പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലും താനുമായി അടുപ്പമുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും

പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലും താനുമായി അടുപ്പമുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലും താനുമായി അടുപ്പമുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലും താനുമായി അടുപ്പമുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു നടി ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. ‘മോൻസനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽനിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ നന്നായി ഇടപെടുന്ന വ്യക്തിയായതുകൊണ്ടാണ് അദ്ദേഹം വിളിച്ച പരിപാടികളിൽ പങ്കെടുത്തത്, എന്നാൽ തട്ടിപ്പുകാരനാണെ വാർത്തകൾ കേട്ട് ഞെട്ടിപ്പോയി’ – ശ്രുതി ലക്ഷ്മി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘ചെന്നൈയിൽ ഒരു തമിഴ് സീരിയലിന്റെ ഷൂട്ടിൽ ആയിരുന്നു. അവിടെനിന്നു തിരികെ എത്തിയപ്പോഴാണ് വാർത്തകൾ അറിയുന്നത്. അത് കേട്ട ഷോക്കിൽനിന്നു ഞാൻ ഇപ്പോഴും മുക്തയായിട്ടില്ല. മോൻസൻ മാവുങ്കലിനെ ഒരു പരിപാടിക്കിടെയാണ് പരിചയപ്പെട്ടത്. ആ പരിപാടിയിൽ എന്റെ അമ്മയും സഹോദരിയുമായിരുന്നു പോയത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം എന്റെ ടീമിനെ ആണ് ഏൽപിച്ചിരുന്നത്. അങ്ങനെ കുറച്ച് നൃത്ത പരിപാടികൾ അദ്ദേഹത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. ചേർത്തലയിൽ നടന്ന ഒരു മെഗാ ഇവന്റിൽ എം.ജി. ശ്രീകുമാറിന്റെയും റിമി ടോമിയുടെയും ഗാനമേളയും എന്റെ ടീമിന്റെ ഡാൻസ് പരിപാടിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് അവിടെ ഒരുപാട് താരങ്ങൾ വന്നിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു. അത് കോവിഡ് സമയത്ത് ആയതിനാൽ അധികം ആർട്ടിസ്റ്റുകളൊന്നും ഇല്ലാതെ ഞാനും ചേച്ചിയും മറ്റു കുറച്ചുപേരുമാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നമ്മളെ ഒരു സിനിമയ്ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. എല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോൻസൻ മാവുങ്കൽ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നു.

ADVERTISEMENT

അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിൽനിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കിൽ അപ്പോൾത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു. നമുക്ക് കോടികളുടെ ബിസിനസ്സോ ബന്ധങ്ങളോ ഇല്ല, ഒരു കലാകാരി എന്ന നിലയിൽ ഒരു ചെറിയ ജീവിതമാണ് ഉള്ളത്.

ഭർത്താവ് അവിൻ ആന്റോയ്‌ക്കൊപ്പം ശ്രുതി

അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത എന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ADVERTISEMENT

ഡോക്ടറെകുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കൾ വാങ്ങുകയോ ചെയ്തിട്ടില്ല. പ്രഫഷനനായ ബന്ധം മാത്രമേ ഉള്ളൂ. അദ്ദേഹത്തിന്റെ പിറന്നാളിനും വളരെ അടുത്ത സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. ഞാനും എന്റെ കുടുംബവുമായിട്ടാണ് പോയത്. ഒരുപാട് പ്രശസ്തർ അവിടെ പോയിട്ടുണ്ട് അവർക്കും ഇതേ അനുഭവം ആയിരിക്കും. ഒരാളെ പരിചയപ്പെടുമ്പോൾ നമ്മൾ അവരുടെ ചരിത്രം ഒന്നും ചികയില്ലല്ലോ. കുറച്ചു നാളായി ഞാൻ ചെന്നൈയിലാണ്. അദ്ദേഹത്തെ കണ്ടിട്ട് ഒരുപാടുനാളായി.

എന്നെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്ന കഥകൾ വാസ്തവ വിരുദ്ധമാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ചില ഓൺലൈൻ മീഡിയ പ്രചരിപ്പിക്കുന്ന കഥകൾ കേട്ടിട്ട് നല്ല വിഷമമുണ്ട്. ഒരു ആർട്ടിസ്റ്റ് ആയതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് ഞാൻ ജീവിക്കുന്നത്. എന്റെ ഭർത്താവിനും കുടുംബത്തിനും ഞാൻ എന്താണ് എന്നറിയാം. നല്ല വാർത്ത കേട്ടാൽ പ്രചരിപ്പിക്കാൻ ആളുണ്ടാകില്ല. 2016-ൽ എനിക്ക് ഒരു സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ വിളിച്ച് അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇപ്പോൾ എന്റെ ഫോണിന് വിശ്രമമില്ലാത്ത രീതിയിൽ ആണ് ഫോൺ കോളുകൾ വരുന്നത്. മറ്റൊരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ സൃഷ്ടിക്കുന്നവരോട് പ്രതികരിച്ചിട്ടു കാര്യമില്ല, സത്യം എന്തെന്ന് അന്വേഷിക്കാനുള്ള മനസ്സുകൂടി ഉണ്ടാകണം എന്നേ പറയാനുള്ളൂ.’– ശ്രുതി ലക്ഷ്മി പറഞ്ഞു.