രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മുപ്പതു വർഷത്തിന് ശേഷമുള്ള മോചനം മാനുഷിക പരിഗണന വച്ചാണെങ്കിൽ നന്നായി എന്നാണ് തന്റെ അഭിപ്രായമെന്ന് മേജർ രവി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കോവിഡ് മൂലം ജയിൽ ജീവിതം അനുഭവിച്ചവരാണ് നമ്മൾ. രണ്ടു മൂന്നു ദിവസം പോലും ആരെയും കാണാൻ പറ്റാതെ ഒരു മുറിയിൽ അടച്ചുപൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മുപ്പതു വർഷത്തിന് ശേഷമുള്ള മോചനം മാനുഷിക പരിഗണന വച്ചാണെങ്കിൽ നന്നായി എന്നാണ് തന്റെ അഭിപ്രായമെന്ന് മേജർ രവി. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കോവിഡ് മൂലം ജയിൽ ജീവിതം അനുഭവിച്ചവരാണ് നമ്മൾ. രണ്ടു മൂന്നു ദിവസം പോലും ആരെയും കാണാൻ പറ്റാതെ ഒരു മുറിയിൽ അടച്ചുപൂട്ടി ഇരിക്കേണ്ട അവസ്ഥ വന്നപ്പോൾ ഒരാളുടെ സ്വാതന്ത്ര്യത്തിനു എത്രമാത്രം വിലയുണ്ടെന്ന് നമ്മളെല്ലാം തിരിച്ചറിഞ്ഞതാണ്. മുപ്പത് വർഷത്തിലധികം ജയിൽ ജീവിതം അനുഭവിച്ച പേരറിവാളൻ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്നാണു തന്റെ അഭിപ്രായമെന്നും മേജർ രവി മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘1991 ജൂൺ 11നാണു രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ അറസ്‌റ്റ് ചെയ്യുന്നത്. വിചാരണ പൂർത്തിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ ആളാണ് അയാൾ. മുപ്പതു വർഷമായി അയാളുടെ വധശിക്ഷ നടപ്പാക്കാതെ വലിച്ചുനീട്ടി കൊണ്ടുപോവുകയായിരുന്നു. കസബ് എന്ന ഭീകരന്റെ കേസിൽ വളരെ പെട്ടെന്ന് തന്നെ ശിക്ഷവിധിച്ച് നടപ്പാക്കിയതാണ്. അഫ്സൽ ഗുരുവിന്റെ കേസിലും വളരെ വേഗത്തിലാണ് ശിക്ഷ നടപ്പാക്കിയത്. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തെ കോൺഗ്രസിന്റെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ശിക്ഷിക്കാൻ ഈ അടുത്തിടവരെ ഭരിച്ചിരുന്ന അവർക്ക് കഴിഞ്ഞില്ലെങ്കിൽ ഇനി അയാളെ ജയിലിൽ ഇട്ടിട്ടു എന്ത് കാര്യം.

ADVERTISEMENT

മുപ്പതു വർഷത്തിന്റെ ജയിൽ വാസം എന്നത് തന്നെ ഏറെക്കുറെ മരിച്ചതിനു തുല്യം തന്നെയാണ്. ഇനി പുറത്തു വന്നാലും പുറത്തുള്ള ലോകവുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ അയാൾക്ക് ബുദ്ധിമുട്ടു തന്നെയായിരിക്കും. ഞാൻ കമാൻഡോ ആയിരുന്നപ്പോൾ ഞങ്ങൾക്ക് ഗവൺമെന്റിൽ നിന്ന് കിട്ടിയ ഓർഡർ പ്രതികളെ സയനൈഡ് കഴിച്ചു മരിക്കാൻ അനുവദിക്കാതെ ജീവനോടെ പിടിക്കണം എന്നതായിരുന്നു. പ്രതികളെ പിടിക്കാൻ ഏറെ പരിശ്രമിച്ച ഒരു കമാൻഡോ എന്ന നിലയിൽ കേസ് വലിച്ചു നീട്ടിക്കൊണ്ടുപോയി വിധി വരാൻ തന്നെ ഏറെ താമസിച്ചു എന്നാണു പറയാനുള്ളത്.

നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് കുറ്റവാളികളെ എന്തിനാണ് ഇത്രയും നാൾ തീറ്റിപ്പോറ്റിയത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പിന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു പ്രതി ഓരോ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണ് കാരണം എന്നായിരിക്കും എന്നെ തൂക്കിക്കൊല്ലുക എന്ന പേടിയോടെയായിരിക്കും ഓരോ ദിവസവും അയാൾ ജീവിക്കുക. പേരറിവാളൻ അയാളുടെ ശിക്ഷ ഏകദേശം അനുഭവിച്ചു കഴിഞ്ഞു ഇനിയിപ്പോ വിട്ടാലും വിട്ടില്ലെങ്കിലും എല്ലാം കണക്കു തന്നെ. മാനുഷിക പരിഗണന വച്ച് അയാളെ പുറത്തു വിട്ട സുപ്രീം കോടതി വിധി നന്നായി എന്നാണ് ഇപ്പോൾ എന്റെ അഭിപ്രായം.

ADVERTISEMENT

പേരറിവാളൻ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്തിനാണെന്ന് അറിയാതെ ആണ് ബോംബ് ഉണ്ടാക്കുനുള്ള ബാറ്ററി കൊണ്ടുകൊടുത്തത് എന്നാണ് വക്കീലിന്റെ വാദം. മാനസിക അവസ്ഥ തെറ്റി നിൽക്കുന്ന ഒരാളിന്റെ കയ്യിൽ സയനൈഡ് കൊണ്ടുകൊടുത്തിട്ട് അയാൾ അത് കഴിച്ചു മരിക്കുമ്പോൾ ഞാൻ അറിയാതെയാണ് കൊടുത്ത് അയാൾ അത് കഴിച്ചത് എന്തിനാ എന്ന് ചോദിക്കുന്നതുപോലെ ആണ് ഇത്. അറിഞ്ഞില്ല എന്ന് പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇവരൊക്കെ എൽടിടിഇ യുടെ വലിയ പോരാളികൾ ആയിരുന്നു. പതിനാറു പതിനേഴ് വയസ്സുകഴിഞ്ഞാൽ ഇവരൊക്കെ ഭീകരമായ മനസ്സുള്ള ഓപ്പറേറ്റേഴ്‌സ് ആണ്. അത്രയും ഡെഡിക്കേറ്റഡ് ആയുള്ള ആളുകൾ ആയിട്ടാണ് ഇവർ ട്രെയിനിങ് പൂർത്തിയാക്കുന്നത്. പത്തൊൻപത് വയസ്സ് ആയ പ്രായപൂർത്തിയായ ഇയാൾ എന്തിനാണ് ബാറ്ററി കൊടുക്കുന്നതുഎന്നു അറിഞ്ഞില്ല എന്ന് പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. അത് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടുക തന്നെ വേണം.’’ –മേജർ രവി കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധി വധം അടിസ്ഥാനമാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിഷൻ 90 ഡെയ്സ്. 1991 മേയ് 21ൽ നടന്ന രാജീവ് ഗാന്ധി വധത്തെ തുടർന്ന് നടന്ന അന്വേഷണത്തിലെ യഥാർഥ സംഭവങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. സിനിമയുടെ കഥയും തിരക്കഥയും നിർവഹിച്ചത് മേജർ രവിയായിരുന്നു.