തെലുങ്കിലെ സൂപ്പർ താരങ്ങളായ നാഗാർജുനയും നാഗചൈതന്യയും ഒന്നിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപത്രമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ജിപി (ഗോവിന്ദ് പദ്മസൂര്യ). നാഗാർജുനയും നാഗചൈതന്യയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന ബംഗാർരാജു എന്ന ചിത്രം ജനുവരി 14ന് സംക്രാന്തി

തെലുങ്കിലെ സൂപ്പർ താരങ്ങളായ നാഗാർജുനയും നാഗചൈതന്യയും ഒന്നിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപത്രമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ജിപി (ഗോവിന്ദ് പദ്മസൂര്യ). നാഗാർജുനയും നാഗചൈതന്യയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന ബംഗാർരാജു എന്ന ചിത്രം ജനുവരി 14ന് സംക്രാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലുങ്കിലെ സൂപ്പർ താരങ്ങളായ നാഗാർജുനയും നാഗചൈതന്യയും ഒന്നിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപത്രമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ജിപി (ഗോവിന്ദ് പദ്മസൂര്യ). നാഗാർജുനയും നാഗചൈതന്യയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന ബംഗാർരാജു എന്ന ചിത്രം ജനുവരി 14ന് സംക്രാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെലുങ്കിലെ സൂപ്പർ താരങ്ങളായ നാഗാർജുനയും നാഗചൈതന്യയും ഒന്നിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപത്രമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട ജിപി (ഗോവിന്ദ് പദ്മസൂര്യ).  നാഗാർജുനയും നാഗചൈതന്യയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളാകുന്ന  ബംഗാർരാജു എന്ന ചിത്രം ജനുവരി 14ന് സംക്രാന്തി റിലീസ് ആയി ലോകം മുഴുവൻ റിലീസ് ചെയ്തു കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റായ ‘ലവ്സ്റ്റോറിക്കു’ ശേഷം റിലീസിനെത്തുന്ന മറ്റൊരു നാഗചൈതന്യ ചിത്രമാണ് ബംഗാർരാജു.  അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ജിപി ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയാണ്.   ബംഗാർ രാജുവിന്റെ വിശേഷങ്ങളുമായി ജിപി മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു... 

 

ADVERTISEMENT

‘നാഗാർജുന ചെയ്യുന്ന കഥാപാത്രത്തിന്റെ പേരാണ് ബംഗാർരാജു. നാഗചൈതന്യ നാഗാർജുനയുടെ  ചെറുമകൻ ആയിട്ടാണ് അഭിനയിക്കുന്നത്.  ചിന്ന ബംഗാർ രാജു എന്നാണ് നാഗചൈതന്യയുടെ കഥാപാത്രത്തിന്റെ പേര്. അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ സുഹൃത്തിന്റെ വേഷമാണ് എനിക്ക്.  നാഗ ലക്ഷ്മി എന്ന കൃതിയുടെ കഥാപാത്രവും ചിന്ന ബംഗാർ രാജുവും ഞാനും കളിക്കൂട്ടുകാരും കസിൻസുമാണ്.  നാഗാലക്ഷ്മിയുടെയും ചിന്ന ബംഗാർ രാജുവിന്റേയും തല്ല് തീർക്കുന്ന ജോലി എന്റെ കഥാപാത്രത്തിനാണ്.  എന്റെ ഇൻട്രോ  സീൻ തന്നെ അതാണ്.  ഇവർ തല്ലുപിടിച്ച് എന്നെ സോൾവ് ചെയ്യാൻ വിളിക്കുന്ന സീൻ ആണ്.  വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് എന്റേത്.  ബ്ലോക്ക് ബസ്റ്റർ ആയ നാഗാർജുനയുടെ ഒരു സംക്രാന്തി സിനിമയുടെ രണ്ടാം  ഭാഗമാണ് ഇത്.   

 

ADVERTISEMENT

അല വൈകുണ്ഠപുരമുലോ എന്ന അല്ലു അർജ്ജുന്റെ സിനിമ ആണ് ഞാൻ ഇതിനു മുൻപ് അഭിനയിച്ച തെലുങ്ക് സിനിമ.  ആ സിനിമയ്ക്ക് ശേഷം എനിക്ക് ഒരുപാട് തെലുങ്ക് സിനിമകളുടെ ഓർഫർ വന്നിരുന്നു. അതിൽ നിന്നും എനിക്ക് ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്ത സിനിമയാണ്  ബംഗാർ രാജു.  ഇത് ബ്ലോക്ക് ബസ്റ്റർ ആയ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമായതുകൊണ്ടും തെലുങ്കിലെ ഏറ്റവും പ്രശസ്തമായ നാഗാർജുനയുടെ പ്രൊഡക്ഷൻ ഹൗസ്‌  ആണ് നിർമാണം എന്നുള്ളതുകൊണ്ടുമാണ് ഈ ചിത്രം ചെയ്യാം എന്ന് തീരുമാനിച്ചത്.  തെലുങ്കിലെ വലിയ ഒരു താരമാണ് ഈ ചിത്രം ചെയ്യാനിരുന്നത് അദ്ദേഹത്തിന് എന്തോ കാരണത്താൽ ഈ ചിത്രം ചെയ്യാൻ കഴിഞ്ഞില്ല.  സംക്രാന്തി റിലീസ് ആയി  റിലീസ് ചെയ്ത ചിത്രം വമ്പൻ ഹിറ്റാണ്.  ‌‌

 

ADVERTISEMENT

നാഗാർജുന സാറുമായി നേരത്തെ തന്നെ അടുപ്പമുണ്ട് ഇപ്പോൾ നാഗചൈതന്യയും കൃതിയുമൊക്കെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായി.  മലയാളികളോട്  അവർക്ക് പ്രത്യേക അനുഭാവമുണ്ട്‌.  ഒടിടി റിലീസുകൾ തുടങ്ങിയതിൽപിന്നെ ലോക്ഡൗൺ  സമയത്ത് കുമ്പളങ്ങി നൈറ്റ്സ് മുതൽ ഒരുവിധം എല്ലാ മലയാളം ചിത്രങ്ങളും കണ്ടു എന്ന് നാഗചൈതന്യ പറഞ്ഞു.   പിന്നെ ഷൂട്ടിങ്ങിനിടയിൽ ഞാനും മലയാള സിനിമകൾ നന്നായി പ്രൊമോട്ട് ചെയ്യുന്നുണ്ട്.  ജാനേമൻ, മിന്നൽ മുരളി എന്നീ സിനിമകളുടെ ട്രെയിലർ കാണിച്ചുകൊടുത്തു .  മിന്നൽ മുരളി കണ്ടിട്ട് നടൻ സമ്പത്ത് ബേസിലിനോട് സംസാരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു, ഞാൻ അദ്ദേഹത്തെ ഫോൺ ചെയ്തു സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുത്തു.

 

ബംഗാർ രാജു മാത്രമാണ് ഇത്തവണ സംക്രാന്തിക്ക് റിലീസ് ചെയ്തത് അതുകൊണ്ടു വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്.  ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ രമ്യ കൃഷ്ണൻ, സമ്പത്ത്, റാവു രമേശ് തുടങ്ങി   ഒരുപാട് താരങ്ങളുമായി പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു.  ഒരു ആക്ടർ എന്ന നിലയിൽ കൂടുതൽ പഠിക്കാനും അതിലൂടെ അഭിനയത്തെ മെച്ചപ്പെടുത്താനും കഴിഞ്ഞു.  തെലുങ്ക് ഇപ്പോൾ കേട്ടാൽ മനസ്സിലാകും എന്ന അവസ്ഥ എത്തി.  ഡയലോഗുകൾ ഇംഗ്ലിഷിൽ എഴുതി മുഴുവൻ മനഃപാഠമാക്കും.  

 

സിനിമയുടെ പ്രീ റിലീസിന് ഞാൻ തെലുങ്കിൽ ആണ് സംസാരിച്ചത്.  ഞാൻ ഒരുവിധം നന്നായി തെലുങ്ക് സംസാരിക്കുന്നുണ്ട്, നന്നായി അഭിനയിക്കുന്നുണ്ട് എന്നൊക്കെ റാവു രമേശ് പോലെയുള്ള പ്രഗത്ഭരായ താരങ്ങൾ പറയുമ്പോൾ അത് വലിയ അംഗീകാരമാണ്.  ഇപ്പോൾ തെലുങ്ക് പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി.  ഞാൻ രാജമുന്ത്രി എന്ന സ്ഥലത്ത് പോയപ്പോൾ കുറെ പേര് എന്റെ കഥാപത്രത്തിന്റെ പേരായ ആദികാരു എന്ന് വിളിച്ച് വന്നു പരിചയപ്പെട്ടു ഫോട്ടോ എടുത്തു.  അന്യഭാഷാചിത്രത്തിൽ അഭിനയിച്ചിട്ടു നമ്മുടെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നി.  ആന്ധ്രാപ്രദേശിൽ പോയപ്പോൾ ശരിക്കും ആളുകൾ അടുത്ത് വന്നു പരിചയപ്പെട്ടു.  ഏതു ഭാഷയിൽ   അഭിനയിക്കാനും സന്തോഷമാണ്. പക്ഷേ മലയാളത്തിൽ അഭിനയിക്കാനാണ് ഏറെ ഇഷ്ടം.  അഭിനയ പ്രാധാന്യമുള്ള ഒരു നല്ല കഥാപാത്രം കാത്തിരിക്കുകയാണ് ഞാൻ.  മലയാളം സിനിമകൾ മറ്റു സംസ്ഥാനങ്ങളിലേക്കും അന്യഭാഷാ ചിത്രങ്ങൾ ഇവിടെയും മാർക്കറ്റ് ചെയ്യണം.  ഇനി വരുന്ന കാലം ഭാഷാദേശമന്യേ ചിത്രങ്ങൾ സ്വീകരിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം.’–ജിപി പറഞ്ഞു.