‘സാധാരണ പടം തുടങ്ങി കുറച്ചു കഴിയുമ്പോൾ ഞാൻ വടി ആകും’; സങ്കടം പറഞ്ഞ് സന്തോഷ് കീഴാറ്റൂർ
സന്തോഷ് കീഴാറ്റൂർ മരിക്കാത്ത ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് താനെന്ന് നടി സുരഭി ലക്ഷ്മി. ഒരു സിനിമയിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് സന്തോഷ് കീഴാറ്റൂരും പറഞ്ഞു. സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ‘കള്ളൻ ഡിസൂസ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സുരഭി

സന്തോഷ് കീഴാറ്റൂർ മരിക്കാത്ത ഒരു സിനിമ കണ്ടതിന്റെ സന്തോഷത്തിലാണ് താനെന്ന് നടി സുരഭി ലക്ഷ്മി. ഒരു സിനിമയിൽ മുഴുനീള കഥാപാത്രം അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് സന്തോഷ് കീഴാറ്റൂരും പറഞ്ഞു. സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ‘കള്ളൻ ഡിസൂസ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സുരഭി ലക്ഷ്മി ഇത്തരമൊരു വിഡിയോ തന്റെ ഫേസ്‌ബുക് പേജിൽ പങ്കുവച്ചത്. വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ജിത്തു കെ.ജയൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കള്ളൻ ഡിസൂസ’. സൗബിനൊപ്പം ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. രണ്ടു കള്ളന്മാരുടെ കഥ നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി സന്തോഷ് കീഴാറ്റൂരുമുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു തിയറ്റർ സന്ദർശനം നടത്തുന്നതിനിടെയാണ് സുരഭി ലക്ഷ്മി വിഡിയോ പോസ്റ്റ് ചെയ്തത്.
ഈ സിനിമയിൽ സന്തോഷേട്ടന്റെ പ്രത്യേകതയെന്താണ് എന്ന സുരഭിയുടെ ചോദ്യത്തിന് ‘എനിക്കു ജീവവായു തന്ന ചിത്രമാണ് കള്ളൻ ഡിസൂസ. സാധാരണ ഭാര്യയുമായി താൻ അഭിനയിച്ച സിനിമ കാണാൻ പോകുമ്പോൾ പുള്ളിക്കാരി സങ്കടപ്പെടും. കാരണം പടം തുടങ്ങി കുറച്ചു കഴിയുമ്പോൾ തന്നെ ഞാൻ വടി ആകും. ഒരു സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ തന്റെ സാന്നിധ്യമുണ്ടാകുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യമാണ്. ഈ സിനിമയിൽ അത് സാധ്യമായി എന്നുള്ളതിൽ സന്തോഷമുണ്ട്’ എന്നായിരുന്നു നടന്റെ മറുപടി.
സിനിമയുടെ ട്രെയിലർ വന്നപ്പോൾ തന്നെ ‘ഇതിൽ ഒരു മരണം ഉറപ്പ്’ എന്ന തരത്തിൽ കമന്റുകൾ വന്നുവെന്ന് സുരഭി ലക്ഷ്മി പറയുന്നു. സാധാരണ സന്തോഷ് മരിച്ചാൽ ചിത്രം ഹിറ്റ് ആകും എന്നാണ് പ്രേക്ഷകർ പറയാറുള്ളത്. എന്നാൽ സന്തോഷ് മരിക്കാതെ തന്നെ സിനിമ ഹിറ്റായിക്കൊണ്ടിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും സുരഭി കൂട്ടിച്ചേർത്തു.