സൂപ്പർ താരങ്ങൾ മുതൽ ഇളമുറക്കാർ വരെ രംഗത്ത്, മത്സരം അപൂർവം
മലയാള സിനിമയിലെ മുൻനിര നായകൻമാർ കടുത്ത മത്സരത്തിലാണ്.സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങിയവർ മുതൽ ഇളമുറക്കാരനായ ഉണ്ണി മുകുന്ദൻ വരെ മത്സര രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കു വേണ്ടിയാണ് ഈ കടുത്ത മത്സരം. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും
മലയാള സിനിമയിലെ മുൻനിര നായകൻമാർ കടുത്ത മത്സരത്തിലാണ്.സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങിയവർ മുതൽ ഇളമുറക്കാരനായ ഉണ്ണി മുകുന്ദൻ വരെ മത്സര രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കു വേണ്ടിയാണ് ഈ കടുത്ത മത്സരം. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും
മലയാള സിനിമയിലെ മുൻനിര നായകൻമാർ കടുത്ത മത്സരത്തിലാണ്.സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങിയവർ മുതൽ ഇളമുറക്കാരനായ ഉണ്ണി മുകുന്ദൻ വരെ മത്സര രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കു വേണ്ടിയാണ് ഈ കടുത്ത മത്സരം. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും
മലയാള സിനിമയിലെ മുൻനിര നായകൻമാർ കടുത്ത മത്സരത്തിലാണ്.സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി,മോഹൻലാൽ,സുരേഷ് ഗോപി തുടങ്ങിയവർ മുതൽ ഇളമുറക്കാരനായ ഉണ്ണി മുകുന്ദൻ വരെ മത്സര രംഗത്തുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കു വേണ്ടിയാണ് ഈ കടുത്ത മത്സരം.
മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടെയും ചിത്രങ്ങൾ ഒന്നിച്ചു സംസ്ഥാന ചലച്ചിത്ര അവാർഡിന് എത്തുന്നത് ആദ്യമാണ്. സമീപ കാലത്തെങ്ങും എല്ലാ താരങ്ങളുടെയും ചിത്രങ്ങൾ ഇതു പോലെ അണി നിരന്നിട്ടില്ല.ഇത്തവണ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു. മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ചിത്രങ്ങളും രംഗത്തുണ്ട്. മുൻനിര നായികമാരും പിന്നിലല്ല. മഞ്ജു വാരിയർ മുതൽ ദർശന രാജേന്ദ്രൻ വരെയുള്ളവരുടെ ചിത്രങ്ങളാണ് രംഗത്തുള്ളത്.വിധി നിർണയ സമിതി ആരെയൊക്കെ തുണയ്ക്കുമെന്നു വൈകാതെ അറിയാം.
മെഗാ സ്റ്റാർ മുതൽ തുടക്കക്കാർ വരെ
മമ്മൂട്ടിയുടെ രണ്ടു സിനിമകളാണ് ഉള്ളത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമായ ‘വൺ’, ഫാ.കാർമെൻ ആയി അഭിനയിച്ച ‘ദ് പ്രീസ്റ്റ്’ (ജോഫിൻ ടി. ചാക്കോ)എന്നിവയിലൂടെ മമ്മൂട്ടി മത്സര രംഗത്തു സജീവ സാന്നിധ്യമാകുന്നു. ജോർജു കുട്ടിയുടെയും കുടുംബത്തിന്റെയും കഥയുമായി ജീത്തു ജോസഫ് വീണ്ടും എത്തിയ ‘ദൃശ്യം രണ്ട്’ ആണ് മോഹൻലാലിന്റെ മത്സര ചിത്രം. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ‘കാവൽ’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും രംഗത്തുണ്ട്.
പൃഥ്വിരാജ്, ജയസൂര്യ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, പ്രണവ്മോഹൻലാൽ, ജോജു ജോർജ്, ചെമ്പൻ വിനോദ് തുടങ്ങിയവരുടെ ചിത്രങ്ങളും അണി നിരക്കുന്നു. ഇതിനിടെ എല്ലാവരെയും അതിശയിപ്പിക്കുന്ന മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്ത് ഉണ്ട്.
നായികമാരും പിന്നിലല്ല. മഞ്ജു വാരിയർ,പാർവതി തിരുവോത്ത്,അന്ന ബെൻ, മംമ്ത മോഹൻദാസ്, സുരഭി, രജീഷ വിജയൻ, നമിത പ്രമോദ്, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, മീന, ഉർവശി, മഞ്ജു പിള്ള, ലെന,കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി, ഗ്രേസ് ആന്റണി, സാനിയ ഇയപ്പൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള, ശ്രുതി സത്യൻ, റിയ സൈര, അഞ്ജു കുര്യൻ, ദിവ്യ എം.നായർ, വിൻസി അലോഷ്യസ്, ഡയാന തുടങ്ങിയവരുടെ ചിത്രങ്ങൾ മത്സരത്തിന് ഉണ്ട്. ഇതിൽ മഞ്ജു വാരിയരുടെ മൂന്നു ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്.
പ്രതിസന്ധി മാറി,ചിത്രങ്ങൾ ഏറെ
കോവിഡ് പ്രതിസന്ധിക്കു ശേഷം മലയാള സിനിമയുടെ തിരിച്ചു വരവ് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ അവാർഡ് സ്ക്രീനിങ്. 142 ചിത്രങ്ങളാണ് എത്തിയത്. ഇതിൽ റിലീസ് ചെയ്തവയും അല്ലാത്തവയും ഉൾപ്പെടുന്നു.
റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ മത്സരിക്കുന്നുണ്ട്. ഇന്ദ്രൻസ്, മഞ്ജു പിള്ള, കൈനകരി തങ്കരാജ്, ശ്രീനാഥ് ഭാസി എന്നിവരുടെ അഭിനയത്തിലൂടെ ശ്രദ്ധേയമായ ചിത്രമാണ് ഇത്. യുവ ഹൃദയങ്ങൾ കീഴടക്കിയ വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ ഇത്തവണ ശക്തമായി രംഗത്തുണ്ട്. അശ്ലീല ഡയലോഗുകളുടെ പേരിൽ വിവാദത്തിലായ ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ആണ് മറ്റൊരു ചിത്രം. ജോജു ജോർജ്, വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവർ വേഷമിടുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’യാണ് ഫഹദ് ഫാസിലിന്റെ മത്സര ചിത്രം. ദിലീഷും ബേസിൽ ജോസഫും ബാബുരാജും മറ്റും ഒപ്പം അഭിനയിക്കുന്നു.
ടൊവിനോ തോമസിന് 3 ചിത്രങ്ങൾ ഉണ്ട്. സൂപ്പർ ഹിറ്റ് ചിത്രമായ ‘മിന്നൽ മുരളി’യിൽ (ബേസിൽ ജോസഫ്) ടൊവിനോയ്ക്ക് ഒപ്പം ഗുരു സോമസുന്ദരത്തിന്റെ മിന്നുന്ന പ്രകടനം ആണ് ശ്രദ്ധേയം. മനു അശോകന്റെ ‘കാണെക്കാണെ’യിൽ സുരാജ് വെഞ്ഞാറംമൂട്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ തുടങ്ങിയവർ ഒപ്പം അഭിനയിക്കുന്നു. വി.എസ്. രോഹിതിന്റെ ‘കള’യിൽ ദിവ്യ പിള്ളയാണ് ടൊവിനോയ്ക്ക് ഒപ്പം. പൃഥ്വിരാജ് 2 ചിത്രങ്ങളുമായി മത്സര രംഗത്തുണ്ട്. തനു ബാലകിന്റെ കുറ്റാന്വേഷണ ചിത്രമായ ‘കോൾഡ് കേസ്’, മനു വാരിയർ തീവ്രവാദത്തിന്റെ കഥ പറഞ്ഞ ‘കുരുതി’ എന്നിവയാണ് പൃഥ്വിരാജിന്റെ ചിത്രങ്ങൾ.
നിവിൻ പോളിയും ശക്തമായ സാന്നിധ്യമാണ്. നിവിനും ദർശന രാജേന്ദ്രനും അഭിനയിച്ച രാജീവ് രവിയുടെ ‘തുറമുഖം’, ആസിഫ് അലിക്ക് ഒപ്പം അണി നിരക്കുന്ന എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യർ’,ഗ്രേസ് ആന്റണിക്ക് ഒപ്പം വേഷമിട്ട യു.കെ.രതീഷിന്റെ ‘കനകം, കാമിനി, കലഹം’ എന്നിവയാണ് നിവിൻ പോളി ചിത്രങ്ങൾ. സണ്ണി വെയ്നിനും 3 ചിത്രങ്ങൾ ഉണ്ട്. ജൂഡ് ആന്തണി ജോസഫിന്റെ ‘സാറാസ്’ ആണ് ഇതിൽ ശ്രദ്ധേയം. അന്ന ബെൻ നായികയായി അഭിനയിക്കുന്നു. പ്രിൻസ് ജോയിയുടെ ‘അനുഗ്രഹീതൻ ആന്റണി’യാണ് മറ്റൊരു ചിത്രം. സണ്ണി വെയ്നിന് ഒപ്പം സുരാജ് വെഞ്ഞാറംമൂടും ഈ ചിത്രത്തിൽ ഉണ്ട്. ‘ചതുർമുഖം’ എന്ന ചിത്രത്തിൽ സണ്ണിക്കൊപ്പം മഞ്ജു വാരിയരും അലൻസിയറും വേഷമിടുന്നു. ദിലീപിന്റെ ഏക സിനിമ നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ ആണ്. നായിക ഉർവശി.
ബിജു മേനോൻ, ജയസൂര്യ, കുഞ്ചാക്കോ, ദുൽഖർ
പാർവതി തിരുവോത്തിന് ഒപ്പം അഭിനയിച്ച ‘ആർക്കറിയാം’ (സാനു ജോൺ വർഗീസ്),മഞ്ജു വാരിയർക്ക് ഒപ്പം അഭിനയിച്ച ‘ലളിതം സുന്ദരം’(മധു വാരിയർ) എന്നിവയാണ് ബിജു മേനോന്റെ സിനിമകൾ. ജയസൂര്യയും രണ്ട് ശക്തരായ നായികമാർക്ക് ഒപ്പമാണ് മത്സരിക്കുന്നത്. പ്രജേഷ് സെന്നിന്റെ ‘മേരി ആവാസ് സുനോ’യിൽ ജയസൂര്യയുടെ നായിക മഞ്ജു വാരിയരും നാദിർഷായുടെ ‘ഈശോ’യിൽ നമിത പ്രമോദും ആണ്.കുഞ്ചാക്കോ ബോബൻ ‘ഭീമന്റെ വഴി’ (അഷറഫ് ഹംസ)എന്ന ചിത്രത്തിലൂടെ മത്സരത്തിനുണ്ട്. മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ എന്ന ചിത്രത്തിൽ കുഞ്ചാക്കോയ്ക്ക് ഒപ്പം ജോജു ജോർജും നിമിഷ സജയനും അണി നിരക്കുന്നു.
റോഷൻ ആൻഡ്രൂസിന്റെ ക്രൈം ത്രില്ലർ ‘സല്യൂട്ട്’ ആണ് ദുൽഖർ സൽമാന്റെ ഒരു ചിത്രം.സാനിയ ഇയപ്പനും ഡയാനയും ഒപ്പമുണ്ട്.ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘കുറുപ്പ്’(ശ്രീനാഥ് രാജേന്ദ്രൻ) ആണ് മത്സര രംഗത്തുള്ള രണ്ടാം ചിത്രം.ഈ സിനിമയിൽ ടൊവിനോയും വേഷമിടുന്നു.ലാൽ ജോസ് സംവിധാനം ചെയ്ത ‘മ്യാവൂ’ ആണ് സൗബിൻ ഷാഹിറിന്റെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്ന്.മംമ്ത മോഹൻദാ നായികയാകുന്നു. ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിൽ ആസിഫ് അലി നായകൻ ആകുന്നു. രജീഷ വിജയൻ ആണ് ഒപ്പം.അനൂപ് മേനോൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളാണ് മത്സരിക്കുന്നത്. ‘കിങ് ഫിഷ്’ എന്ന ചിത്രത്തിൽ അനൂപിനൊപ്പം രൺജി പണിക്കർ,രഞ്ജിത് എന്നിവർ അഭിനയിക്കുന്നു.‘പത്മ’യിൽ സുരഭി ലക്ഷ്മി ആണ് ഒപ്പം. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ‘മേപ്പടിയാൻ’ ആണ് ഉണ്ണി മുകുന്ദന്റെ ചിത്രം.ഇതിൽ ലെനയും അഞ്ജു കുര്യനും ഉണ്ട്.
സമാന്തര സിനിമയും സജീവം
സമാന്തര സിനിമയിലെ ശക്തമായ സാന്നിധ്യമായ ഡോ.ബിജു പതിവു പോലെ ഇത്തവണയും മത്സര രംഗത്തുണ്ട്.‘ദ് പോർട്രെയ്റ്റ്സ് ’ആണ് അദ്ദേഹത്തിന്റെ ചിത്രം.താരാ രാമാനുജന്റെ ‘നിഷിദ്ധോ’,സിദ്ധാർഥ ശിവയുടെ ‘ആണ്’,മനോജ് കാനയുടെ ‘ഖെദ്ദ’,‘അവനോവിലോന’(ഷെറി ഗോവിന്ദൻ,ടി.ദീപേഷ്)എന്നിവയും ശ്രദ്ധിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു.ജയരാജ് സംവിധാനം ചെയ്ത 3 ചിത്രങ്ങൾ മത്സരിക്കുന്നു. ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’,‘അവൾ’,‘നിറയെ തത്തകൾ ഉള്ള മരം’ എന്നിവയാണ് ജയരാജിന്റെ സിനിമകൾ.സംവിധായകൻ അശോക് ആർ നാഥ് രണ്ടു ചിത്രങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്.
ഇതിൽ ‘ഹോളി വൂണ്ട്’ നിശബ്ദ ചിത്രമാണ്.‘റെഡ് റിവർ’ ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം.ആറു കഥകളുടെ സമാഹാരമായ ‘ചെരാതുകൾ’ മത്സരിക്കുന്നുണ്ട.ആറു കഥകളും ആറു പേരാണ് സംവിധാനം ചെയ്തിരിക്കുന്നത്.ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് അവാർഡ് നിർണയ സമിതിയുടെ അധ്യക്ഷൻ. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ.ഗോപിനാഥൻ, സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രാഥമിക വിധി നിർണയത്തിനുള്ള രണ്ട് ഉപസമിതികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. മത്സരിക്കുന്ന 142 സിനിമകളിൽ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്.
മത്സര രംഗത്തുള്ള മറ്റു ചിത്രങ്ങളും സംവിധായകരും
സഞ്ജയ് ഓൺ കോൾ (ജയൻ നടുവത്താഴത്ത്)സ്റ്റേഷൻ 5 (പ്രശാന്ത് കാനത്തൂർ) ചവിട്ട്(സജാസ് റഹ്മാൻ,ഷിനോസ് റഹ്മാൻ)തിരികെ (ജോർജ് കോര,സാം സേവ്യർ)രണ്ട് (സുജിത് ലാൽ)ദേര ഡയറീസ്(മുസ്താഖ് റഹ്മാൻ)തുരുത്ത്(സുരേഷ് ഗോപാൽ)ചലച്ചിത്രം(അബ്ദുൽ ഗഫൂർ,ഗഫൂർ വൈ ഇലിയാസ്)ഭൂതകാലം(രാഹുൽ സദാശിവൻ)അറ്റൻഷൻ പ്ലീസ്(ജിതിൻ ഐസക് തോമസ്)രണധീര(ടി.എം.സിദ്ദിഖ്)അവിയൽ(ഷാനിൽ)ഐ ആം എ ഫാദർ(രാജു ചന്ദ്ര)ഉരു (ഇ.എം.അഷറഫ്)മാടൻ (ആർ.ശ്രീനിവാസൻ) ആകാശ വാതിൽ(സുനിൽ മാധവ്)കണ്ണാടി(എ.ജി.രാജൻ)നോ മാൻസ് ലാൻഡ്(ജിഷ്ണു ഹരീന്ദ്ര വർമ)സ്ക്രീൻ പ്ലേ(കെ.എസ്.മെഹ്മൂദ്)സത്യം മാത്രമേ ബോധിപ്പിക്കൂ(സാഗർ ഹരി)ഗാർഡിയൻ(സതീഷ് പോൾ)ക്ഷണം(സുരേഷ് ഉണ്ണിത്താൻ)മടപ്പള്ളി യുണൈറ്റഡ്(അജയ് ഗോവിന്ദ്)ആവാസ വ്യൂഹം(ആർ.കെ.കൃഷ്ണാനന്ദ്)ജാൻ എ മൻ(ചിദംബരം,എസ്.പൊതുവാൾ)സ്റ്റേറ്റ് ബസ്(ചന്ദ്രൻ നരിക്കോട്)മാഹി(സുരേഷ് കുറ്റിയാടി)തല (ഖായിസ് മിലൻ)രാക്ഷസ രാവണൻ(പി.ജെ.ജോജൻ)
ചോരൻ(സാന്റോ എ.തട്ടിൽ)ധബാരി ക്യുരുവി(പ്രിയനന്ദൻ)തട്ടുകട മുതൽ സെമിത്തേരി വരെ(സിറാജ് ഫാന്റസി)പ്രതി നിരപരാധി ആണോ(സുനിൽ പൊട്ടമ്മൽ)മധുരം(അഹമ്മദ് കബീർ)പെൺകൊടി(സജീവ് പിള്ള)നിഴൽ(അപ്പു എൻ ഭട്ടതിരി)വെള്ളിരിക്കാ പട്ടണം(മനേഷ് കുറുപ്പ്)19(വൺ)എ(വി.എസ്.ഇന്ദു)സുമേഷ് ആൻഡ് രമേഷ്(സനൂപ് തൈക്കൂടം)നോ വേ ഔട്ട്(നിതിൻ ദേവിദാസ്)ഉടൽ(രതീഷ് രഘുനാഥൻ)കർണൻ,നെപ്പോളിയൻ,ഭഗത് സിങ്(ശരത് ജി.മോഹൻ)കാടകലം(സഖിൽ രവീന്ദ്രൻ)സിദ്ധി(പയസ് രാജ്)ആമുഖം(അഭിലാഷ് പുരുഷോത്തമൻ)തീ(അനിൽ വി.നാഗേന്ദ്രൻ)അവകാശികൾ(എൻ.അരുൺ)ചതുരം സ്ക്വയർ(സിദ്ധാർഥ് ഭരതൻ)സബാഷ് ചന്ദ്രബോസ്(വി.സി.അഭിലാഷ്)ഒറിഗാമി(ബിനോയ് പട്ടിമറ്റം)അമ്മച്ചിക്കൂട്ടിലെ പ്രണയ കാലം(റഷീദ് പള്ളുരുത്തി)ജഗള(ശ്രീദേവ് കാപ്പ്)ആർ.ജെ.മഡോണ(ആനന്ദ് കൃഷ്ണരാജ്)ഇന്നു മുതൽ(രജീഷ് മിഥില)അജഗജാന്തരം(ടിനു പാപ്പച്ചൻ)കള്ളൻ ഡിസൂസ(ജിത്തു കെ.ജയൻ)ഋ(ഫാ.വർഗീസ് ലാൽ)പൊരി വെയിൽ(ഫറൂഖ് അബ്ദുൽ റഹ്മാൻ)നിയോഗം (അനീഷ് വർമ) മ്... (വിജീഷ് മണി)
ബെർണാർഡ്(ദേവപ്രസാദ് നാരായൺ)അൺലോക്(സോഹൻ സിനുലാൽ)മാത്തുക്കുട്ടിയുടെ വഴികൾ(ബിജു എം.രാജ്)ദ് ലാസ്റ്റ് ടു ഡേയ്സ്(സന്തോഷ് ലക്ഷ്മൺ)ഓപ്പറേഷൻ ജാവ(തരുൺ മുർത്തി)അന്തരം(പി.അഭിജിത്)അന്താക്ഷരി(വിപിൻ ദാസ്)മീറ്റ് എഗെയ്ൻ(പ്രദീപ് പ്രഭാകർ)പ്രകാശൻ പറക്കട്ടെ(സി.ഷഹദ്)ഉൾക്കാഴ്ച(രാജേഷ് രാജ്)കാഫിർ(വിനോ) വരയൻ(ജിജോ ജോസഫ്)ധരണി(ബി.ശ്രീവല്ലഭൻ)ചൂട്(അരുൺ കിഷോർ)നിശബ്ദം(എൻ.ബി.രഘുനാഥ്)എന്റെ മഴ(സുനിൽ സുബ്രഹ്മണ്യൻ)സുന്ദരി ഗാർഡൻസ്(ചാർളി ഡേവിസ്)പ്രാപ്പെട(കൃഷ്ണേന്ദു കലേഷ്)ഫ്രീഡം ഫൈറ്റ്(ജിയോ ബേബി)എ ഡ്രമാറ്റിക് ഡെത്ത്(സഹീറലി)ഉപചാരപൂർവം ഗുണ്ട ജയൻ(അരുൺ വൈഗ)ഇക്താര(ശിവപ്രസാദ് ഇരവിമംഗലം)വിധി(കണ്ണൻ താമരക്കുളം)ആഹാ(ബിബിൻ പോൾ സാമുവൽ)ദ് മോർഗ്(വി.മഹേഷ്,എസ്.ആർ.സുകേഷ്)
ഉൾക്കനൽ(യതീന്ദ്ര ദാസ്)21 ഗ്രാംസ്(ബിബിൻ കൃഷ്ണ)സ്റ്റാർ (ഡോമിൻ ഡിസിൽവ)ഫ്ലഷ്(അയിഷ സുൽത്താന)ഹോളി ഫാദർ(ബ്രൈറ്റ് സാം റോബിൻസ്)പിക്കാസോ (സുനിൽ കര്യാട്ടുകര)അർച്ചന 31 നോട്ടൗട്ട്(എ.അഖിൽ)വൈറൽ സെബി(വിധു വിൻസന്റ്)ആരോ (വി.കെ.അബ്ദുൽ കരീം)റോയ്(സുനിൽ ഇബ്രാഹിം)ഒന്ന്(അനുപമ മേനോൻ)ജിബുട്ടി(എസ്.ജെ.സിനു)പക്ഷികൾക്കു പറയാനുള്ളത്(സുധ രാധിക).