ഭീഷ്മ, നാരദൻ, രാധേ ശ്യാം, പട; തിയറ്ററുകൾക്ക് ഇടവേള, ഇനി പൂരം ഒടിടിയിൽ
ഏപ്രിൽ ആദ്യ ആഴ്ച ഒടിടിയിലെത്തുന്നത് ഭീഷ്മപർവം ഉൾപ്പെടെ വമ്പൻ സിനിമകൾ, രണ്ടാം വാരം ബീസ്റ്റും കെജിഎഫ് ടുവും. തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രങ്ങൾ ഒടിടിയിലും ബ്രഹ്മാണ്ഡ അന്യഭാഷ സിനിമകൾ തിയറ്ററിലും റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഏപ്രിൽ മാസം സിനിമാപ്രേമികളെ കാത്തിരിക്കുന്നത് റിലീസ് ചാകര. പ്രഭാസ് ചിത്രം രാധേ
ഏപ്രിൽ ആദ്യ ആഴ്ച ഒടിടിയിലെത്തുന്നത് ഭീഷ്മപർവം ഉൾപ്പെടെ വമ്പൻ സിനിമകൾ, രണ്ടാം വാരം ബീസ്റ്റും കെജിഎഫ് ടുവും. തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രങ്ങൾ ഒടിടിയിലും ബ്രഹ്മാണ്ഡ അന്യഭാഷ സിനിമകൾ തിയറ്ററിലും റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഏപ്രിൽ മാസം സിനിമാപ്രേമികളെ കാത്തിരിക്കുന്നത് റിലീസ് ചാകര. പ്രഭാസ് ചിത്രം രാധേ
ഏപ്രിൽ ആദ്യ ആഴ്ച ഒടിടിയിലെത്തുന്നത് ഭീഷ്മപർവം ഉൾപ്പെടെ വമ്പൻ സിനിമകൾ, രണ്ടാം വാരം ബീസ്റ്റും കെജിഎഫ് ടുവും. തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രങ്ങൾ ഒടിടിയിലും ബ്രഹ്മാണ്ഡ അന്യഭാഷ സിനിമകൾ തിയറ്ററിലും റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഏപ്രിൽ മാസം സിനിമാപ്രേമികളെ കാത്തിരിക്കുന്നത് റിലീസ് ചാകര. പ്രഭാസ് ചിത്രം രാധേ
ഏപ്രിൽ ആദ്യ ആഴ്ച ഒടിടിയിലെത്തുന്നത് ഭീഷ്മപർവം ഉൾപ്പെടെ വമ്പൻ സിനിമകൾ, രണ്ടാം വാരം തിയറ്ററിലെത്തുന്നത് ബീസ്റ്റും കെജിഎഫ് ടുവും. തിയറ്ററുകൾ ആഘോഷമാക്കിയ ചിത്രങ്ങൾ ഒടിടിയിലും ബ്രഹ്മാണ്ഡ അന്യഭാഷാ സിനിമകൾ തിയറ്ററിലും റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ ഏപ്രിലിൽ സിനിമാപ്രേമികളെ കാത്തിരിക്കുന്നത് റിലീസ് ചാകര. പ്രഭാസ് ചിത്രം രാധേ ശ്യാം, ദുൽഖറിന്റെ ഹേ സിനാമിക, തിരുമാലി, മെമ്പർ രമേശൻ, ടൊവിനോ ചിത്രം നാരദൻ, ഷെയ്ൻ നിഗം ചിത്രം വെയിൽ എന്നിവയാണ് ഏപ്രിൽ ആദ്യവാരം ഒടിടിയിലെത്തുന്നത്. ഏപ്രിൽ 13 നാണ് ബീസ്റ്റിന്റെ തിയറ്റർ റിലീസ്. 14 ന് കെജിഎഫ് 2 വും എത്തും.
ഭീഷ്മപർവം ഹോട്ട്സ്റ്റാറിൽ
കോവിഡ് കാരണം പ്രതിസന്ധിയിലായ തിയറ്ററുകൾക്ക് ആശ്വാസമായെത്തിയ ഭീഷ്മപർവം ബോക്സ് ഓഫിസിൽ പുത്തൻ റെക്കോർഡുകൾ തീർത്തു മുന്നേറുകയാണ്. മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരിക്കും റിലീസ് ചെയ്യുക. മാർച്ച് മൂന്നിനെത്തിയ ചിത്രം റിക്കോർഡ് കലക്‌ഷനുമായി ഇപ്പോഴും തിയറ്ററുകൾ നിറയ്ക്കുകയാണ്. മമ്മൂട്ടിയെ കൂടാതെ നദിയ മൊയ്തു, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ലെന, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, ഫര്‍ഹാന്‍ ഫാസില്‍, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാലാ പാര്‍വതി തുടങ്ങി വലിയൊരു താരനിരയുമായാണ് ഭീഷ്മപർവം എത്തിയത്.
രാധേശ്യാം പ്രൈമിൽ
ഏപ്രിൽ ഒന്നിന് ആമസോൺ പ്രൈമിലെത്തുന്ന ചിത്രം പ്രഭാസിന്റെ ‘രാധേ ശ്യാ’മാണ്. ‘ബാഹുബലി’യിലൂടെ മലയാളികളുടെയും ഇഷ്ടതാരമായി മാറിയ പ്രഭാസിന്റെ പുതിയ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് റിലീസായത്. പൂജ ഹെഗ്ഡെയാണ് നായിക. പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍ ആണ് രാധേശ്യാം സംവിധാനം ചെയ്തത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റർ.
ഹേയ് സിനാമിക നെറ്റ്ഫ്ലിക്സിൽ
ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ തമിഴ് ചിത്രം ഹേ സിനാമികയും മാർച്ച് 31ന് ഒടിടിയിലെത്തും. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്യുക. പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ‘ഹേ സിനാമിക’യിൽ അദിതി റാവുവും കാജൽ അഗർവാളുമാണ് നായികമാർ. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
തിരിമാലി മനോരമ മാക്സിൽ
ഏപ്രിൽ ഒന്നിന് ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രമാണ് തിരിമാലി. നേപ്പാളിലെ കഥ പറയുന്ന ചിത്രത്തിൽ ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലാണ് റിലീസ്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. നേപ്പാളി സിനിമയിലെ താരങ്ങളും അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. രാജീവ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്.
മെമ്പർ രമേശൻ സീ ഫൈവില്‍
അർജുന്‍ അശോകന്‍ നായകനായ ‘മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്’ ആണ് ഏപ്രിൽ ഒന്നിനു തന്നെ ഒടിടി പ്രേക്ഷകരെ ലക്ഷ്യമിട്ടെത്തുന്ന മറ്റൊരു ചിത്രം. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നു കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിത്രം സീ ഫൈവിൽ റിലീസ് ചെയ്യും .ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ശബരീഷ് വർമ, സാബുമോന്‍, ഗായത്രി അശോക്, മാമുക്കോയ, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു താരങ്ങൾ.
നാരദനും വെയിലും പ്രൈമിൽ
ടൊവിനോ തോമസ് മാധ്യമപ്രവർത്തകനായെത്തിയ ‘നാരദൻ' ഏപ്രിൽ എട്ടിനാണ് ഒടിടി റിലീസ്. ആമസോൺ പ്രൈമിലാണ് ചിത്രമെത്തുക. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ നായകനായ ചിത്രം ആഷിഖ് അബുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. അന്ന ബെൻ നായികയായെത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഉണ്ണി ആര്‍. ആണ്. മായാനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദൻ.
ഷെയ്ന്‍ നിഗം നായകനായി എത്തിയ വെയിൽ ഏപ്രിൽ 15 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ ഏറെ പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നുണ്ട്. ശ്രീരേഖ, സോന ഒളിക്കല്‍, ജയിംസ് എലിയ, മെറിന്‍ ജോസ്, സുധി കോപ്പ, ഇമ്രാന്‍, അനന്തു, ഗീതി സംഗീതിക തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമിഴിലെ പ്രശസ്‍ത സംഗീതസംവിധായകനായ പ്രദീപ് കുമാർ ആദ്യമായി മലയാള സിനിമയ്ക്കു വേണ്ടി സംഗീതമൊരുകിയ ചിത്രമാണ് വെയിൽ.
തിയറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച 'പട' മാര്‍ച്ച് 30 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. 1996 ല്‍ പാലക്കാട് കലക്റ്ററേറ്റില്‍ അയ്യങ്കാളിപ്പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കലക്ടറെ ബന്ദിയാക്കിയ സംഭവത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട ചിത്രം കമല്‍ കെ.എം. ആണ് സംവിധാനം ചെയ്തത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്. ഉണ്ണിമായ പ്രസാദ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, പ്രകാശ് രാജ്, ഇന്ദ്രന്‍സ്, ജഗദീഷ്, സലിം കുമാര്‍, ടി.ജി. രവി, ഷൈന്‍ ടോം ചാക്കോ, സാവിത്രി ശ്രീധരന്‍, വി.കെ. ശ്രീരാമന്‍, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മമ്മൂട്ടി ചിത്രം ‘പുഴു’ സോണി ലിവിലൂടെ റിലീസിനെത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചെങ്കിലും തീയതി പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ പകുതിയോടെ ‘പുഴു’ റിലീസ് ചെയ്തേക്കും. ജീത്തു ജോസഫ്–മോഹൻലാൽ ചിത്രം ട്വെൽത്ത്മാനും ഹോട്ട്സ്റ്റാറിലൂടെ വിഷു റിലീസ് ആയി എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.