തെറിയെക്കുറിച്ചു മാത്രം സംസാരിച്ചാൽ മതിയോ? ചുരുളിയിലെ ‘പെങ്ങൾ തങ്ക’ ചോദിക്കുന്നു
സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഈ ശബ്ദവും ആ കഥാപാത്രം ചെയ്ത ഗീതി സംഗീതയും ഏറെ ചർച്ചയായി. ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകർക്കു മുമ്പിലേക്ക് ചുരുളി എത്തിയതിന്റെ സന്തോഷത്തിലാണ് ഗീതി സംഗീത. ചുരുളി തുറന്നിട്ട മായക്കാഴ്ചകളുടെ അനുഭവങ്ങളുമായി ഗീതി സംഗീത മനോരമ ഓൺലൈനിൽ.
സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഈ ശബ്ദവും ആ കഥാപാത്രം ചെയ്ത ഗീതി സംഗീതയും ഏറെ ചർച്ചയായി. ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകർക്കു മുമ്പിലേക്ക് ചുരുളി എത്തിയതിന്റെ സന്തോഷത്തിലാണ് ഗീതി സംഗീത. ചുരുളി തുറന്നിട്ട മായക്കാഴ്ചകളുടെ അനുഭവങ്ങളുമായി ഗീതി സംഗീത മനോരമ ഓൺലൈനിൽ.
സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ഈ ശബ്ദവും ആ കഥാപാത്രം ചെയ്ത ഗീതി സംഗീതയും ഏറെ ചർച്ചയായി. ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകർക്കു മുമ്പിലേക്ക് ചുരുളി എത്തിയതിന്റെ സന്തോഷത്തിലാണ് ഗീതി സംഗീത. ചുരുളി തുറന്നിട്ട മായക്കാഴ്ചകളുടെ അനുഭവങ്ങളുമായി ഗീതി സംഗീത മനോരമ ഓൺലൈനിൽ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി'യുടെ ഭ്രമിപ്പിക്കുന്ന കാഴ്ചകളിലേക്ക് പ്രേക്ഷകരെ പിടിച്ചിടുന്നത് പെങ്ങൾ തങ്കയെന്ന കഥാപാത്രത്തിന്റെ ശബ്ദമാണ്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾത്തന്നെ ഈ ശബ്ദവും ആ കഥാപാത്രം ചെയ്ത ഗീതി സംഗീതയും ഏറെ ചർച്ചയായി. ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകർക്കു മുമ്പിലേക്ക് ചുരുളി എത്തിയതിന്റെ സന്തോഷത്തിലാണ് ഗീതി സംഗീത. ചുരുളി തുറന്നിട്ട മായക്കാഴ്ചകളുടെ അനുഭവങ്ങളുമായി ഗീതി സംഗീത മനോരമ ഓൺലൈനിൽ.
ആവശ്യപ്പെട്ടത് ലൗഡ് പെർഫോമൻസ്
ക്യൂബൻ കോളനി എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. അതിലെ എന്റെ ക്യാരക്ടർ കണ്ടിട്ടാണ് എന്നെ ചുരുളിയിലേക്ക് വിളിക്കുന്നത്. അതിൽ ഞാനൊരു വില്ലത്തി ആയിരുന്നു. പെങ്ങൾ തങ്ക എന്ന കഥാപാത്രത്തിനായി ചുരുളി ടീമിൽനിന്ന് എന്നെ വിളിച്ചപ്പോൾ അവർ ആദ്യം മുന്നോട്ടു വച്ചത് ചില നിർദേശങ്ങളായിരുന്നു. തടി അൽപം കൂട്ടണം, ത്രഡ് ചെയ്യരുത്, വാക്സ് ചെയ്യരുത്... കാടിനുള്ളിൽ ജീവിക്കുന്ന കഥാപാത്രമാണ് എന്നൊക്കെ പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിൽ ശക്തമായൊരു കഥാപാത്രം ലഭിക്കുമ്പോൾ അതിനുവേണ്ടി എന്തു തയാറെടുപ്പുകൾ നടത്താനും ഞാനൊരുക്കമായിരുന്നു. സെറ്റിൽ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, ഗീതി... എനിക്ക് വേണ്ടത് ഒരു ലൗഡ് പെർഫോമൻസാണ്. ഗീതി അങ്ങ് ചെയ്താൽ മതി.
മൂഡ് സെറ്റ് ചെയ്ത കുടിൽ
ലിജോ സർ അഭിനയത്തിൽ കാര്യമായി ഇടപെടുന്ന വ്യക്തിയല്ല. നമ്മൾ ചെയ്യുന്നതിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ വേണമെങ്കിൽ മാത്രം പറയും. അദ്ദേഹത്തിന് ആവശ്യമുള്ളത് കൃത്യമായി നമ്മെക്കൊണ്ട് ചെയ്യിക്കാൻ അദ്ദേഹത്തിന് അറിയാം. എനിക്ക് ആകെ ആറു ദിവസത്തെ ഷൂട്ടാണ് ഉണ്ടായിരുന്നത്. ആർട് ഡയറക്ടർ ഗോകുൽ ദാസാണ് എന്റെ കുടിൽ സെറ്റിട്ടത്. അതിനകത്ത് കയറിക്കഴിഞ്ഞാൽ നമ്മിലേക്കു തന്നെ എന്തോ ഒന്ന് സന്നിവേശിക്കുന്നതു പോലെയാണ്. അതുപോലൊരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിച്ചു വച്ചിരുന്നത്. അങ്ങനെ സ്വാഭാവികമായി ഞാൻ പെങ്ങൾ തങ്കയായി മാറുകയായിരുന്നു.
മനസ്സിൽ വിചാരിക്കാതെ വന്ന അലർച്ച
വിനയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥ ഞാൻ നേരത്തേ വായിച്ചിട്ടുണ്ട്. അതുകൊണ്ട് കഥയെക്കുറിച്ച് എനിക്ക് ഏകദേശം ഒരു ധാരണയുണ്ടായിരുന്നു. തിരക്കഥയൊക്കെ കണ്ടത് സെറ്റിൽ ചെന്നതിനു ശേഷമാണ്. ജാഫറിക്ക സെറ്റിൽ നല്ല ലൈവായിരുന്നു. അദ്ദേഹം ആ നാട്ടുകാരൻ കൂടി ആണല്ലോ. ജാഫറിക്കയിൽ നിന്നാണ് ഡയലോഗിന്റെ ശൈലിയെല്ലാം കൃത്യമായി പഠിച്ചെടുത്തത്. ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത ഒരു ആക്ടിവിറ്റി ഷൂട്ടിനിടയിൽ ഞാൻ ചെയ്തു. ഒരു അലർച്ച..... ട്രെയിലറിൽ അതു കാണിക്കുന്നുണ്ട്. ആ സീനിൽ അതു ചെയ്യണമെന്നു എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ആ സീൻ എടുക്കുമ്പോൾ ഇങ്ങനെ അലറണമെന്ന് എനിക്കും പ്ലാൻ ഉണ്ടായിരുന്നില്ല. പക്ഷേ, അതങ്ങനെ സംഭവിക്കുകയായിരുന്നു.
ചർച്ച തെറിയെക്കുറിച്ചു മാത്രം മതിയോ?
ഒറ്റ കാഴ്ചയിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു ചിത്രമല്ല ചുരുളി. എന്നാൽ, ചുരുളിയിലെ ലെയറുകൾ മനസിലാക്കാൻ ബുദ്ധിജീവി ആകണമെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയെങ്കിൽ എനിക്ക് മനസ്സിലാകേണ്ടതല്ലല്ലോ! ചുരുളിയിലെ തെറിയെക്കുറിച്ചല്ലാതെ അതിന്റെ കാഴ്ചകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ചർച്ചകൾ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ചുരുളിയുടെ ക്യാമറ, കഥാപാത്രങ്ങളുടെ പ്രകടനം, ആർട്, മ്യൂസിക്, ഗ്രാഫിക്സ്.... അങ്ങനെ എത്രയെത്ര മേഖലകളുണ്ട്. ഒരു ആർടിസ്റ്റ് എന്ന നിലയിൽ ഇവയെക്കുറിച്ചെല്ലാം പ്രേക്ഷകർ ചർച്ച ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
കൈനിറയെ ചിത്രങ്ങൾ
രാജീവ് രവിയുടെ തുറമുഖമാണ് ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. നാടകം ആയിരുന്നപ്പോൾ ഞാനായിരുന്നു അതു ലീഡ് ചെയ്തിരുന്നത്. സിനിമയിൽ അതു ചെയ്തിരിക്കുന്നത് പൂർണിമ ഇന്ദ്രജിത്ത് ആണ്. പൂർണിമയ്ക്കൊപ്പം ആയിഷുമ്മ എന്ന കഥാപാത്രമാണ് തുറമുഖത്തിൽ ചെയ്തിരിക്കുന്നത്. വെയിൽ, സിദ്ധാർഥ് ഭരതന്റെ ചതുരം, വികെപിയുടെ ഒരുത്തി, ഇടി മഴ കാറ്റ്, മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം തുടങ്ങിയവയാണ് ഇനി വരാനുള്ള ചിത്രങ്ങൾ. ഇടി മഴ കാറ്റ് എന്ന ചിത്രത്തിൽ ചെമ്പൻ ചേട്ടന്റെ ഭാര്യയുടെ കഥാപാത്രമാണ്. നെറ്റ്ഫ്ലിക്സിനു വേണ്ടി പ്രിയദർശൻ സർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രത്തിലും ഒരു വേഷം ചെയ്യുന്നുണ്ട്. എം.ടി. വാസുദേവൻ നായർ സാറിന്റെ തിരക്കഥയിലാണ് ആ ചിത്രം. കുറുമ്പ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കരിയറിലെ വലിയൊരു സന്തോഷമാണ് ആ ചിത്രം. കോവിഡ് കാരണം പെട്ടിയിലിരുന്നു പോയ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം പുറത്തിറങ്ങട്ടെയെന്നും പ്രേക്ഷകർ കാണട്ടെയെന്നുമാണ് പ്രാർഥനയും പ്രതീക്ഷയും.