വിമാനത്താവളം വീടാക്കുന്നവർ; റിയൽ ലൈഫ് ‘ടെർമിനൽ’
യുഎസ് വിമാനത്താവളം മൂന്നു മാസം വീടാക്കിയ ആദിത്യ സിങ് എന്ന ഇന്ത്യക്കാരനെ കോടതി വിട്ടയച്ചു. 5 വർഷത്തെ വീസയുമായി യുഎസിലെത്തി പരിചയമുള്ള ഒരാളുടെ മാതാപിതാക്കളെ പരിചരിച്ചിരുന്ന ആദിത്യ കഴിഞ്ഞ വർഷം വീസ കാലാവധി തീർന്നു മടങ്ങാൻ തുടങ്ങിയ ഇടത്തുനിന്നാണ് കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്. കോവിഡ് പേടിച്ച്
യുഎസ് വിമാനത്താവളം മൂന്നു മാസം വീടാക്കിയ ആദിത്യ സിങ് എന്ന ഇന്ത്യക്കാരനെ കോടതി വിട്ടയച്ചു. 5 വർഷത്തെ വീസയുമായി യുഎസിലെത്തി പരിചയമുള്ള ഒരാളുടെ മാതാപിതാക്കളെ പരിചരിച്ചിരുന്ന ആദിത്യ കഴിഞ്ഞ വർഷം വീസ കാലാവധി തീർന്നു മടങ്ങാൻ തുടങ്ങിയ ഇടത്തുനിന്നാണ് കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്. കോവിഡ് പേടിച്ച്
യുഎസ് വിമാനത്താവളം മൂന്നു മാസം വീടാക്കിയ ആദിത്യ സിങ് എന്ന ഇന്ത്യക്കാരനെ കോടതി വിട്ടയച്ചു. 5 വർഷത്തെ വീസയുമായി യുഎസിലെത്തി പരിചയമുള്ള ഒരാളുടെ മാതാപിതാക്കളെ പരിചരിച്ചിരുന്ന ആദിത്യ കഴിഞ്ഞ വർഷം വീസ കാലാവധി തീർന്നു മടങ്ങാൻ തുടങ്ങിയ ഇടത്തുനിന്നാണ് കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്. കോവിഡ് പേടിച്ച്
യുഎസ് വിമാനത്താവളം മൂന്നു മാസം വീടാക്കിയ ആദിത്യ സിങ് എന്ന ഇന്ത്യക്കാരനെ കോടതി വിട്ടയച്ചു. 5 വർഷത്തെ വീസയുമായി യുഎസിലെത്തി പരിചയമുള്ള ഒരാളുടെ മാതാപിതാക്കളെ പരിചരിച്ചിരുന്ന ആദിത്യ കഴിഞ്ഞ വർഷം വീസ കാലാവധി തീർന്നു മടങ്ങാൻ തുടങ്ങിയ ഇടത്തുനിന്നാണ് കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്. കോവിഡ് പേടിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ മടിച്ച ആദിത്യ, യാത്രക്കാരനായും വിമാന കമ്പനി ജീവനക്കാരനായും നടിച്ച് മൂന്നു മാസമാണ് ഷിക്കാഗോയിലെ വിമാനത്താവളത്തിൽ കഴിഞ്ഞത്.
ആദിത്യയുടെ കഥ ചർച്ചയായപ്പോൾ, സിനിമാപ്രേമികളുടെ ഓർമയിൽ വന്നത് 2004ൽ ഇറങ്ങിയ 'ടെർമിനൽ' എന്ന ചിത്രമാണ്. സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത, ടോം ഹാങ്ക്സ് നായകനായ ചിത്രം ഇതേ കഥയാണ് പറയുന്നത്. ക്രാകോഷിയ എന്ന കിഴക്കൻ യൂറോപ്യൻ രാജ്യത്ത് (സാങ്കൽപ്പിക രാജ്യമാണിത്) നിന്നു വരുന്ന വിക്ടർ നവോർസ്കി ന്യൂയോർക്കിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ ഇറങ്ങുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്. അയാൾ വിമാനത്തിലായിരുന്ന മണിക്കൂറുകളിൽ ക്രാകോഷിയയിൽ സൈനിക അട്ടിമറി നടന്നു. പുതിയ സൈനിക ഭരണകൂടത്തെ യുഎസ് അംഗീകരിക്കാൻ തയാറല്ല.
ആ നിലയ്ക്ക് വിക്ടറിന്റെ പാസ്പോർട്ടിനും അംഗീകാരമില്ല. വിക്ടറിന് യുഎസിന്റെ മണ്ണിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പക്ഷേ അയാളെ തിരിച്ചയയ്ക്കാനും മാർഗമില്ല. പിന്നീടങ്ങോട്ട് കെണിയിൽ പെട്ട എലിയെ പോലെയായി വിക്ടർ. വിമാനത്താവളം അധികൃതർ അയാൾക്ക് വേണ്ടി ഒരവസരത്തിൽ അനധികൃതമായി തുറന്നിടുന്ന വാതിൽ ഉപയോഗിക്കാൻ പോലും അയാൾക്ക് ആവുന്നില്ല. പിന്നീടങ്ങോട്ട് ഒരേ സമയം ചിരിപ്പിക്കുകയും നോവിക്കുകയും ചെയ്യുന്ന രംഗങ്ങളാണ്. വിക്ടറിന്റെ ആ വിമാനത്താവള വാസം വർഷങ്ങളോളം നീളുന്നു. അവിടത്തെ ജീവനക്കാരും കച്ചവടക്കാരും വിമാന കമ്പനി ജീവനക്കാരുമെല്ലാം വിക്ടറിന്റെ സുഹൃത്തുക്കളായി മാറുകയാണ്.
വിക്ടറിന്റെ വ്യക്തിത്വം അസാധാരണ തലത്തിലേക്ക് ഉയരുന്ന ചില സന്ദർഭങ്ങൾ ചിത്രത്തിലുണ്ട്. അയാൾ എന്തിനാണ് യുഎസിൽ എത്തിയത് എന്ന ചോദ്യത്തിന് നമുക്ക് ഉത്തരം കിട്ടുന്ന സന്ദർഭമാണ് ഒന്ന്. മറ്റൊന്ന് തന്റെ നില അപകടത്തിൽ ആയേക്കുമെന്ന് ഏകദേശം ഉറപ്പായ ഘട്ടത്തിലും, ദ്വിഭാഷിയായി നിന്ന് ഒരു നിസ്സഹായ യുവാവിനെ രക്ഷിച്ച അവസരമാണ്. സിനിമയുടെ ക്ലൈമാക്സ് ആവേശ, വികാരഭരിതമാണ്.
ഈ കഥയ്ക്ക് അടിസ്ഥാനമായ യഥാർത്ഥ സംഭവമുണ്ട്. പാരീസിലെ ഷാൽ ഡി ഗോൾ (Charles de Gaulle) വിമാനത്താവളത്തിൽ 18 വർഷം ജീവിച്ച മെഹ്റാൻ കരീമി നസേരിയുടെ ജീവിതമാണത്. 1988 മുതൽ 2006 വരെയാണ് നസേരി അവിടെ കഴിച്ചു കൂട്ടിയത്. ഇറാൻ പൗരനായ നസേരി ഇംഗ്ലണ്ടിൽ പഠിക്കുന്ന വർഷങ്ങളിൽ ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ സമരം ചെയ്തിരുന്നു. ഇതിന്റെ പേരിൽ, തിരികെ നാട്ടിലെത്തിയ നസേരിയെ ഇറാൻ നാടുകടത്തി. വിവിധ നാടുകളിൽ അലഞ്ഞ നസേരിക്ക് ഒടുവിൽ ബൽജിയം അഭയം നൽകാമെന്ന് അറിയിച്ചു. പക്ഷേ, ഇംഗ്ലണ്ടിൽ കഴിയാൻ ഇഷ്ടപ്പെട്ട നസേരി അങ്ങോട്ട് പുറപ്പെട്ടു. യാത്രയ്ക്കിടെ പാരിസിലെ ഷാൽ ഡി ഗോൾ വിമാനത്താവളത്തിൽ വച്ച് തന്റെ കൈവശമുള്ള രേഖകൾ നഷ്ടമായി എന്ന് നസേരി പറയുന്നു. (നസേരിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നാണ് അധികൃതരുടെ വാദം.)
പിന്നീട് നീണ്ട 18 വർഷങ്ങൾ അയാൾ അവിടെ ജീവിച്ചു. ഒടുവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നസേരിയെ അധികൃതർ ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചു, അവിടെനിന്ന് പാരീസിലെ തന്നെ ഒരു കെയർ ഹോമിലേക്ക് മാറ്റി. ഇപ്പോഴും ആ കെയർഹോമിലാണ് വാസം. 2004ൽ പുറത്തു വന്ന നസേരിയുടെ ആത്മകഥ (ബ്രിട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ഡോൺകിനുമായി ചേർന്ന് എഴുതിയത്) ലോകമെങ്ങും വായിക്കപ്പെട്ടു. നസേരിയുടെ ജീവിതം വേറെയും സിനിമകൾക്കും നാടകങ്ങൾക്കും കഥകൾക്കും പ്രചോദനമായിട്ടുണ്ട്.