‘ഒടിയൻ ഇറങ്ങിയിട്ട് 6 വർഷം, തകർക്കപ്പെടാത്ത റെക്കോർഡ്’; കുറിപ്പുമായി വി.എ.ശ്രീകുമാർ
ബോക്സ് ഓഫിസില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന മോഹൻലാൽ ചിത്രം ഒടിയന് 6 വയസ്സ്! തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയന്‍ ഇപ്പോഴും തലയുയർത്തി നിൽക്കുകയാണെന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ വി.എ.ശ്രീകുമാർ. ഒടിയൻ 6 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് സമൂഹമാധ്യമ കുറിപ്പുമായി ശ്രീകുമാർ എത്തിയത്. ‘ഒടിയന്‍

ബോക്സ് ഓഫിസില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന മോഹൻലാൽ ചിത്രം ഒടിയന് 6 വയസ്സ്! തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയന്‍ ഇപ്പോഴും തലയുയർത്തി നിൽക്കുകയാണെന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ വി.എ.ശ്രീകുമാർ. ഒടിയൻ 6 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് സമൂഹമാധ്യമ കുറിപ്പുമായി ശ്രീകുമാർ എത്തിയത്.
‘ഒടിയന്‍ ഇറങ്ങിയിട്ട് 6 വർഷം. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയന്‍ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടന്റെ (124 അടി) കട്ട് ഔട്ടാണ് അന്ന് മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റ് തൃശൂർ രാഗത്തിൽ സ്ഥാപിച്ചത്’, വി.എ.ശ്രീകുമാർ കുറിച്ചു.
മോഹന്‍ലാലിന്‍റെ വമ്പന്‍ കട്ടൗട്ടിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീകുമാറിന്റെ ഫെയ്സ്ബുക് കുറിപ്പ്. ചുരുങ്ങിയ സമയത്തിനകം പോസ്റ്റ് വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. 2018ലാണ് ഒടിയൻ പ്രദർശനത്തിനെത്തിയത്. ഹരികൃഷ്ണൻ ചിത്രത്തിന്റെ രചന നിർവഹിച്ചു. മഞ്ജു വാരിയരും പ്രകാശ് രാജുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.