വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നടിയും സംവിധായികയുമായ അർച്ചന കവി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്റ്റാൻഡ് അപ്പ് കോമേഡിയനും വ്ലോഗറുമായ അബീഷ് മാത്യുവുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അർച്ചന കവി അറിയിച്ചത്. 2021–ന്റെ തുടക്കത്തിലാണ് അർച്ചനയും അബീഷും വിവാഹമോചിതരായത്. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നടിയും സംവിധായികയുമായ അർച്ചന കവി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്റ്റാൻഡ് അപ്പ് കോമേഡിയനും വ്ലോഗറുമായ അബീഷ് മാത്യുവുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അർച്ചന കവി അറിയിച്ചത്. 2021–ന്റെ തുടക്കത്തിലാണ് അർച്ചനയും അബീഷും വിവാഹമോചിതരായത്. ഇതു സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും വിവാഹമോചനത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. 2016–ലായിരുന്നു ഇവരുടെ വിവാഹം.

ADVERTISEMENT

ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് താനും അബീഷും ആഗ്രഹിച്ചതെന്നും അക്കാര്യം തിരിച്ചറിഞ്ഞപ്പോൾ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നെന്നും അർച്ചന കവി പറയുന്നു. പരസ്പര സമ്മതത്തോടെ സമാധാനപൂർണമായാണ് ബന്ധം വേർപ്പെടുത്തിയതെന്നും അബീഷിന്റെ വീട്ടുകാരുമായി ഇപ്പോഴും സൗഹൃദത്തിലാണെന്നും അർച്ചന വ്യക്തമാക്കി. എന്നാൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൂടെ കടന്നു പോയപ്പോൾ, ഇത്തരമൊരു അവസ്ഥ നേരിടുന്ന ആദ്യ വ്യക്തി ഞാനാണെന്ന തോന്നലായിരുന്നു ഉണ്ടായിരുന്നതെന്ന് അർച്ചന പറയുന്നു. "വിവാഹമോചിതയാണെന്നു തുറന്നു സമ്മതിക്കാൻ പ്രയാസപ്പെട്ടു. എനിക്കറിയാം, എന്നെപ്പോലെയുള്ളവർ നിരവധിയുണ്ട്. അതുകൊണ്ടു തന്നെ, പലരും ഈയൊരു അവസ്ഥയെ നന്നായി മനസിലാക്കുന്നുണ്ട്," അർച്ചന കവി പറഞ്ഞു. 

ADVERTISEMENT

കഴിഞ്ഞ കുറച്ചു നാളുകളായി ജീവിതത്തിന്റെ താളം തെറ്റിച്ച വിഷാദരോഗത്തെക്കുറിച്ചും അർച്ചന കവി തുറന്നു പറഞ്ഞു.  'പ്രീമെൻസ്ട്രുൽ ഡിസ്ഫോറിക് ഡിസോർഡർ' എന്ന രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രോഗം തിരിച്ചറിഞ്ഞ് ഇപ്പോൾ മരുന്നു കഴിക്കുന്നുണ്ട്. മുമ്പ്, മാസത്തിന്റെ പകുതി ദിവസവും കടുത്ത വിഷാദത്തിലായിരുന്നു ഞാൻ. ഈ രോഗം മൂലമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഞാൻ ബൈപോളാർ ആണെന്നായിരുന്നു കരുതിയിരുന്നത്. ഒരിക്കൽ പള്ളിയിൽ ഇരുന്നപ്പോൾ എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ പൊട്ടിക്കരഞ്ഞു പോയി. വീട്ടിലെത്തിയിട്ടും കരച്ചിൽ തുടർന്നു. രണ്ടു ദിവസത്തോളം ഈയൊരു മാനസികാവസ്ഥയിലായിരുന്നു. ഒടുവിൽ, ഒരു ഡോക്ടറുടെ സഹായം തേടാൻ തീരുമാനിക്കുകയായിരുന്നെന്ന് അർച്ചന വെളിപ്പെടുത്തി. 

ADVERTISEMENT

ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർക്ക് കൃത്യമായി ചികിത്സ തേടുന്നതിന് തന്റെ തുറന്നുപറച്ചിൽ ഉപകരിക്കുമെന്ന് അർച്ചന പറയുന്നു. സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവച്ചപ്പോൾ ലഭിച്ച പിന്തുണ വലുതായിരുന്നെന്നും അർച്ചന കവി ചൂണ്ടിക്കാട്ടി. ആരോഗ്യവതിയായിരിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ജീവിതഗന്ധിയായ നർമമുഹൂർത്തങ്ങൾ സമ്മാനിക്കുന്ന സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം, അർച്ചന കവി തന്റെ ഭാവിപരിപാടികൾ വ്യക്തമാക്കി. 

English Summary: Archana Kavi confirms the legal separation from comedian Abish Mathew