ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം വേണമെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തിട്ട് രണ്ടു വർഷം. സിനിമാ രംഗത്തു പ്രവർത്തിക്കുന്ന വനിതകൾക്കു നീതിയും സംരക്ഷണവും ഉറപ്പാക്കണം എന്ന കാര്യത്തിൽ ആർക്കും

ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം വേണമെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തിട്ട് രണ്ടു വർഷം. സിനിമാ രംഗത്തു പ്രവർത്തിക്കുന്ന വനിതകൾക്കു നീതിയും സംരക്ഷണവും ഉറപ്പാക്കണം എന്ന കാര്യത്തിൽ ആർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം വേണമെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തിട്ട് രണ്ടു വർഷം. സിനിമാ രംഗത്തു പ്രവർത്തിക്കുന്ന വനിതകൾക്കു നീതിയും സംരക്ഷണവും ഉറപ്പാക്കണം എന്ന കാര്യത്തിൽ ആർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം വേണമെന്നും ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തിട്ട് രണ്ടു വർഷം. സിനിമാ രംഗത്തു പ്രവർത്തിക്കുന്ന വനിതകൾക്കു നീതിയും സംരക്ഷണവും ഉറപ്പാക്കണം എന്ന കാര്യത്തിൽ ആർക്കും എതിർപ്പില്ല. എന്നാൽ അത് നടപ്പാക്കാനുള്ള നടപടികളിലേക്ക് കടക്കാൻ ആർക്കും വലിയ താൽപര്യമില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

 

ADVERTISEMENT

നടിയെ പീഡിപ്പിച്ച സംഭവം ഉണ്ടായതിനെ തുടർന്ന് 2017 ജൂണിലാണ് ജസ്റ്റിസ് കെ.ഹേമ കമ്മിഷനെ  കഴിഞ്ഞ സർക്കാർ നിയമിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി  ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായുള്ള കമ്മിഷനിൽ നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സല കുമാരി എന്നിവർ ആയിരുന്നു അംഗങ്ങൾ. നിയമനം നടന്നു വർഷങ്ങൾ കഴിഞ്ഞിട്ടും കമ്മിഷൻ റിപ്പോർട്ട് നൽകിയില്ല. റിപ്പോർട്ട് വൈകുന്ന കാര്യം പലതവണ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.രണ്ടര വർഷത്തിനു ശേഷമായിരുന്നു കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

 

കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഉടനെ എന്തൊക്കെയോ സംഭവിക്കുമെന്നു ചലച്ചിത്ര രംഗത്തുള്ള വനിതകൾ പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല.ഇക്കാര്യത്തിൽ ചലച്ചിത്ര  സംഘടനകളുടെ സഹകരണത്തോടെ എന്തെങ്കിലും ചെയ്യാൻ അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ആത്മാർഥമായി ശ്രമിച്ചു.പക്ഷെ  പുരോഗതി ഉണ്ടായില്ല.സംഘടനകളുമായി ഈ പ്രശ്നത്തിൽ കാര്യമായ ചർച്ച പോലും നടന്നില്ല.

 

ADVERTISEMENT

സിനിമയിൽ അവസരം ലഭിക്കുന്നതിനു കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു പല രീതിയിൽ തങ്ങളെ ചൂഷണം ചെയ്യുന്നതായും നേരിട്ടും അല്ലാതെയും ചിലർ കമ്മിഷനെ അറിയിച്ചിരുന്നു. ഇതിനു പിൻബലം നൽകുന്ന ഓഡിയോ ക്ലിപ്പുകളും മെസേജുകളും അവർ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു വനിതകൾക്കു  പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവർ ഉണ്ടെന്നും ചിലർ പരാതിപ്പെട്ടു.

 

ചലച്ചിത്ര രംഗത്തു വനിതകൾ ലിംഗപരവും തൊഴിൽപരവുമായ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും നിയമനടപടി മാത്രമാണ് ഈ അനീതിക്കുള്ള പരിഹാരമെന്നും കമ്മിഷൻ കണ്ടെത്തിയിരുന്നു. കുറ്റം ചെയ്യുന്നവരെ നിശ്ചിത കാലത്തേക്കു ചലച്ചിത്ര രംഗത്തു നിന്നു മാറ്റി നിർത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിനു നൽകണം എന്നായിരുന്നു കമ്മിഷന്റെ നിർദേശം.

 

ADVERTISEMENT

സിനിമാ രംഗത്തെ ലഹരി ഉപയോഗം, നടിമാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ എന്നിവയും  ഹേമ കമ്മിഷൻ റിപ്പോർട്ടിൽ ഉണ്ട്. വനിതകളുടെ പ്രശ്നങ്ങളിൽ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്ലിയുസിസി) ഇടപെട്ടതു ഗുണം ചെയ്തതായും കമ്മിഷൻ വിലയിരുത്തി.ചലച്ചിത്ര രംഗത്തു ലഹരി മരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം വർധിക്കുന്നത്  അപകടകരമായ സാഹചര്യത്തിലേക്കു വളരുകയാണെന്നു പലരും കമ്മിഷനെ അറിയിച്ചിരുന്നു. ചലച്ചിത്ര രംഗത്തു സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും പല വിധത്തിലുള്ള ചൂഷണങ്ങൾ നേരിടുന്നതായി കമ്മിഷനു ബോധ്യപ്പെട്ടു. ചിലർക്ക് അവസരം നൽകാനും മറ്റു ചിലരെ പുറത്താക്കാനും വിലക്കാനുമുള്ള ശക്തമായ ലോബി രംഗത്തുണ്ട്. പ്രശസ്തരെ പോലും ഇതു ബാധിക്കുന്നതായി അവർ കണ്ടെത്തി.

 

സിനിമാ രംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമായി കമ്മിഷൻ  സംസാരിച്ചിരുന്നു.പുറമേ സംഘടനാ പ്രതിനിധികളിൽ നിന്നും വിവരം തേടി.നിലവിലുള്ള നിയമങ്ങളുടെ സാധ്യത കൂടി പരിഗണിച്ച ശേഷമാണു കമ്മിഷൻ 300 പേജുള്ള റിപ്പോ‍ർട്ട് തയാറാക്കി സർക്കാരിനു സമർപ്പിച്ചത്. 

 

വനിതാ ചലച്ചിത്ര പ്രവർത്തകർ രൂപീകരിച്ച ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന സംഘടനയുടെ പ്രതിനിധികൾ  കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജോലിക്കാർ ഏതു തരക്കാരാണെന്നും അവരുടെ പൂർവകാലം എന്താണെന്നും പൊലീസ് സഹായത്തോടെ പരിശോധിക്കണമെന്ന് അന്ന് മുഖ്യമന്ത്രി നിർദേശിക്കുകയുണ്ടായി.തുടർന്നാണ് കമ്മിഷനെ നിയമിച്ചത്.

 

ചലച്ചിത്ര മേഖലയിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും സ്ത്രീകൾക്കു നിഷേധിക്കപ്പെടുകയാണെന്നു കൂട്ടായ്മ  ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയിൽ നടിക്കെതിരെ ഉണ്ടായ ആക്രമണം ആദ്യത്തേതല്ല. സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങൾ കൂടി ലൈംഗികപീഡന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക, ലൈംഗികപീഡന പരാതി പരിഹാര സെൽ രൂപീകരിക്കുക,തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുകയുണ്ടായി.

 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചലച്ചിത്ര രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയെയും  നിയോഗിച്ചിരുന്നു.ഈ കമ്മിറ്റിയുടെ ശുപാർശകളും ഇതുവരെ എങ്ങും എത്തിയിട്ടില്ല.ഹേമ കമ്മിഷനെ പോലെ 2017ൽ ആണ് അടൂർ കമ്മിറ്റിയെയും സർക്കാർ നിയമിച്ചത്. ഹേമ കമ്മിഷന്റെയും അടൂർ കമ്മിറ്റിയുടെയും ശുപാർശകൾ സംയോജിപ്പിച്ച്  ഏകീകൃത നിയമം കൊണ്ടു വരാൻ ആലോചന നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

 

അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശയായ ‘കേരള ഫിലിം റഗുലേറ്ററി അതോറിറ്റി’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്നു അന്നത്തെ മന്ത്രി ബാലൻ നിയമസഭയിൽ പ്രഖ്യാപിച്ചതാണ്.അതോറിറ്റി രൂപീകരിക്കാൻ ബാലൻ ചലച്ചിത്ര രംഗത്തെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിക്കുകയും ചെയ്തിരുന്നു. 

 

റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു തുടർ നടപടികളിലേക്കു കടക്കും: മന്ത്രി സജി ചെറിയാൻ

 

ഹേമ കമ്മിഷൻ ശുപാർശകൾ വിശദമായി പഠിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എന്നും അവരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു സർക്കാർ തുടർ നടപടികളിലേക്കു കടക്കുമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ മനോരമയോടു പറഞ്ഞു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണം.അതിനുള്ള ശ്രമം ആണ് ഇപ്പോൾ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.