മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് നടി െറബ മോണിക്ക ജോൺ; ചിത്രങ്ങൾ
വിവാഹശേഷം ഹണിമൂൺ ആഘോഷിക്കുന്ന നടി റെബ മോണിക്ക ജോണിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് റെബയുടെ ഭർത്താവ്. ജനുവരിയിൽ ബെംഗലൂരുവിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹശേഷം ഹണിമൂൺ ആഘോഷിക്കുന്ന നടി റെബ മോണിക്ക ജോണിന്റെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. മാലി ദ്വീപിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് റെബയുടെ ഭർത്താവ്. ജനുവരിയിൽ ബെംഗലൂരുവിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമാണ്.
കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോൻ, നടിയെ പ്രപ്പോസ് ചെയ്യുന്നത്. പ്രണയാഭ്യര്‍ത്ഥന റെബേക്ക സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും റെബ മോണിക്കയും ജോയ്മോനും വിവാഹിതരാകുകയായിരുന്നു.
ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രം ബിഗിലിൽ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു.
ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ്ഐആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.