‘വല്ല ജ്യൂസും അടിച്ച് ജീവിതം തീർക്കേണ്ട എന്നെ മുന്നോട്ടു നയിച്ച അങ്ങയുടെ എഴുത്തിന്റെ ഓർമയക്ക്’–റിലീസിനു തയാറെടുക്കുന്ന ‘ ഒരു താത്വിക അവലോകനം’ എന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രത്തിന്റെ സംവിധായകൻ അഖിൽ മാരാർ തന്റെ ജീവിതം മാറ്റി മറിച്ച എഴുത്തുകാരനെക്കുറിച്ച് ഫെയ്സ്‌ബുക്കിൽ ദിവസങ്ങൾക്കു മുൻപ് ഇങ്ങനെയെഴുതി.

‘വല്ല ജ്യൂസും അടിച്ച് ജീവിതം തീർക്കേണ്ട എന്നെ മുന്നോട്ടു നയിച്ച അങ്ങയുടെ എഴുത്തിന്റെ ഓർമയക്ക്’–റിലീസിനു തയാറെടുക്കുന്ന ‘ ഒരു താത്വിക അവലോകനം’ എന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രത്തിന്റെ സംവിധായകൻ അഖിൽ മാരാർ തന്റെ ജീവിതം മാറ്റി മറിച്ച എഴുത്തുകാരനെക്കുറിച്ച് ഫെയ്സ്‌ബുക്കിൽ ദിവസങ്ങൾക്കു മുൻപ് ഇങ്ങനെയെഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വല്ല ജ്യൂസും അടിച്ച് ജീവിതം തീർക്കേണ്ട എന്നെ മുന്നോട്ടു നയിച്ച അങ്ങയുടെ എഴുത്തിന്റെ ഓർമയക്ക്’–റിലീസിനു തയാറെടുക്കുന്ന ‘ ഒരു താത്വിക അവലോകനം’ എന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രത്തിന്റെ സംവിധായകൻ അഖിൽ മാരാർ തന്റെ ജീവിതം മാറ്റി മറിച്ച എഴുത്തുകാരനെക്കുറിച്ച് ഫെയ്സ്‌ബുക്കിൽ ദിവസങ്ങൾക്കു മുൻപ് ഇങ്ങനെയെഴുതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വല്ല ജ്യൂസും അടിച്ച് ജീവിതം തീർക്കേണ്ട എന്നെ മുന്നോട്ടു നയിച്ച അങ്ങയുടെ എഴുത്തിന്റെ ഓർമയക്ക്’–റിലീസിനു തയാറെടുക്കുന്ന ‘ ഒരു താത്വിക അവലോകനം’ എന്ന പൊളിറ്റിക്കൽ സറ്റയർ ചിത്രത്തിന്റെ സംവിധായകൻ അഖിൽ മാരാർ തന്റെ ജീവിതം മാറ്റി മറിച്ച എഴുത്തുകാരനെക്കുറിച്ച് ഫെയ്സ്‌ബുക്കിൽ ദിവസങ്ങൾക്കു മുൻപ് ഇങ്ങനെയെഴുതി. കൊല്ലം കോട്ടാത്തലയിൽ ജ്യൂസ് കട നടത്തിക്കൊണ്ടിരുന്ന അഖിൽ മാരാർ എന്ന യുവാവ്, 9 വർഷങ്ങൾക്കിപ്പുറം തന്റെ രണ്ടാമത്തെ സിനിമയുടെ സംവിധാനത്തിലേക്കു കടക്കുമ്പോൾ അതിനു നന്ദി പറയുന്നത് പൗലോ കൊയ്‌ലോ എന്ന എഴുത്തുകാരനും അദ്ദേഹത്തിന്റെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തിനുമാണ്.  

 

ADVERTISEMENT

സ്വപ്നങ്ങൾക്കു പിന്നാലെ പോകാൻ ധൈര്യം പകർന്ന പുസ്തകത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് സർക്കാർ ജോലി വേണ്ടെന്ന് വച്ചു തന്റെ ലക്ഷ്യത്തിലേക്കു നടന്നത്.  പഠനവു ജോലിയും ഉപേക്ഷിച്ച്, ജീവിക്കാൻ വേണ്ടി ഒരു ജ്യൂസ് കട തുടങ്ങിയപ്പോൾ അതിനിട്ട പേരും ഇഷ്ടപുസ്തകത്തിന്റേതായിരുന്നു– ആൽകെമിസ്റ്റ്.

 

അഖിലിന്റെ ആദ്യ സിനിമയായ താത്വിക അവലോകനം റിലീസാകുന്നതിനു മുൻപേ രണ്ടാമത്തെ സിനിമയുടെ ഒരുക്കങ്ങൾ തുടങ്ങി അഖിൽ. ആദ്യ സിനിമയിൽ നായകനായ ജോജു ജോർജാണ് രണ്ടാമത്തെ സിനിമ  നിർമിക്കുന്നത്. ചിത്രം തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യും. ജോജുവും തമിഴ്നടൻ ബോബി സിൻഹയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

 

ADVERTISEMENT

∙ കെട്ടാത്ത വേഷങ്ങളില്ല

 

പുത്തൂർ കൊട്ടാത്തല അഖിൽ നിവാസിൽ രാജേന്ദ്രൻ പിള്ളയുടെയും അമ്മിണിയമ്മയുടെയും മകനായ അഖിൽ കൊല്ലം ഫാത്തിമ കോളജിൽ ബിഎസ്‌സി മാത്സ് പഠനത്തിനു ശേഷം ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ റെപ്രസെന്റേറ്റീവായി ജോലി ചെയ്തിരുന്നു. തുടർന്ന് മറ്റൊരു പ്രമുഖ മെഡിക്കൽ കമ്പനിയിൽ മാനേജറായി ജോലി ലഭിച്ചു. അക്കാലത്ത് അഖിലിന് ഒരു പ്രണയമുണ്ടായിരുന്നു. അതു വിവാഹത്തിലേക്ക് എത്തിക്കാൻ വേണ്ടിയായിരുന്നു കോഴ്സ് പൂർത്തിയാക്കിയ ഉടൻ ജോലിക്കു കയറിയത്. ആ പ്രണയം നഷ്ടമായപ്പോൾ, പിന്നെ ജോലിയും വേണ്ടെന്നു തീരുമാനിച്ചു. 

 

ADVERTISEMENT

 ഒരു സ്വകാര്യകമ്പിനിയിൽ ജോലിയുമായി മുന്നോട്ടു പോയാൽ വർഷങ്ങൾ കഴിയുമ്പോൾ തന്റെ ജീവിതവും ലക്ഷ്യങ്ങളും എങ്ങുമെത്താതെ പോകുമെന്ന ആശങ്കയുമുണ്ടായിരുന്നു. ജോലി രാജിവച്ച് കോട്ടാത്തലയിൽ ആൽകെമിസ്റ്റെന്ന പേരിൽ സ്വന്തമായി ഒരു ജ്യൂസ് കട തുടങ്ങി. നല്ല വരുമാനമുണ്ടായിരുന്നെങ്കിലും ഇതിൽ ഒതുങ്ങിപ്പോകരുതെന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. ഇടയ്ക്കു പിഎസ്‌സി പരീക്ഷകൾക്കു വേണ്ടി പഠിച്ചു. ഫോറസ്റ്റിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും ജോലി വേണ്ടെന്ന് എഴുതിക്കൊടുത്തു. 

 ജീവിതത്തിൽ എന്തെങ്കിലും ആകണമെന്ന സ്വപ്നത്തിനു ബലം പകർന്നത് ആൽകെമിസ്റ്റ് വായനയാണ്. മോട്ടിവേഷണൽ പുസ്തകങ്ങളോടും ജീവിതത്തിൽ വിജയിച്ചവരുടെ ആത്മകഥകളോടും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, ജീവിതം കൊണ്ട് റിസ്ക് എടുക്കാൻ ധൈര്യം നൽകിയത് ആൽകെമിസ്റ്റാണ്.

 

എന്തെങ്കിലുമൊക്കെ ആകണമെന്ന മനസ്സുണ്ടെങ്കിലും അതന്താണെന്ന് കൃത്യമായി അറിയില്ലായിരുന്നു. ഇടയ്ക്കു കൃഷിയിലേക്കു തിരിഞ്ഞു. വീട്ടിൽ കരിങ്കോഴിക്കുഞ്ഞുങ്ങളുടെ ഫാം നടത്തി. വീടിനു ചുറ്റിലും മട്ടുപ്പാവിലുമെല്ലാം കൃഷി ചെയ്തു. കുട്ടികൾക്കു ട്യൂഷനെടുത്തു. റോഡരികിൽ മാങ്ങാ വിൽപനയുമുണ്ടായിരുന്നു. 

 

പക്ഷേ, നിന്റെ വഴി ഇതല്ലെന്ന് മനസ്സിലിരുന്ന് ആൽകെമിസ്റ്റ് പറയുന്നുണ്ടായിരുന്നു. എഴുത്തിൽ ഒരുകൈ നോക്കാൻ തീരുമാനിച്ചപ്പോഴാണ് തിരക്കഥകൾ ശ്രദ്ധിച്ചു തുടങ്ങിയത്. നൂറോളം തിരക്കഥാപുസ്തകങ്ങൾ വായിച്ചതോടെ അതിന്റെയൊരു രീതിശാസ്ത്രം പതിയെ വഴങ്ങിവന്നു.

 

ഒരു സിനിമയിൽ മാത്രമാണ് അഖിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ളത്– ഡോ.ബിജുവിന്റെ പേരറിയാത്തവർ. പലയിടത്തും ഷൂട്ടിങ് നടക്കുമ്പോൾ അവിടെപ്പോയി നിന്ന് കാര്യങ്ങളൊക്കെ നോക്കിപ്പഠിച്ചു. സംവിധായകൻ ആയതിനു പിന്നിലും ‘പ്രപഞ്ചത്തിന്റെ ഗൂഢാലോചന’ ഉണ്ടായിരുന്നു. നിർമാതാവ് ഡോ.ഗീവർഗീസ് യോഹന്നാനോട് കഥ പറയാൻ പോയ ഒരു പ്രമുഖ സംവിധായകനൊപ്പം വെറുതേ കൂടെപ്പോയതാണ് അഖിൽ. സംവിധായകൻ പറഞ്ഞ കഥ നിർമാതാവിന് ഇഷ്ടപ്പെട്ടില്ല.  ഇടയ്ക്ക് അഖിൽ പറഞ്ഞ ചില കഥാസന്ദർഭങ്ങൾ അദ്ദേഹത്തെ രസിപ്പിക്കുകയും. അഖിൽ പറഞ്ഞ കഥയാകും നല്ലൊരു സിനിമയാകുക എന്ന നിർമാതാവിന്റെ ‘താത്വിക അവലോകനം’ പുതിയൊരു സിനിമയുടെയും സംവിധായകന്റെയും പിറവിയായി. 

 

∙ ചാനൽ ചർച്ചകളിലെ ‘താത്വിക അവലോകനം’

 

സിനിമയുടെ തിരക്കുള്ളപ്പോഴും ചാനൽ ചർച്ചകളിലെ രാഷ്ട്രീയ നിരീക്ഷകൻ കൂടിയാണ് അഖിൽ.  വായിച്ചറിഞ്ഞു മാത്രമല്ല, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് രാഷ്ട്രീയം പഠിച്ചതെന്ന് അഖിൽ പറയുന്നു. കോൺഗ്രസിന്റെ സജീവപ്രവർത്തകനായിരുന്നു. പാർട്ടിയിലെ ചില തർക്കങ്ങൾ മൂലം കോൺഗ്രസ് റിബലായി 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വെട്ടിക്കല ബ്ലോക്കിലെ കോട്ടാത്തല ഡിവിഷനിൽ മത്സരിച്ചു. 1576 വോട്ടുകൾ നേടി – കോൺഗ്രസ് സ്ഥാനാർഥി നേടിയതിന്റെ അടുത്ത് വോട്ടുകൾ വ്യക്തിബന്ധങ്ങൾ കൊണ്ട് അഖിൽ നേടിയെടുത്തു. അസ്വാരസ്യങ്ങൾ തുടർന്നപ്പോൾ പാർട്ടി മാറി ബിജെപിയിൽ ചേർന്നു. യുവമോർച്ച ജില്ലാ കമ്മിറ്റി അംഗമായി. കുറച്ചുകാലത്തെ പ്രവർത്തനത്തിനു ശേഷം ബിജെപിയോടും വിടപറഞ്ഞു. 

 

ഇക്കാലയളവിൽ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികൾ നന്നായി മനസ്സിലാക്കിയത് സിനിമയുടെ തിരക്കഥയെഴുതാൻ സഹായകമായി. മുന്നു പ്രധാന രാഷ്ട്രീയ പാർട്ടികളെയും കണക്കിനു കളിയാക്കുന്ന, താത്വിക അവലോകനത്തിന്റെ ട്രെയിലർ വലിയ ചർച്ചയായിരുന്നു.  സന്ദേശത്തിനു ശേഷം ഒരു പൂർണപൊളിറ്റിക്കൽ സറ്റയർ എന്നു പറയുമ്പോൾ ആളുകൾ കൂടുതൽ പ്രതീക്ഷിക്കുമെന്ന ബോധ്യം തനിക്കുണ്ടായിരുന്നെന്ന് അഖിൽ പറയുന്നു. പ്രമേയം രാഷ്ട്രീയമാണെങ്കിലും ഈ രണ്ടു സിനിമകൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. സന്ദേശം രാഷ്ട്രീയക്കാരുടെ കുടുംബത്തിലെ പ്രശ്നങ്ങൾ കൂടി പറഞ്ഞ സിനിമായായിരുന്നെങ്കിൽ താത്വിക അവലോകനം പൂർണമായും പൊതുവിടങ്ങളിലെ–, തെരുവിലെ രാഷ്ട്രീയത്തെയാണ് പകർത്തുന്നത്.

 

രാഷ്ട്രീയപ്രവർത്തനം പൂർണമായി വിട്ടെങ്കിലും രാഷ്ട്രീയം ഇപ്പോഴും അഖിൽ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നിരീക്ഷണങ്ങൾ എഴുതാറുണ്ട്. അങ്ങനെയാണ് ചാനൽ ചർച്ചകളിൽ എത്തുന്നത്. താൻ പ്രവർത്തിച്ച രണ്ടു പാർട്ടികളെയാണ് ചർച്ചകളിൽ കൂടുതലും വിമർശിക്കേണ്ടി വന്നിട്ടുള്ളതെന്ന് അഖിൽ പറയുന്നു.

 

∙ പ്രണയത്തിന്റെ ആൽകെമിസ്ട്രി

 

പൊതുപ്രവർത്തനത്തിനിടെയാണ് ലക്ഷമിയെ പരിചയപ്പെടുന്നത്. ആ ആടുപ്പം വിവാഹത്തിലേക്കെത്തി. കല്യാണം ആലോചന വന്നപ്പോഴും അഖിൽ ഒരു നിബന്ധന വച്ചിരുന്നു. വിവാഹിതനാകുമ്പോൾ ഒരു സ്ഥിര ജോലിക്ക് എന്നെ നിർബന്ധിക്കരുത്. കാര്യമന്വേഷിച്ച ഭാര്യാമാതാവിനോട്, ആൽക്കെമിസ്റ്റ് സാന്റിയാഗോയോട് പറയുന്ന ഒരു വാചകം ഓർമയിൽ നിന്നെടുത്ത് അഖിൽ  പറഞ്ഞു– ‘നീയിപ്പോൾ ലക്ഷ്യം മറന്ന് വിവാഹം ചെയ്താൽ വർഷങ്ങൾക്കു ശേഷം അവൾ നിനക്കു നഷ്ടപ്പെടും’.സിനിമെയന്ന ആ വലിയ ലക്ഷ്യത്തിലേക്ക് ഭാര്യ ലക്ഷ്മി ഒപ്പം നിന്നു. അഖിൽ തന്റെ രണ്ടു പെൺമക്കൾക്കിട്ട പേരുകളിലും ആൽകെമിസ്റ്റിന്റെ സ്വാധീനമുണ്ട് – പ്രകൃതി, പ്രാർഥന.