മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകളുമായി മലയാള സിനിമാലോകം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് ജഗതിക്ക് ആശംസകൾ നേർന്നെത്തിയത്. ‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു നടൻ ഇന്നസെന്റ് കുറിച്ചത്. അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ താരങ്ങളും ജഗതിക്ക് പിറന്നാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകളുമായി മലയാള സിനിമാലോകം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപേരാണ് ജഗതിക്ക് ആശംസകൾ നേർന്നെത്തിയത്. ‘എന്റെ കടലാസിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു നടൻ ഇന്നസെന്റ് കുറിച്ചത്. അജുവർഗീസ്, ശ്വേത മേനോൻ തുടങ്ങിയ താരങ്ങളും ജഗതിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തുവന്നു.

ADVERTISEMENT

വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റിരുന്ന താരം കഴിഞ്ഞ 10 വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്.  ആരോഗ്യം വീണ്ടെടുത്ത് വീണ്ടും വെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആശംസിക്കുന്നത്. 

jagathy-sreekumar

ADVERTISEMENT

സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച നടന വിസ്മയമായ ജഗതിയുടെ കഥാപാത്രങ്ങൾ ഒരിക്കലും മലയാളി മറക്കാനിടയില്ല. അമ്പിളിക്കല മാഞ്ഞ ആകാശം കണക്കെ ‘അമ്പിളിച്ചേട്ടനില്ലാതെ’ മലയാള സിനിമ മുന്നോട്ട് നീങ്ങുന്നു. ചെറു നക്ഷത്രങ്ങൾ പലതും ഇടയ്ക്ക് മിന്നിത്തെളിയുന്നുണ്ട്. എന്നാലും അമ്പിളി കണക്കെ പുഞ്ചിരി തൂകി ആരെയും മയക്കാൻ അവർക്കായില്ലെന്നതാണ് സത്യം. സിനിമയിൽ മാറ്റങ്ങളുടെ കാലമായിരുന്നു. ഏറെയും ചെറുപ്പക്കാരുടെ പരീക്ഷണ ചിത്രങ്ങൾ. ജഗതി ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കിൽ പോലും ഇത്തരം ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നത് ഉറപ്പ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം മലയാളസിനിമയ്ക്ക് തീരാത്ത നഷ്ടം തന്നെ.

ADVERTISEMENT

ജഗതിക്ക് പകരം വയ്ക്കാൻ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാൻ പോലും പറ്റില്ല.. ചിലപ്പോഴൊക്കെ ജഗതിയുടെ കാലം കഴിഞ്ഞെന്ന മട്ടിൽ വാർത്തകൾ വന്നു. പക്ഷേ, അങ്ങനെ കരുതിയവരെ പോലും വിസ്മയിപ്പിച്ച് സ്വന്തമൊരിടം മലയാള സിനിമയിൽ സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

അടൂർഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയിൽ വരുന്നത്. പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ജഗദീഷ്, കലാഭവൻ മണി, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ആളുകൾ ഹാസ്യത്തിന്റെ വഴിയേ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവർ തന്നെയാണ്. 

എന്നാൽ ജഗതിയെപ്പോലെ ജഗതി മാത്രം. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം, ദിലീപ് എന്നിവർ നായകവേഷത്തോടൊപ്പം തന്നെ കോമഡിയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഇവരുടെ ശ്രദ്ധേയമായ കോമഡി വേഷങ്ങൾ പരിശോധിച്ചാൽ മറ്റൊരു സത്യം വെളിപ്പെടും. ആ സിനിമകളിലെല്ലാം കൂടെ അഭിനയിക്കാൻ ജഗതിയുമുണ്ടായിരുന്നു! പ്രതിഭകൾ ഒന്നിക്കുമ്പോൾ ഒരാൾ മറ്റൊരാൾക്ക് പ്രചോദനമാകുന്നു എന്നർഥം. നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്നാണ് മലയാളികളുടെ മുഴുവൻ പ്രാർഥന.

Show comments