‘നിശബ്ദം’ ടാഗോർ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ
ആവിഷ്കാര ഡിജിറ്റലിന്റെ ബാനറിൽ രഘുനാഥ് എൻ.ബി. രചനയും സംവിധാനവും ചെയ്ത നിശബ്ദം എന്ന മലയാളം സിനിമ ടാഗോർ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച സ്ത്രീപക്ഷ സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നു. ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി കൃഷ്ണപ്രഭ നായികയായി

ആവിഷ്കാര ഡിജിറ്റലിന്റെ ബാനറിൽ രഘുനാഥ് എൻ.ബി. രചനയും സംവിധാനവും ചെയ്ത നിശബ്ദം എന്ന മലയാളം സിനിമ ടാഗോർ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച സ്ത്രീപക്ഷ സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നു. ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി കൃഷ്ണപ്രഭ നായികയായി അഭിനയിക്കുന്നു.
നായക സങ്കല്പങ്ങൾക്കു ചുറ്റും വട്ടം ചുറ്റുന്ന മലയാള സിനിമയിൽ വളരെ നാളുകൾക്കു ശേഷമായിരിക്കും ഇത്രയേറെ സ്ത്രീ പ്രാധാന്യമുള്ള ഒരു ചിത്രം പുറത്തിറങ്ങുന്നത്. ലോകസിനിമയിൽ ആദ്യമായി ഒരു ആൻഡ്രോയിഡ് ആപ്പ് ആയി പുറത്തിറങ്ങിയ ഒരു സിനിമ എന്നതുപോലെ ലോക സിനിയിൽ ഏറ്റവും കൂടുതൽ വിഭാഗങ്ങൾ, ഒരു വ്യക്തി ഒറ്റയ്ക്ക് ചെയ്ത ചിത്രം എന്ന പ്രത്യേകത കൂടി നിശബ്ദം എന്ന ഈ സിനിമക്കുണ്ട്. 30 ക്രഡിറ്റുകളാണ് / വിഭാഗങ്ങളാണ് ഈ സിനിമക്കുവേണ്ടി രഘുനാഥ് കൈകാര്യം ചെയ്തിരിക്കുന്നത്. 'നിശബ്ദം മലയാളം സിനിമ' എന്ന പേരിലുള്ള ആൻഡ്രോയിഡ് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തു ഈ സിനിമ കാണാവുന്നതാണ്.
കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകൻ രഘുവും ആദ്യമായി സിനിമയിൽ എത്തുന്നു. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എൻ.ബി. രഘുനാഥ് രചന, ഗാനങ്ങൾ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, നിർമാണം, സംവിധാനം തുടങ്ങിയവ നിർവഹിച്ചിരിക്കുന്നു.