സിബിഐ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സസ്പെൻസ് തന്നെയാണ്. നായകനായ മമ്മൂട്ടി, സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി എന്നിങ്ങനെ ചുരുക്കംചില ആളുകൾ മാത്രമേ വില്ലൻ ആരെന്നറിയൂ. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന നിമിഷമാകും വില്ലൻ കഥാപാത്രം ചെയ്യുന്ന അഭിനേതാവിനോടുപോലും ഈ രഹസ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിബിഐ സിനിമാ പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സസ്പെൻസ് തന്നെയാണ്. നായകൻ മമ്മൂട്ടി, സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി എന്നിങ്ങനെ ചുരുക്കം ചില ആളുകൾക്കു മാത്രമേ വില്ലൻ ആരെന്നറിയൂ. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാകും വില്ലൻ കഥാപാത്രം ചെയ്യുന്ന അഭിനേതാവിനോടുപോലും ഈ രഹസ്യം വെളിപ്പെടുത്തുക. സിബിഐ അഞ്ചാം ഭാഗം വരുമ്പോഴും ഈ പതിവിനു മാറ്റമില്ല.

ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്ന രമേശ് പിഷാരടിയാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. കഥാകൃത്തും കഥാപാത്രവും എന്ന തലക്കെട്ടോടെ, മമ്മൂട്ടിയും എസ്.എൻ. സ്വാമിയും നടന്നനീങ്ങുന്ന ചിത്രം പങ്കുവച്ചായിരുന്നു ഈ ‘സസ്പെൻസി’നെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENT

‘വിരലിലെണ്ണാവുന്നവർക്കു മാത്രമറിയാവുന്ന സസ്പെൻസ്. അഭിനേതാക്കൾ സ്വന്തം കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും സംശയിക്കുന്നു. പ്രൈം ലൊക്കേഷനിൽ മൊബൈൽ ക്യാമറ അനുവദനീയമായിരുന്നില്ല. എന്തോ ചർച്ച ചെയ്യുവാൻ അവർ ദൂരേക്ക് മാറിയപ്പോൾ ഒരു ക്ലിക്ക്.’– പിഷാരടിയുടെ വാക്കുകൾ.

മലയാളം കണ്ട മികച്ച ത്രില്ലറുകളില്‍ ഒന്നായ ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ന്റെ അഞ്ചാം ഭാഗത്തിന്റെ പേര് ‘സിബിഐ 5: ദ് ബ്രെയ്ൻ’ എന്നാണ്. ഒരേ തിരക്കഥാകൃത്തും പ്രധാന നടനും സംവിധായകനും ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായി കൈകോർക്കുന്നു, അതും ആദ്യചിത്രമിറങ്ങി മുപ്പതു വർഷത്തിനു ശേഷം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് സ്വന്തം.

ADVERTISEMENT

എസ്.എന്‍. സ്വാമി രചിച്ച് കെ. മധു സംവിധാനം ചെയ്ത ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ റിലീസ് ചെയ്തത് 1988 ലായിരുന്നു. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയാണ് ആദ്യചിത്രത്തിന്റെ തുടർച്ചയായി എത്തിയത്.

അഭിനയത്തിൽനിന്ന് വിട്ടുനിന്ന ജഗതി ശ്രീകുമാർ തിരിച്ചുവരുന്ന ചിത്രം എന്ന പ്രത്യേകത കൂടി അഞ്ചാം ഭാഗത്തിനുണ്ട്. മുകേഷ്, ആശാ ശരത്ത്, രൺജി പണിക്കർ, സൗബിൻ ഷാഹിർ എന്നിവരാണ് പുതിയ ചിത്രത്തിലെ മറ്റു താരങ്ങൾ.