നീ എന്റെ ആദ്യ കൺമണി: മകന്റെ ചിത്രം പങ്കുവച്ച് കാജൽ അഗർവാൾ
മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ച് കാജൽ അഗർവാൾ. നിഷ്കളങ്കമായ സ്നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണെന്നും ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്നും കാജൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും

മാതൃദിനത്തിൽ മകനൊപ്പമുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ച് കാജൽ അഗർവാൾ. നിഷ്കളങ്കമായ സ്നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണെന്നും ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്നും കാജൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും പ്രിയപ്പെട്ടതായിരിക്കുമെന്നും നീ അറിയണമെന്നുണ്ട്. നിന്നെ എന്റെ കൈകളിലേക്ക് എടുത്ത നിമിഷം, നിന്റെ പിഞ്ചു കൈകൾ എന്റെ കൈയ്യിൽ വച്ച് തന്നെ നിമിഷം, നിന്റെ ശ്വാസവും ചൂടും കുഞ്ഞിക്കണ്ണുകളും കണ്ട ആ നിമിഷം തന്നെ ഞാന്‍ അഗാധമായ സ്നേഹത്തിലാണ്ടുപോയി. നീ എന്റെ ആദ്യത്തെ കൺമണിയാണ്, ആദ്യത്തെ മകനാണ്, എന്റെ എല്ലാമാണ്.
വരും നാളുകളിൽ നിന്നെ ഓരോന്നും പഠിപ്പിക്കാൻ ഞാൻ ഏറ്റവും നന്നായി ശ്രമിക്കും. ജനിച്ച നാള് മുതൽ ഇന്ന് വരെ നീ എനിക്ക് അതിലേറെ പാഠങ്ങൾ പകർന്നു തന്നു. അമ്മയെന്നാൽ എന്താണ് എന്ന് എനിക്ക് തിരിച്ചറിവുണ്ടാക്കി. നിസ്വർഥതയെന്തെന്ന്, നിഷ്കളങ്കമായ സ്നേഹമെന്തെന്ന്, ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിച്ചു. നീ കരുത്തനും സ്നേഹമുള്ളവനുമായി വളരണേയെന്നാണ് എന്റെ പ്രാർഥന. ഈ ലോകത്തിന്റെ ഇരുട്ട് നിന്നിലെ പ്രകാശത്തെയും സ്നേഹമുള്ള സ്വഭാവത്തെയും കെടുത്തിക്കളയരുതേയെന്നും. ദയയും കരുണയും ധൈര്യവുമുള്ളവനായി എന്റേതെന്ന് എനിക്ക് എക്കാലവും ചേർത്ത് പിടിക്കാൻ പാകത്തിന് വളരണേയെന്നുമാണ് ആഗ്രഹ'മെന്നും കാജൽ കുറിച്ചു.