം നാൾ(സീനത്ത്)ഉടമ്പടി(സുരേഷ് പി.തോമസ്)സ്വപ്നങ്ങൾ പൂക്കുന്ന കാട്(സോഹൻ ലാൽ)വേലുക്കാക്ക ഒപ്പ് കാ(അശോക് കുമാർ)എന്നിവർ(സിദ്ധാർഥ് ശിവ)ടോൾ ഫ്രീ 1600 600 60(കെ.ബി.സജീവ്)ദിശ(വി.സി.ജോസ്)ഓറഞ്ച് മരങ്ങളുടെ വീട്(ഡോ.ബിജു)കാന്തി(അശോക് ആർ.നാഥ്)സണ്ണി(രഞ്ജിത്ത് ശങ്കർ)ട്രാ‍ൻസ്(അൻവർ റഷീദ്)കപ്പേള(മുഹമ്മദ് മുസ്തഫ)ദി മ്യൂസിക്കൽ ചെയർ(വിപിൻആറ്റ്ലി)പായ്– ദ മാറ്റ്(ശ്രീലജ മുകുന്ദകുമാരൻ)ആണ്ടാൾ(ഷെറീഫ് ഈസ)ലെയ്ക(ആസാദ് ശിവരാമൻ)വർത്തമാനം(സിദ്ധാർഥ് ശിവ)ഖോ ഖോ(രാഹുൽ റിജി നായർ)ലൗ എഫ് എം(ശ്രീദേവ് കാപ്പൂർ)ഭൂമിയിലെ മനോഹര സ്വകാര്യം(ഷൈജു അന്തിക്കാട്)ഒരുത്തി(വി.കെ.പ്രകാശ്)

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ(എൽ.പി.ശംഭു) വെളുത്ത മധുരം(ജിജു ഒരപ്പാടി)വെയിൽ(ശരത് മേനോൻ)ചോര വീണ മണ്ണിൽ(മുറിയാട് സുരേന്ദ്രൻ)1956 മധ്യതിരുവിതാംകൂർ(ഡോൺ പാലത്തറ)മോപ്പാള(സന്തോഷ് പുതുക്കുന്ന്)ഇൻലൻഡ്(എസ്.കെ.ശ്രീജിത് ലാൽ)ഫോർത്ത് റിവർ(ആർ.കെ.ഡ്രീം വെസ്റ്റ്) ഹലാൽ ലവ് സ്റ്റോറി(സക്കറിയ മുഹമ്മദ്)ലാൽ ബാഗ്(പ്രശാന്ത് മുരളി)വരനെ ആവശ്യമുണ്ട്(അനൂപ് സത്യൻ)ഫൊറൻസിക്(അഖിൽ പോൾ,അനസ്ഖാൻ)പെർഫ്യൂം–ഹെർ ഫ്രാഗ്രൻസ്(പി.ഹരിദാസൻ)ഈലം(വിനോദ് കൃഷ്ണ)ആർട്ടിക്കിൾ 21(എൽ.യു.ലെനിൻ) ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ(ജിയോ ബേബി) സൂഫിയും സുജാതയും(ഷാനവാസ് നാലകത്ത്)മൈ ഡിയർ മച്ചാൻസ്(ദിലീപ് നാരായൺ)ഡിവോഴ്സ്(ഐ.ജി.മിനി) ആണും പെണ്ണും(വേണു,ജയ് കെ,ആഷിക് അബു)

അബ്രഹാം യാക്കൂബിന്റെ 137 ഒഡീഷനുകൾ(അനൂപ് നാരായണൻ) പച്ചത്തപ്പ്(എസ്.അനുകുമാർ) സീ യൂ സൂൺ(മഹേഷ് നാരായൺ) മാലിക്(മഹേഷ് നാരായൺ) ഉരിയാട്ട്(കെ.ഭുവനചന്ദ്രൻ നായർ) ഇരുൾ(നസീഫ് ഇസുദീൻ) കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്(ജിയോ ബേബി) എൽമർ(ഗോപി കുറ്റിക്കോൽ) ദ് കുങ്ഫു മാസ്റ്റർ(എബ്രിഡ് ഷൈൻ) വൂൾഫ്(ഷാജി അസീസ്) ജ്വാലാമുഖി(ഹരികുമാർ) കയറ്റം(സനൽകുമാർ).