കാലം മാറി, സേതുരാമയ്യർ മാറുമോ?
മമ്മൂട്ടി–കെ.മധു–എസ്.എൻ. സ്വാമി ടീമിന്റെ ‘സിബിഐ 5–ദി ബ്രെയിൻ’ തീയറ്ററുകളിലെത്തുമ്പോൾ പുതിയൊരു ചരിത്രമാണ് എഴുതിച്ചേർക്കപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു സിനിമയുടെ അഞ്ചാംഭാഗം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഒരേ നായകൻ, ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത് എന്നിവർ ഒരുമിച്ച് അഞ്ചുഭാഗങ്ങൾ
മമ്മൂട്ടി–കെ.മധു–എസ്.എൻ. സ്വാമി ടീമിന്റെ ‘സിബിഐ 5–ദി ബ്രെയിൻ’ തീയറ്ററുകളിലെത്തുമ്പോൾ പുതിയൊരു ചരിത്രമാണ് എഴുതിച്ചേർക്കപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു സിനിമയുടെ അഞ്ചാംഭാഗം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഒരേ നായകൻ, ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത് എന്നിവർ ഒരുമിച്ച് അഞ്ചുഭാഗങ്ങൾ
മമ്മൂട്ടി–കെ.മധു–എസ്.എൻ. സ്വാമി ടീമിന്റെ ‘സിബിഐ 5–ദി ബ്രെയിൻ’ തീയറ്ററുകളിലെത്തുമ്പോൾ പുതിയൊരു ചരിത്രമാണ് എഴുതിച്ചേർക്കപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു സിനിമയുടെ അഞ്ചാംഭാഗം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഒരേ നായകൻ, ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത് എന്നിവർ ഒരുമിച്ച് അഞ്ചുഭാഗങ്ങൾ
മമ്മൂട്ടി–കെ.മധു–എസ്.എൻ. സ്വാമി ടീമിന്റെ ‘സിബിഐ 5–ദി ബ്രെയിൻ’ തീയറ്ററുകളിലെത്തുമ്പോൾ പുതിയൊരു ചരിത്രമാണ് എഴുതിച്ചേർക്കപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായി ഒരു സിനിമയുടെ അഞ്ചാംഭാഗം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഒരേ നായകൻ, ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത് എന്നിവർ ഒരുമിച്ച് അഞ്ചുഭാഗങ്ങൾ പുറത്തിറങ്ങുകയെന്ന പ്രത്യേകത. മലയാളസിനിമയുടെ ചരിത്രമുഹൂർത്തം.
∙ കാലം മാറി, സേതുരാമയ്യർ മാറുമോ?
മാറിയ കാലഘട്ടത്തിനനുസരിച്ച്, മാറിയ സാങ്കേതിക വിദ്യക്കനുസരിച്ച് തിരക്കഥാകൃത്തും സംവിധായകനും മാറിയിട്ടുണ്ടോ എന്നതാണ് സിബിഐ 5കാത്തിരിക്കുന്ന പ്രേക്ഷകർ ചിന്തിക്കുന്നത്. ആദ്യസിനിമയായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയ കാലത്ത് പൊലീസും സിബിഐയും ഓടിനടന്ന് തെളിവുശേഖരിക്കേണ്ടിയിരുന്നു. എന്നാൽ അഞ്ചാംഭാഗമിറങ്ങുന്ന ഈ 2022ൽ പൊലീസും സിബിഐയും സാങ്കേതിക വിദ്യകളും മാറി.
ഒരു മോഷണക്കേസിലെ കള്ളനെ പിടിക്കണമെങ്കിൽപ്പോലും സിസിടിവി ക്യാമറയുടെ ദൃശ്യങ്ങളും മൊബൈൽഫോൺ വിളികളുടെ ഡേറ്റാ റെക്കോർഡുകളുമാണ് ഇന്ന് പൊലീസുകാർ പരിശോധിക്കുന്നത്. അക്കാലത്ത് ലാൻഡ് ഫോണുകളും കത്തുകളും ഡയറിക്കുറിപ്പുകളുമായിരുന്നുവെങ്കിൽ ഇക്കാലത്ത് വാട്സാപ്പിലെയും ടെലഗ്രാമിലെയും ചാറ്റുകളാണ് പൊലീസ് തേടിനടക്കുന്ന തെളിവുകൾ.
ആദ്യസിനിമയിൽ ഔസേപ്പച്ചന്റെയും നാരായണന്റെയും ഫോൺവിളികളുടെ വിവരം തേടി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് പോയിരുന്നു. രണ്ടാംസിനിമയായ ജാഗ്രതയിൽ റെയിൽവേ സ്റ്റേഷനിലെ ടെലിഫോൺ ബൂത്തിൽനിന്നുള്ള ഫോൺവിളിയാണ് കഥാഗതി വഴിതിരിച്ചുവിട്ടത്. നാലാംസിനിമയായ നേരറിയാൻ സിബിഐ എത്തിയപ്പോൾ അന്നത്തെ ഫോൺ സേവനദാതാക്കളായിരുന്ന ടാറ്റാ ഇൻഡികോമിന്റെ സാന്നിധ്യം കാണാം. ഗോപിക അവതരിപ്പിച്ച കഥാപാത്രം ടാറ്റാ ഇൻഡികോമിന്റെ കസ്റ്റമർകെയറിലാണ് ജോലി ചെയ്തിരുന്നത്.
എന്നാൽ അഞ്ചാംഭാഗം പുറത്തിറങ്ങുന്ന കാലഘട്ടത്തിൽ ആരും ഡയറി എഴുതാറില്ല. കത്തുകൾ അയക്കാറില്ല. ടെലഫോൺ ബൂത്തുകളില്ല. ടാറ്റ ഇൻഡികോം അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു. ഈ പുതിയ കാലത്ത് സേതുരാമയ്യർ എത്രമാത്രം സൈബർവിദഗ്ധനായിരിക്കുമെന്നാണ് പ്രേക്ഷകരെ ഉദ്വേഗത്തിലാക്കുന്ന സംശയം.
∙ നാലു ഭാഗങ്ങളുടെ ചരിത്രം
1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് തീയറ്ററുകളിലെത്തിയത്. 1989ൽ രണ്ടാംഭാഗമായ ജാഗ്രത പുറത്തിറങ്ങി. 15 വർഷത്തെ ഇടവേള കഴിഞ്ഞ് 2004ൽ സേതുരാമയ്യർ സിബിഐ തീയറ്ററുകളിലെത്തി. തൊട്ടടുത്ത വർഷമായ 2005ൽ നേരറിയാൻ സിബിഐ തീയറ്ററുകളിലെത്തി. സീരിയൽ കില്ലിങ്ങിന്റെ മനശാസ്ത്രമനുസരിച്ച് കൃത്യം പതിനഞ്ചുവർഷം പൂർത്തിയായ 2020ൽ അഞ്ചാം ഭാഗം തീയറ്ററിലെത്തേണ്ടതാണ് ! എന്നാൽ കോവിഡ് പൂട്ടിയിട്ട രണ്ടുവർഷത്തിന്റെ ഇടവേള കണക്കാക്കിയാൽ ഈ വൈകലിന് ആരാധകർ മാപ്പുനൽകും.
ആദ്യ രണ്ടു ചിത്രങ്ങളും സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.മണിയാണ് നിർമിച്ചത്. മൂന്നും നാലും ചിത്രങ്ങൾ കൃഷ്ണകൃപ പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ കെ.മധു തന്നെയാണ് നിർമിച്ചത്. എന്നാൽ അഞ്ചാംഭാഗം നിർമിക്കുന്നത് മലയാളത്തിന്റെ ഹിറ്റ് നിർമാതാവായ സ്വർഗചിത്ര അപ്പച്ചനാണ്. പൂവിന്നുപുതിയ പൂന്തെന്നൽ മുതലിങ്ങോട്ട് അനേകം ഹിറ്റു സിനിമകൾ നിർമിച്ച അപ്പച്ചൻ 15 വർഷങ്ങൾക്കുശേഷമാണ് ഒരു സിനിമ നിർമിക്കുന്നത്. അപ്പച്ചൻ നിർമിച്ച അനിയത്തിപ്രാവ് 25 വർഷം പൂർത്തിയാവുകയാണ്.
ആദ്യ രണ്ടു സിനിമകളുടെ വിതരണക്കാർ അരോമ മൂവീസായിരുന്നു. മൂന്ന്, നാല് എന്നി ഭാഗങ്ങളുടെ വിതരണക്കാർ സ്വർഗചിത്രയായിരുന്നു.
∙ സേതുരാമയ്യർക്കൊപ്പം ആരെല്ലാം?
ഒരു സിബിഐ ഡയറിക്കുറിപ്പുമുതൽ നേരറിയാൻ സിബിഐ വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങൾക്കും തുടർച്ചയുണ്ടായിരുന്നു. ആദ്യചിത്രത്തിൽ സിബിഐ ഡിവൈഎസ്പിയായാണ് സേതുരാമയ്യർ എത്തിയത്. അന്ന് സേതുരാമയ്യരുടെ ഇടംകൈയും വലംകൈയുമായി കൂടെ നിന്നത് വിക്രമും ഹാരിയുമായിരുന്നു. വിക്രമായെത്തിയ ജഗതിശ്രീകുമാർ മേമന വിഷ്ണുനമ്പൂതിരിയായി വേഷം മാറിയാണ് വിവരങ്ങൾ ശേഖരിച്ചത്. സിബിഐ ഡയറിക്കുറിപ്പുമുതൽ നേരറിയാൻ സിബിഐ വരെയുള്ള എല്ലാ സിനിമകളുടെയും ഭാഗമായിരുന്ന ജഗതി അപകടത്തിനുശേഷം കിടപ്പിലായെങ്കിലും സിബിഐ ഫൈവിലൂടെ വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തുകയാണ്. മൂന്നാമത്തെ സിനിമയായ സേതുരാമയ്യർ സിബിഐയിൽ മേമന നമ്പൂതിരിയെന്ന അതിഥി വേഷത്തിലാണ് ജഗതി അഭിനയിച്ചത്.
ആദ്യസിനിമിൽ സുരേഷ്ഗോപിയാണ് ഹാരിയെ അവതരിപ്പിച്ചത്. ഹാരി രണ്ടാമത്തെ സിനിമയോടെ ചെന്നൈൈയിലേക്ക് സ്ഥലംമാറിപ്പോയി. ആദ്യസിനിമയിൽ കൊല്ലപ്പെട്ട ഓമനയുടെ ബന്ധുവായാണ് മുകേഷിന്റെ ‘ചാക്കോ’ എത്തിയത്. അന്ന് ലോക്കൽപൊലീസിലായിരുന്നു ചാക്കോ. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയിലെ വ്യത്യാസത്തെക്കുറിച്ച് സംശയം ആദ്യം തോന്നിയത് മുകേഷ് അവതരിപ്പിച്ച ചാക്കോയ്ക്കാണ്. ആ സംശയമാണ് സിബിഐയെ കേസിലേക്ക് കൊണ്ടുവന്നത്. രണ്ടാമത്തെ സിനിമയായ ജാഗ്രത മുതൽ ചാക്കോ ഡെപ്യൂട്ടേഷനിൽ സിബിഐയിലെത്തി. സിബിഐ അഞ്ചിലും ചാക്കോ വരുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ഏറ്റവുമധികം കാലം ഡെപ്യൂട്ടേഷനിൽ സിബിഐയിൽ ജോലി ചെയ്തയാളായി ചാക്കോ മാറിയേക്കും !
ആദ്യസിനിമയായ സിബിഐ ഡയറിക്കുറിപ്പിൽ സേതുരാമയ്യരേക്കാൾ പ്രേക്ഷകരെ വിറപ്പിച്ചത് സുകുമാരൻ അവതരിപ്പിച്ച ഡിവൈഎസ്പി ദേവദാസ് ആയിരുന്നു. ‘‘ ജോണിക്കുട്ടിയോടു ചോദിക്കുമ്പോൾ ജോണിക്കുട്ടി ഉത്തരം പറയണം. നിന്നോട്ടുചോദിക്കുമ്പോൾ നീ ഉത്തരം പറയണം’’ എന്ന സുകുമാരന്റെ ഡയലോഗ് ഇന്നും പ്രേക്ഷകരുടെ കാതിൽമുഴങ്ങിക്കേൾക്കുന്നുണ്ട്. ആദ്യസിനിമയിൽ സേതുരാമയ്യർക്ക് ഒരു പശ്ചാത്തല അവതരണസംഗീതമുണ്ടായിരുന്നുവെങ്കിൽ അതിനേക്കാൾ ഞെട്ടിക്കുന്ന അവതരണസംഗീതമാണ് ദേവദാസെന്ന കഥാപാത്രത്തിന് ഒരുക്കിയിരുന്നത്. ജാഗ്രതയിലും ദേവദാസ് വെള്ളിത്തിരയിലെത്തി.
എന്നാൽ മൂന്നാം ഭാഗമായ സേതുരാമയ്യർ സിബിഐയിൽ ദേവദാസിന്റെ മകൻ സത്യദാസായി സായ്കുമാർ എത്തി. സിബിഐ അഞ്ചാംഭാഗത്തിലും സത്യദാസ് വരുന്നുണ്ടെന്ന് ട്രെയിലറിൽ കാണിച്ചിട്ടുണ്ട്. മൂന്നാംഭാഗത്തിൽ സുകുമാരന്റെ അതേ മാനറിസങ്ങളോടെ ‘‘ സ്വാമീ.. അങ്ങനങ്ങുപോയാലോ?’’ എന്നു വഴിയിൽതടഞ്ഞുനിർത്തി ചോദിച്ച സത്യദാസിന്റെ മുഖത്തൊന്നുപൊട്ടിച്ചിട്ട് സേതുരാമയ്യർ ‘‘ഇനി പോവാല്ലോ’’ എന്നു ചോദിച്ചത് തീയറ്ററുകളിൽ കയ്യടിയുയർത്തിയിരുന്നു. ഇതുവരെയിറങ്ങിയ നാലു സിനിമകളിൽ രണ്ടേ രണ്ടു തവണ മാത്രമാണ് സേതുരാമയ്യർ കൈയുയർത്തി മറ്റൊരാളെ അടിച്ചത്.
ജനാർദനൻഅവതരിപ്പിച്ച ഔസേപ്പച്ചൻ മുതലാളി ആദ്യ മൂന്നു സിനിമകളിലും വന്നുപോയിട്ടുണ്ട്. ശ്രീനാഥ് അവതരിപ്പിച്ച സണ്ണി സിബിഐ ഡയറിക്കുറിപ്പിലും സേതുരാമയ്യർ സിബിഐയിലും വന്നു. കേൾവിശക്തിയില്ലാത്ത വേലക്കാരി മേരിച്ചേട്ടത്തിയായി അടൂർ ഭവാനിയും ഈ രണ്ടു സിനിമകളിലും വന്നിട്ടുണ്ട്.
∙ എഴുതപ്പെടുകയാണ്, പുതുചരിത്രം
ലോകസിനിമയിൽ ഏറ്റവുമധികം ഭാഗങ്ങളിറങ്ങിയത് ജെയിംസ്ബോണ്ട് ചിത്രങ്ങളുടേതാണ്. എന്നാൽ പല കാലഘട്ടങ്ങളിൽ പല നടന്മാരാണ് ബോണ്ട് ആവാറുള്ളത്. മിഷൻ ഇംപോസിബിളും ഫാസ്റ്റ് ആൻഡ് ഫ്യൂരിയും ഗോഡ്ഫാദറും ഡേർടി ഹാരിയും ഇന്ത്യാനാ ജോൺസും ജുറാസിക് പാർക്കും സ്പൈഡർമാനും ടെർമിനേറ്ററും അവഞ്ചേഴ്സുമൊക്കെ പലപല ഭാഗങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്.
അതേസമയം മലയാളസിനിമയിൽ സിഐഡി നസീറും ടാക്സിക്കാറും കണ്ണൂർ ഡീലക്സും ലങ്കാദഹനവും അഞ്ജാതവാസവുമൊക്കെ മൂന്നു ഭാഗങ്ങൾ വരെയായി പുറത്തിറങ്ങിയിട്ടുണ്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ സിനിമകളിലെ സിഐഡി വിജയനും ദാസനുമാണ് മലയാളികളുടെ കൾട്ട് പദവിയുള്ള തുടരൻ കഥാപാത്രങ്ങൾ.
34 വർഷങ്ങൾക്കുശേഷവും അതേ നായകനടൻ സേതുരാമയ്യരായെത്തുന്നുവെന്നതാണ് സിബിഐ 5ന്റെ ഏറ്റവും വലിയ സവിശേഷത. അഞ്ചുസിനിമകളിലും ഒരേ സംവിധായകനും ഒരേ തിരക്കഥാകൃത്തുമെന്നതും ഒരുപക്ഷേ, ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യമായിരിക്കും.