മലബാര്‍ കലാപം പ്രമേയമാക്കി ഒരുക്കുന്ന അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് നേരെ ട്രോള്‍വർഷം. വയനാട്ടില്‍ നടന്ന ഷൂട്ടിങിന്റെ ലൊക്കേഷന്‍ ചിത്രങ്ങൾ അലി അക്ബർ പങ്കുവച്ചിരുന്നു. ഇതിൽ ഏറ്റുമുട്ടല്‍ രംഗത്തില്‍ ഉപയോഗിക്കാന്‍ സിനിമയ്ക്കായി നിർമിച്ച ‘യുദ്ധടാങ്കറാണ്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലബാര്‍ കലാപം പ്രമേയമാക്കി ഒരുക്കുന്ന അലി അക്ബറിന്റെ ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് നേരെ ട്രോള്‍വർഷം. വയനാട്ടില്‍ നടന്ന ഷൂട്ടിങിന്റെ ലൊക്കേഷന്‍ ചിത്രങ്ങൾ അലി അക്ബർ പങ്കുവച്ചിരുന്നു. ഇതിൽ ഏറ്റുമുട്ടല്‍ രംഗത്തില്‍ ഉപയോഗിക്കാന്‍ സിനിമയ്ക്കായി നിർമിച്ച ‘യുദ്ധടാങ്കറാണ്’ ട്രോള്‍ പേജുകളില്‍ നിറയുന്നത്. 

ADVERTISEMENT

‘ഇതെന്താ പെട്ടിക്കടയോ’, ‘യുദ്ധത്തിനും ഒരു പരിധിയില്ലേ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം സിനിമയുടെ ചിത്രീകരണം പൂർത്തിയായതായും ചിത്രം റിലീസിനു തയാറെടുക്കുകയാണെന്നും അലി അക്ബർ പറയുന്നു.

ADVERTISEMENT

‘ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയ മുഹൂര്‍ത്തങ്ങള്‍… പുഴമുതല്‍ പുഴവരെ. കേവലം മൂന്നോ നാലോ ദിവസം കൊണ്ട്…ഒരു സീന്‍ പ്ലാന്‍ ചെയ്തു,വയനാട്ടിലെ നായ്ക്കട്ടിയിലെ ഒരു ഗ്രാമവും അച്ചുവേട്ടനും കുടുംബാംഗങ്ങളും മമധര്‍മ്മയ്ക്കൊപ്പം ചേര്‍ന്നപ്പോള്‍, പ്രകൃതിയും ഒപ്പം നിന്നും….നന്ദി ഏവര്‍ക്കും.’–സംവിധായകൻ പറഞ്ഞു.

ADVERTISEMENT

രണ്ടോ മൂന്നോ ക്രൗഡ് സീനുകൾ മാത്രമേ എടുക്കാനുള്ളൂവെന്നും സിനിമ ഏകദേശം പൂർത്തിയായെന്നും അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. 80 കോടിക്ക് പലരും ചെയ്യാനിരുന്ന സിനിമ രണ്ടു കോടിക്ക് താഴെ ഞാൻ ചെയ്തു തീർത്തതിന്റെ അസൂയയാണ് പലർക്കെന്നും അലി അക്ബർ പറഞ്ഞിരുന്നു.

പൊതു ജനങ്ങളിൽ  നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതൽ പുഴവരെ. ഒരുകോടിയിലധികം രൂപ സിനിമ നിർമിക്കാനായി മമധര്‍മ്മ എന്ന അക്കൗണ്ടിലേക്ക് വന്നതായി അലി അക്ബര്‍ അറിയിച്ചിരുന്നു. സിനിമയ്ക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ. 

സിനിമയ്ക്കായി ലഭിച്ച സംഭാവന ചെയ്ത തുകയിൽ നിന്നാണ് അലി അക്ബർ ക്യാമറ മേടിച്ചിരുന്നു. സിനിമയുടെ എഡിറ്റിങിനും മറ്റുമായി സംവിധായകന്റെ വീടിനോട് ചേർന്ന് സ്റ്റുഡിയോയും അദ്ദേഹം നിർമിക്കുകയുണ്ടായി.

നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.