കുറ്റബോധംകൊണ്ട് ഉപേക്ഷിച്ച ബാങ്ക് ജോലി; ജോൺ പോൾ സിനിമയിലെത്തിയ വഴി
ആദ്യ സിനിമ സംഭവിക്കുന്നതുവരെ ജോൺപോൾ ഒരു സജീവ എഴുത്തുകാരനായിരുന്നില്ല. ആനുകാലികങ്ങളിൽ ചില ചെറുകഥകൾ മാത്രം. വായനാശീലമാണ് എഴുത്തിലേക്കെത്തിച്ചത്. വായനയിലേക്ക് വന്നതും യാദൃശ്ചികമായിരുന്നു. ജോൺ നാലാംക്‌ളാസ് വിദ്യാർഥിയായിരിക്കെ അധ്യാപകനായ പിതാവിന് എറണാകുളത്തുനിന്ന് പാലക്കാട് ചിറ്റൂരിലേക്ക് സ്ഥലംമാറ്റം.
ആദ്യ സിനിമ സംഭവിക്കുന്നതുവരെ ജോൺപോൾ ഒരു സജീവ എഴുത്തുകാരനായിരുന്നില്ല. ആനുകാലികങ്ങളിൽ ചില ചെറുകഥകൾ മാത്രം. വായനാശീലമാണ് എഴുത്തിലേക്കെത്തിച്ചത്. വായനയിലേക്ക് വന്നതും യാദൃശ്ചികമായിരുന്നു. ജോൺ നാലാംക്‌ളാസ് വിദ്യാർഥിയായിരിക്കെ അധ്യാപകനായ പിതാവിന് എറണാകുളത്തുനിന്ന് പാലക്കാട് ചിറ്റൂരിലേക്ക് സ്ഥലംമാറ്റം.
ആദ്യ സിനിമ സംഭവിക്കുന്നതുവരെ ജോൺപോൾ ഒരു സജീവ എഴുത്തുകാരനായിരുന്നില്ല. ആനുകാലികങ്ങളിൽ ചില ചെറുകഥകൾ മാത്രം. വായനാശീലമാണ് എഴുത്തിലേക്കെത്തിച്ചത്. വായനയിലേക്ക് വന്നതും യാദൃശ്ചികമായിരുന്നു. ജോൺ നാലാംക്‌ളാസ് വിദ്യാർഥിയായിരിക്കെ അധ്യാപകനായ പിതാവിന് എറണാകുളത്തുനിന്ന് പാലക്കാട് ചിറ്റൂരിലേക്ക് സ്ഥലംമാറ്റം.
ആദ്യ സിനിമ സംഭവിക്കുന്നതുവരെ ജോൺപോൾ ഒരു സജീവ എഴുത്തുകാരനായിരുന്നില്ല. ആനുകാലികങ്ങളിൽ ചില ചെറുകഥകൾ മാത്രം. വായനാശീലമാണ് എഴുത്തിലേക്കെത്തിച്ചത്. വായനയിലേക്ക് വന്നതും യാദൃശ്ചികമായിരുന്നു. ജോൺ നാലാംക്‌ളാസ് വിദ്യാർഥിയായിരിക്കെ അധ്യാപകനായ പിതാവിന് എറണാകുളത്തുനിന്ന് പാലക്കാട് ചിറ്റൂരിലേക്ക് സ്ഥലംമാറ്റം. മക്കളിൽ ജോണിനെ മാത്രം അദ്ദേഹം ചിറ്റൂരിലേക്ക് ഒപ്പം കൂട്ടി. ചിറ്റൂരിൽ രാവിലെ ഏഴരമുതൽ ഉച്ചയ്ക്ക് 11വരെയായിരുന്നു സ്‌കൂൾ സമയം. ബാക്കി സമയം മുഴുവൻ വിശാലമായ വീട്ടുവളപ്പിൽ ജോൺ തിമിർത്തു നടന്നു.
ഈ പോക്ക് ശരിയാകില്ലെന്നു തോന്നി പിതാവ് ജോണിനെ അടുത്തുള്ള വായനശാലയിൽ കൊണ്ടുപോയി. ഏതാനും ദിവസംകൊണ്ടുതന്നെ ഒരു അലമാരയിലെ പുസ്തകം മുഴുവൻ ജോൺ വായിച്ചുതീർത്തു. എല്ലാം ഡിറ്റക്ടീവ് നോവലുകളായിരുന്നു. നിരാശനായ പിതാവ് മകന്റെ വായനാശീലത്തെ വഴിതിരിച്ചുവിടാൻ വാങ്ങിക്കൊടുത്ത പുസ്തകമാണ് എംടി വാസുദേവൻനായരുടെ ‘നാലുകെട്ട്’. ജോണിന് നോവൽ നന്നായി ഇഷ്ടപ്പെട്ടു. പാലക്കാട്ട് നിന്ന് എറണാകുളത്ത് തിരികെയെത്തിയപ്പോൾ വായനാശീലവും കൂടെപ്പോന്നു.
ഡിഗ്രിക്ക് ഇക്കണോമിക്‌സ് തെരഞ്ഞെടുത്തത് മഹാരാജാസിൽ പഠിക്കാനുള്ള താത്പര്യം ഒന്നുകൊണ്ടുമാത്രമായിരുന്നു. എംഎ വരെ മഹാരാജാസിൽ പഠിച്ചു. പഠനം പൂർത്തിയാക്കിയ ഉടനെ കാനറാബാങ്കിൽ ജോലിയും ലഭിച്ചു. എങ്കിലും മഹാരാജാസുമായുള്ള ബന്ധം അവസാനിപ്പിച്ചില്ല. മഹാരാജാസിലെ മുത്തശ്ശിമരച്ചോട്ടിലെ ചങ്ങാതിക്കൂട്ടത്തിലൂടെ കവി പി. കുഞ്ഞിരാമൻനായരും, കാനായി കുഞ്ഞിരാമനും ജി. അരവന്ദനും ഭരതനുമൊക്കെയായി അടുത്തസൗഹൃദം ഉണ്ടായി. അങ്ങനെയിരിക്കെ കോളജ് പശ്ചാത്തലത്തിൽ ഒരു സിനിമയെടുക്കണമെന്ന് ഭരതന് മോഹം. ജോൺ പോൾ പറഞ്ഞ കോളജുകാല കഥകൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.
ജോണിനെക്കൊണ്ടുതന്നെ ഭരതൻ തിരക്കഥയും എഴുതിച്ചു. ആദ്യകാല സൂപ്പർഹിറ്റ് സിനിമ ചാമരം പിറന്നത് അങ്ങനെയാണ്. ചാമരത്തിനു മുമ്പേ രണ്ടു സിനിമകൾക്കുവേണ്ടി ജോൺ എഴുതിയിരുന്നു. സുഹൃത്ത് എം.എസ് രവിയുടെ ആവശ്യപ്രകാരമായിരുന്നു ആദ്യത്തെ ശ്രമം. ആദ്യം ജോൺ അത് കാര്യമായി എടുത്തില്ല. എന്നാൽ രവിയുടെ നിർബന്ധത്തെതുടർന്ന് കുടിയാട്ടം എന്ന തിരക്കഥ എഴുതി.
എന്നാൽ സിനിമയ്ക്ക് പണംമുടക്കാമെന്ന് ഏറ്റിരുന്നയാൾ അടിയന്തരാവസ്ഥയെത്തുടർന്ന് ജയിലിലാവുകയും സിനിമ മുടങ്ങുകയും ചെയ്തു. രണ്ടാമത്തെ ചിത്രം ഐ.വി. ശശിയുടേതായിരുന്നു. ജോൺ പറഞ്ഞ ത്രെഡിന് തോപ്പിൽഭാസി തിരക്കഥ എഴുതി. തിരക്കഥയിൽ ജോൺ വരുത്തിയ ചില മാറ്റങ്ങളോടെ പുറത്തിറങ്ങിയ ഞാൻ ഞാൻ മാത്രം എന്ന ചിത്രം വൻ വിജയമായി. ആദ്യസിനിമ പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽതന്നെ മോഹൻ, കെ.എസ് സേതുമാധവൻ, ജേസി എന്നിവർക്കുവേണ്ടിയെല്ലാം എഴുതി.
ഭരതൻ, പത്മരാജൻ, അരവിന്ദൻ, കെജി ജോർജ്, നെടുമുടിവേണു, ഭരത് ഗോപി തുടങ്ങിയ ചലച്ചിത്ര ഇതിഹാസങ്ങളുമായുള്ള സൗഹൃദം ജോണിന്റെ സിനിമാജീവതത്തിൽ മുതൽക്കൂട്ടായി. ചലച്ചിത്രമേഖലയിൽ സജീവമായപ്പോൾ അദ്ദേഹം ബാങ്കിലെ ജോലി ഉപേക്ഷിച്ചു.
കുറ്റബോധംകൊണ്ടു ഉപേക്ഷിച്ച ബാങ്ക് ജോലി
മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ഉടനെ 1972ൽ ജോൺപോളിന് കാനറാബാങ്കിൽ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചു. ബാങ്കിന്റെ അനുവാദത്തോടെയെ സാഹിത്യരചനകൾ പാടുള്ളൂ എന്നും പ്രതിഫലത്തിന്റെ മൂന്നിലൊന്ന് ബാങ്കിൽ നൽകണമെന്നും നിയമം ഉണ്ടായിരുന്നു. വ്യവസ്ഥകൾ പാലിച്ചാണ് ആനുകാലികങ്ങളിൽ ചില കഥകൾ പ്രസിദ്ധീകരിച്ചത്.
എന്നാൽ സിനിമാരചന ആരംഭിച്ചതോടെ ബാങ്കിൽ മാനേജരെക്കാൾ സന്ദർശകർ ജോണിനായി. അവധി എടുത്ത് തിരക്കഥകൾ എഴുതി. ഡിസ്‌ക് തെറ്റി കിടപ്പാണെന്നു കള്ളം പറഞ്ഞ് മെഡിക്കൽ ലീവ് എടുത്ത് തിരക്കഥ എഴുതിയിട്ടുണ്ടെന്ന് ജോൺ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ എഴുത്തുമായി ബന്ധപ്പെട്ട് മദ്രാസിലേക്കും തിരിച്ചുമുള്ള വിമാനയാത്രകളിൽ കാനറാ ബാങ്ക് ചെയർമാൻ മംഗലാപുരം സ്വദേശി രത്‌നാകറെ കണ്ടുമുട്ടാറുണ്ട്. സിനിമാപ്രവർത്തകൻ എന്ന നിലയിലാണ് ജോൺ് ചെയർമാനുമായി സംസാരിച്ചിരുന്നത്.
ബാങ്ക് ജോലിക്കാരനാണെന്ന കാര്യം വെളിപ്പെടുത്തിയില്ല. ഒരിക്കൽ ജോൺപോൾ ബാങ്കിലുള്ളപ്പോൾ രത്‌നാകർ ബ്രാഞ്ച് സന്ദർശനം നടത്തി. ജോൺ ഗോഡൗൺഡ്യൂട്ടി വാങ്ങി ചെയർമാന്റെ കണ്ണിൽപ്പെടാതെ മുങ്ങി. തിരികെയെത്തിയപ്പോൾ മേശപ്പുറത്ത് ചെയർമാന്റെ കത്ത്– ഭാരത് ഹോട്ടലിലെ മുറിയിൽ എന്നെ സന്ദർശിക്കുക. ഹോട്ടലിലെത്തി ചെയർമാനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ ബാനർജിറോഡ് ശാഖയിലെ ജീവനക്കാരനാണെന്ന് എനിക്ക് അറിയാമായിരുന്നു. വിമാനയാത്രയിൽ കണ്ടപ്പോൾ താങ്കളുടെ സമാധാനത്തെ കരുതി ഞാൻ അത് ചോദിക്കാതിരുന്നതാണ്. തിരികെ വീട്ടിലെത്തിയ ജോൺ കുറ്റബോധം തോന്നി രാജി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. 1983ലാണ് അത്. രാജിവയ്‌ക്കേണ്ടെന്ന് മാനേജ്‌മെന്റ് നിർബന്ധിച്ചിട്ടും ജോൺ തീരുമാനത്തിൽ ഉറച്ചുനിന്നു.
(തയ്യാറാക്കിയത് : ദിലീപ് തോമസ് )