‘കുറുപ്പ്’ എത്തി; പ്രേക്ഷക പ്രതികരണം
ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ തിയറ്ററുകളിലെത്തി. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്ന സാഹചര്യത്തിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർ താര ചിത്രം കൂടിയാണിത്. കേരളത്തിൽ 450 തിയറ്ററുകളിലും ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്,

ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ തിയറ്ററുകളിലെത്തി. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്ന സാഹചര്യത്തിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർ താര ചിത്രം കൂടിയാണിത്. കേരളത്തിൽ 450 തിയറ്ററുകളിലും ലോകമൊട്ടാകെ 1500 ഓളം സ്ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നുണ്ട്.
സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്ന സിനിമയാണ് ‘കുറുപ്പെ’ന്നും ടൈറ്റിൽ കഥാപാത്രമായി ദുൽഖർ തിളങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ എന്നിവരാണ് കയ്യടി നേടുന്ന മറ്റുതാരങ്ങൾ. ചെന്നൈയിലും ചിത്രത്തിന് വൻവരവേൽപ്പാണ് ലഭിക്കുന്നത്.
ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് നിർമാണം.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്‌ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.