ഒമർ ലുലു-ബാബു ആന്റണി ചിത്രം ‘പവർസ്റ്റാർ; ഷൂട്ടിങ് ആരംഭിച്ചു
ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാറി’ന്റെ ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു. റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്‌ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം മുഴുനീള ആക്‌ഷൻ ത്രില്ലറാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ

ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാറി’ന്റെ ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു. റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്‌ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം മുഴുനീള ആക്‌ഷൻ ത്രില്ലറാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ആയിരക്കണക്കിന് പ്രേക്ഷകരുടെ സാന്നിധ്യത്തിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നു.
ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ആക്‌ഷന് മാത്രമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്‌ഷന് മാത്രം പ്രാധാന്യം നൽകിയായിരിക്കും ചിത്രത്തിന്റെ കഥ പറച്ചിലെന്ന് ഒമർ ലുലു പറഞ്ഞു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റേതാണ് കഥയും തിരക്കഥയും.
ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാബു ആന്റണിയെ കൂടാതെ റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യും.
ഛായാഗ്രഹണം സിനു സിദ്ധാർഥ്, ആക്‌ഷൻ മാസ്റ്റർ ദിനേശ് കാശി , എഡിറ്റിങ് ജോൺ കുട്ടി, സ്പോട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ. നായർ, ആർട്ട് ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യും ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജർ മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റിൽസ് അജ്മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദിയ സന, റൊമാരിയോ പോൾസൺ, ഷിഫാസ്, ഷിയാസ്, ടൈറ്റിൽ ഡിസൈൻ ജിതിൻ ദേവ്, പിആർഓ പ്രതീഷ് ശേഖർ.