കെജിഎഫ് 2 ജൂണ്‍ 3 മുതല്‍ വാടക ഇല്ലാതെ കാണാം
കെജിഎഫ് ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ പ്രൈം വിഡിയോയില്‍ ലഭ്യമാകും. പ്രൈം വരിക്കാർക്ക് ചിത്രം സൗജന്യമായി ആസ്വദിക്കാം. യഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ 5 ഭാഷകളിലാണ് ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോയില്‍ ലഭ്യമാവുക. മേയ് 16 മുതല്‍

കെജിഎഫ് ചാപ്റ്റര്‍ 2 ജൂണ്‍ 3 മുതല്‍ പ്രൈം വിഡിയോയില്‍ ലഭ്യമാകും. പ്രൈം വരിക്കാർക്ക് ചിത്രം സൗജന്യമായി ആസ്വദിക്കാം. യഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ 5 ഭാഷകളിലാണ് ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോയില്‍ ലഭ്യമാവുക.
മേയ് 16 മുതല്‍ പ്രൈമില്‍ ചിത്രം വാടയ്ക്ക് കാണാൻ അവസരം ഉണ്ടായിരുന്നു. ഓൺലൈൻ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് നേരത്തേ തന്നെ കെജിഎഫ് 2 കാണാനുള്ള സൗകര്യമാണ് പ്രൈം ഒരുക്കിയത്. പ്രൈം വരിക്കാർക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവർക്കും 199 രൂപയ്ക്ക് കെജിഎഫ് ചാപ്റ്റർ 2 വാടകയ്‌ക്ക് ലഭ്യമാകും. കെജിഎഫ് 2 കൂടാതെ ലോകമെമ്പാടുമുള്ള ജനപ്രിയ സിനിമകളുടെ വൻ ശേഖരത്തിലേക്കാണ് പ്രൈം ജാലകം തുറന്നിടുന്നത്. ഏറ്റവും പുതിയ ഇന്ത്യൻ, രാജ്യാന്തര സിനിമകൾ വാടകയ്ക്ക് കാണാനുളള അവസരവുമുണ്ടാകും.
2018-ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ തുടർച്ചയാണ് കെജിഎഫ് ചാപ്റ്റർ 2. റോക്കിയായി എത്തുന്ന യഷ് തന്നെയാണ് സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, അർച്ചന ജോയിസ്, അനന്ത് നാഗ്, രാമചന്ദ്ര രാജു, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് ചാപ്റ്റർ 2 നിർമിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ്. ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.