വിനയ് ഫോർട്ടിന്റെ ആ ‘കാമുകി’ ആര്; ‘കനകം കാമിനി കലഹ’ത്തിലെ രഹസ്യങ്ങൾ
കാലങ്ങൾക്കു ശേഷം മലയാളത്തിനു കിട്ടിയ വേറിട്ടൊരു സിനിമ ‘കനകം കാമിനി കലഹം’ കണ്ടവർക്കെല്ലാം പല പല അഭിപ്രായങ്ങളാണ്. ചിലർ തുറന്ന മനസ്സോടെ ചിത്രത്തിന്റെ ശൈലിയെ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു സിനിമ അത്ര പോര. ഈ രണ്ട് അഭിപ്രായങ്ങളും വരുമെന്ന് ഉറപ്പിച്ചാണ് ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നു
കാലങ്ങൾക്കു ശേഷം മലയാളത്തിനു കിട്ടിയ വേറിട്ടൊരു സിനിമ ‘കനകം കാമിനി കലഹം’ കണ്ടവർക്കെല്ലാം പല പല അഭിപ്രായങ്ങളാണ്. ചിലർ തുറന്ന മനസ്സോടെ ചിത്രത്തിന്റെ ശൈലിയെ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു സിനിമ അത്ര പോര. ഈ രണ്ട് അഭിപ്രായങ്ങളും വരുമെന്ന് ഉറപ്പിച്ചാണ് ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നു
കാലങ്ങൾക്കു ശേഷം മലയാളത്തിനു കിട്ടിയ വേറിട്ടൊരു സിനിമ ‘കനകം കാമിനി കലഹം’ കണ്ടവർക്കെല്ലാം പല പല അഭിപ്രായങ്ങളാണ്. ചിലർ തുറന്ന മനസ്സോടെ ചിത്രത്തിന്റെ ശൈലിയെ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു സിനിമ അത്ര പോര. ഈ രണ്ട് അഭിപ്രായങ്ങളും വരുമെന്ന് ഉറപ്പിച്ചാണ് ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നു
കാലങ്ങൾക്കു ശേഷം മലയാളത്തിനു കിട്ടിയ വേറിട്ടൊരു സിനിമ ‘കനകം കാമിനി കലഹം’ കണ്ടവർക്കെല്ലാം പല പല അഭിപ്രായങ്ങളാണ്. ചിലർ തുറന്ന മനസ്സോടെ ചിത്രത്തിന്റെ ശൈലിയെ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു സിനിമ അത്ര പോര. ഈ രണ്ട് അഭിപ്രായങ്ങളും വരുമെന്ന് ഉറപ്പിച്ചാണ് ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നു തുറന്നു പറയുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം തികച്ചും വേറിട്ട ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ രസകരമായ കുഞ്ഞു കുഞ്ഞു കൗതുകങ്ങൾ സംവിധായകൻ പങ്കുവയ്ക്കുന്നു.
∙ സിനിമയുടെ പ്ലോട്ട് സ്വന്തം ജീവിതം.
ബെംഗളുരുവിലെ ഹോട്ടലിൽ നടന്ന യഥാർഥ സംഭവമാണു ചിത്രത്തിന്റെ അടിസ്ഥാനം. സിനിമാക്കാരാണു ഹോട്ടലിലുള്ളത്. അവിടെ ഒരു മാല നഷ്ടമായിട്ട് 5 മണിക്കൂറോളം ഹോട്ടലിന്റെ പ്രവർത്തനം സ്തംഭിച്ചു. പുലർച്ചെ 2 മണി വരെ നീണ്ട തിരച്ചിൽ നടന്നു. ആ സംഭവത്തിന്റെ അൽപം കൂടിയ കാരിക്കേച്ചർ വേർഷനാണ് ഇൗ സിനിമ.
എന്റെ ഭാര്യ ദിവ്യ വിശ്വനാഥ് ഒരു സീരിയൽ താരമാണ്. സ്ത്രീധനം എന്ന സീരിയൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചു പുറത്തു പോകുമ്പോൾ പലരും ദിവ്യയെ തിരിച്ചറിയും. കൂടെ നിന്നു സെൽഫിയൊക്കെ എടുക്കും. അടുത്തു വന്നു സംസാരിക്കാനുള്ള ആരാധരുടെ താൽപര്യമൊക്കെ ഞാൻ മാറി നിന്നു നിരീക്ഷിച്ചിട്ടുണ്ട്. അവരിൽ പലരും പറഞ്ഞിട്ടുള്ള ഡയലോഗുകളാണ് ഈ ചിത്രത്തിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ആളുടെ കാരിക്കേച്ചർ ഉണ്ടാക്കുന്നതു പോലെ ഒരു സംഭവത്തിന്റെ കാരിക്കേച്ചറുകളാണ് സിനിമയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
∙ കഥാപാത്രങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ പെടാപാട്
ഇപ്പോ സിനിമയിൽ കാണുന്നതു പോലെയുള്ള പെർഫോർമൻസാണ് വേണ്ടതെന്നു മനസ്സിലാക്കിയെടുക്കാൻ ഏറെ പണിപ്പെട്ടു. പതിയെ പതിയെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം പറഞ്ഞു മനസ്സിലാക്കി അതു നടീ നടൻമാരിലേക്കു പതിയെ ഇൻജെക്ട് ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തിൽ ജാഫർ ഇടുക്കി തനിക്കീ കഥാപാത്രം വേണ്ടെന്നു പറഞ്ഞു പോയതാണ്. ഒരു ദിവസത്തെ കുടിയന്റെ മാനറിസം 30 ദിവസം കൊണ്ടു ഷൂട്ടു ചെയ്യുന്നത് നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഓരോ പെഗ് കഴിച്ചു കഴിയുമ്പോഴും കഥാപാത്രം ഏതു ലെവലിൽ പെർഫോം ചെയ്യണമെന്നൊക്കെ പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അദ്ദേഹം സമ്മതിച്ചത്. ജോയ് മാത്യുവിനും ഇതേ സംശയമുണ്ടായിരുന്നു. അദ്ദേഹം കരയുന്ന സീൻ ആദ്യ ടേക്കാണ്. അത് അദ്ദേഹം ഗംഭീരമാക്കി. നാലു ദിവസത്തെ ക്യാംപുണ്ടായിരുന്നു. ഇതു വഴിയാണ് എല്ലാവരും കഥാപാത്രമായി മാറിയത്.
∙ ടിവി സീരിയലുകൾ വഴക്കിനു വരല്ലേ
ചിത്രത്തിൽ ഗ്രേസ് ആന്റണി അവതരിപ്പിച്ച ഹരിപ്രിയ എന്ന കഥാപാത്രം ഒരു മുൻ സീരിയൽ താരമാണ്. സാധാരണയിലും കുറച്ചു കൂടുതലായി വേണം അഭിനയമെന്നാണു പറഞ്ഞു ബോധ്യപ്പെടുത്തിയത്. അതു സീരിയൽ താരങ്ങളെ അപമാനിക്കാനൊന്നും ഉദ്ദേശിച്ചിട്ടല്ല. ഇതു ഈ ചിത്രം ആവശ്യപ്പെടുന്നതാണ്. നാടകവുമല്ല എന്നാൽ സിനിമയിലെത്താനും പാടില്ല എന്നതായിരുന്നു ഗ്രേസിനു നൽകിയ നിർദേശം. സീരിയൽ താരങ്ങളുടെ അഭിമുഖങ്ങളും കണ്ട് താൽപര്യം തോന്നുന്നവരുടെ മാനറിസങ്ങൾ പഠിക്കാനും ഗ്രേസിനോടു പറഞ്ഞിരുന്നു. സ്ക്രിപ്റ്റ് മനഃപാഠം പഠിച്ചാണു ഗ്രേസ് കഥാപാത്രമായത്. ഒറ്റത്തവണ വായിച്ചാൽ മതി ഗ്രേസിന്. നീളൻ ഡയലോഗ് ഒക്കെ ഗ്രേസ് പറയുന്നതു കണ്ടാൽ നിറഞ്ഞ സന്തോഷം തോന്നും.
∙ ഞെട്ടിച്ചത് വിൻസി
റിഹേഴ്സലിന്റെ സമയത്ത് ശരിക്കും വിൻസിയുടെ കാര്യത്തിൽ ടെൻഷനിലായിരുന്നു എല്ലാവരും. തെറ്റായ കാസ്റ്റിങ് ആണോയെന്നു പോലും സംശയിച്ചു. ചിത്രത്തിലെ മനാഫായ രാജേഷ് മാധവായിരുന്നു കാസ്റ്റിങ് ഡയറക്ടർ. പക്ഷേ, ഷൂട്ടിങ് സമയത്തു കോസ്റ്റ്യൂ ധരിച്ചു വന്ന ശേഷമുള്ള വിൻസിയുടെ പ്രകടനം ഞങ്ങളെ ആകെ ഞെട്ടിച്ചു. എഡിറ്റിങ് ടേബിളിലെത്തിയപ്പോൾ ശരിക്കും അദ്ഭുതപ്പെടുത്തി വിൻസി.
∙ മേയ് മാസത്തിലെ മഴ
‘പൂത്തു പരന്നു നിൽക്കുന്ന മഞ്ഞ കാൽവരി പൂവിന്റെ മരങ്ങൾ.. താഴെ മഞ്ഞകമ്പളം വിരിച്ചിട്ട പോലെ മഞ്ഞപ്പൂക്കൾ വീണു കിടക്കുന്നു..’ എന്നു തുടങ്ങുന്ന ആ കഥാഭാഗം ഒരു പൈങ്കിളി എഴുത്തുകാരൻ എന്തായിരിക്കും എഴുതുക എന്നു മനസ്സിൽ സങ്കൽപ്പിച്ച് ഞാൻ തന്നെ എഴുതിയുണ്ടാക്കിയതാണ്. മേയ് മാസത്തിലെവിടെ അടിയിൽ മഴവെള്ളം എന്ന ജാഫറിന്റെ ചോദ്യം പലരിലും ചിരി സൃഷ്ടിച്ചിട്ടുണ്ടെന്നറിയുന്നതിൽ ഏറെ സന്തോഷം.
ഇതു പോലെ തന്നെ ഹോട്ടൽ മാനേജർ ജോബിയുടെ റിങ് ടോൺ ‘കർത്തൻ യേശുവിനെ വാഴ്ത്തീടും’ എന്നു തുടങ്ങുന്ന ഗാനം സിനിമയ്ക്കു വേണ്ടി സൃഷ്ടിച്ചതാണ്. എറണാകുളത്തെ അബാദ് ഹോട്ടലിലാണു സെറ്റിട്ട് ചിത്രീകരണം നടത്തിയത്. ഹോട്ടലിന്റെ പുറമേയുള്ള ഹിൽടോപ്പ് എന്ന പേരും മൂന്നാറിലെ പോലുള്ള കാഴ്ചയും മറ്റും വിഎഫ്എക്സാണ്.
∙ നിവിന്റെ കോമഡി
സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ ഇതു തന്റെ മാത്രം സിനിമയല്ലെന്നു നിവിനു ബോധമായിരുന്നു. തന്നെക്കാൾ സ്കോർ ചെയ്യാൻ പ്രാപ്തിയുള്ള കഥാപാത്രങ്ങൾ ഇൗ ചിത്രത്തിലുണ്ടെന്ന് പൂർണമായ ബോധ്യം വച്ചു കൊണ്ടു തന്നെയാണു നിവിൻ ചിത്രം നിർമിക്കാനും തയാറായത്. ഇൗ സിനിമ എങ്ങനെയായിരിക്കും വരാൻ പോവുകയെന്ന കൃത്യമായ ബോധ്യവും നിവിനുണ്ടായിരുന്നു. ചിത്രത്തിലെ ഏതു കഥാപാത്രവും ചെയ്യാനും അദ്ദേഹം തയാറായിരുന്നു.പക്ഷേ, പവിത്രനായി നിവിൻ തന്നെ വേണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു.
∙ വിനയ് ഫോർട്ടിന്റെ കാമുകി
വിനയ് ഫോർട്ട് അവതരിപ്പിച്ച ജോബി എന്ന കഥാപാത്രത്തെ ഇടം വലം തിരിയാൻ അനുവദിക്കാത്ത കാമുകിയുടെ മുഖം കാണിക്കാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിന്നീട് അതു വേണ്ടെന്നു തീരുമാനിച്ചു. കാരണം ഇത്തരത്തിലുള്ള കാമുകിമാർ പലർക്കുമുണ്ടാകും. അതു കൊണ്ട് ഓരോത്തർക്കും അവരവരുടെ ജീവിതത്തോടു ചേർത്ത് ഇൗ കാമുകിയെ കാണാൻ പറ്റും. മറിച്ച് ഇൗ കഥാപാത്രമാരെന്നു വെളിപ്പെടുത്തിയാൽ ആ ഫീൽ കിട്ടില്ല. തിരിച്ചറിയുന്ന ശബ്ദം വേണ്ടെന്നു തീരുമാനിച്ചതും അതു കൊണ്ടാണ്. കെ.ജി.ജോർജിന്റെ മകൾ താരയാണു ഡാർലിങ് കാമുകിയായത്.
∙ നാടകത്തിനു സിനിമാ ടൂൾ
ഒരു ഹോട്ടൽ ലോബിയിൽ അരങ്ങേറുന്ന കുറച്ചു മനുഷ്യൻമാരുടെ നാടകമാണിത്. നാടകത്തിനെ സിനിമയുടെ ടൂൾ ഉപയോഗിച്ച് അവതരിപ്പിക്കുന്ന എന്ന ശൈലിയാണു ഞങ്ങൾ പിന്തുടർന്നത്. ഇനി കാണാൻ പോകുന്നതൊരു നാടകമാണെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്താനുള്ള ആദ്യ സൂചനയാണ് നാടകം ആരംഭിക്കുന്നതിനു മുൻപുള്ള അനൗൺസ്മെന്റ് ശൈലിയിൽ ചിത്രത്തിന്റെ ടൈറ്റിലുകൾ പ്രത്യക്ഷപ്പെട്ടത്. ചിത്രം അവസാനിക്കുമ്പോഴും കഥാപാത്രങ്ങൾക്ക് എന്തു സംഭവിച്ചു എന്നതും വോയിസ് ഓവർ വഴിയാണു അവതരിപ്പിക്കുന്നത്. ഒരു കമ്മലിനെച്ചൊല്ലിയുള്ള അനാവശ്യ ഡ്രാമയാണു ചിത്രത്തിന്റെ ഇതിവൃത്തം. അതിനെ ആ രീതിയിൽ ആസ്വദിക്കുന്നതാണു നല്ലത്.