സംവിധായകന്‍ കണ്ണന്‍ താമരക്കുളം പേരില്‍ മാറ്റം വരുത്തി. പുതിയ ചിത്രം ‘വരാല്‍’ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് പേരില്‍ പരിഷ്കാരം വരുത്തിയത്. പുതിയ ചിത്രത്തില്‍ 'കണ്ണന്‍' എന്ന പേര് മാത്രമാകും ഉപയോഗിക്കുക. സിനിമയുേടതായി ഇറങ്ങിയ പോസ്റ്ററിലും പരിഷ്കാരം കാണാം. സംഖ്യാശാസ്ത്ര പ്രകാരമാണ് വരാലില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകന്‍ കണ്ണന്‍ താമരക്കുളം പേരില്‍ മാറ്റം വരുത്തി. പുതിയ ചിത്രം ‘വരാല്‍’ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് പേരില്‍ പരിഷ്കാരം വരുത്തിയത്. പുതിയ ചിത്രത്തില്‍ 'കണ്ണന്‍' എന്ന പേര് മാത്രമാകും ഉപയോഗിക്കുക. സിനിമയുേടതായി ഇറങ്ങിയ പോസ്റ്ററിലും പരിഷ്കാരം കാണാം. സംഖ്യാശാസ്ത്ര പ്രകാരമാണ് വരാലില്‍ 'കണ്ണന്‍' എന്ന് മാത്രം നല്‍കുന്നതെന്നും വരാന്‍ പോകുന്ന ചിത്രങ്ങളില്‍ പഴയതുപോലെ നാടിന്‍റെ പേര് കൂടെ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ജയാറാം, റിമി ടോമി എന്നിവര്‍ പ്രധാന വേഷത്തില്‍ വന്ന തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം നാടിന്‍റെ പേരായ താമരക്കുളം കൂടെചേര്‍ത്തിരുന്നു. കണ്ണന്റേതായി ഒരുങ്ങുന്ന ഒൻപതാമത്തെ ചിത്രമാണ് ‘വരാൽ’. കഴിഞ്ഞ വർഷം രണ്ട് സിനിമകൾ കണ്ണന്റേതായി റിലീസ് ചെയ്തിരുന്നു. വിധി, ഉടുമ്പ് എന്നീ സിനിമകൾ തിയറ്റര്‍ റിലീസ് ആയിരുന്നു.

ADVERTISEMENT

പുതിയ ചിത്രം വരാലില്‍ അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്വന്‍റി 20യ്ക്കു ശേഷം അമ്പതിലധികം താരങ്ങളെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് വരാല്‍ പ്രേക്ഷകരിലേക്കെത്തുന്നത്. സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരും വരാലിന്‍റെ ഭാഗമാണ്. അനൂപ് മേനോന്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന 'വരാല്‍' പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് അണിയിച്ചൊരുക്കുന്നത്. 

ADVERTISEMENT

അതേസമയം മലയാളത്തിൽ പേരിൽ പരിഷ്കാരം വരുത്തുന്നവരുടെ എണ്ണം കൂടുകയാണ്. അടുത്തിടെ ലെനയും പേരില്‍ മാറ്റം വരുത്തിയിരുന്നു. പേരിന്‍റെ സ്പെല്ലിങിലാണ് ലെന മാറ്റം വരുത്തിയത്. ഇംഗ്ലിഷില്‍ ഒരു 'എ'(A) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. 'LENAA' എന്നാണ് പുതിയ പേര്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു. 

സംവിധായകന്‍ ജോഷിയും നടന്‍ ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്‍റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്കരിച്ചിരുന്നത്. നടന്‍ ദിലീപ് 'Dileep' എന്നതിനു പകരം 'Dilieep' എന്നാണ് മാറ്റം വരുത്തിയത്. 'മൈ സാന്‍റ' എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്‍റെ പുതിയ പേര് ഔദ്യോഗികമാക്കിയത്.‌‌ 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രത്തിന്‍റെ പോസ്റ്ററിലൂടെയാണ് ദിലീപ് തന്‍റെ പേര് മാറ്റം ആദ്യം പ്രഖ്യാപിക്കുന്നത്.