ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സോനു സൂദ്. ഇപ്പോഴിതാ ഒരു പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ സഹകരിക്കുന്നതിനായി താരം മുന്നോട്ടുവച്ചിരിക്കുന്ന നിലപാട് അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കുകയാണ്. പണമില്ലാത്തതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാവാത്ത 50 പേര്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സോനു സൂദ്. ഇപ്പോൾ ഒരു പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ സഹകരിക്കുന്നതിനായി താരം മുന്നോട്ടുവച്ചിരിക്കുന്ന നിലപാട് അദ്ദേഹത്തെ കൂടുതല്‍ സ്വീകാര്യനാക്കുകയാണ്. പണമില്ലാത്തതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാവാത്ത 50 പേര്‍ക്ക് സൗജന്യശസ്ത്രക്രിയ ചെയ്താല്‍ പരസ്യത്തില്‍ സഹകരിക്കാമെന്നാണ് സോനു സൂദ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

ദ് മാന്‍ എന്ന മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തൽ. ‘‘ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് എന്നെ ആശുപത്രിയില്‍നിന്ന് ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടു. 12 കോടിയോളം രൂപ അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയകൾ നടക്കുകയാണ്. ചികിത്സച്ചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’’ എന്നാണ് സോസു സൂദ് പറഞ്ഞത്.

ADVERTISEMENT

ദുരിതാശ്വാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മുന്‍പും താരം ശ്രദ്ധനേടിയിട്ടുണ്ട്. കോവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങളിൽപ്പെട്ടു പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു ഏര്‍പ്പെടുത്തിയിരുന്നു.