ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സുധീർ സുധി. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായി

ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സുധീർ സുധി. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സുധീർ സുധി. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് സുധീർ സുധി. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായി സിനിമയിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. സുധീറിന് ഇപ്പോൾ സോഷ്യൽമീഡിയ കയ്യടിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. നന്മ നിറഞ്ഞ ആ പ്രവൃത്തിക്ക് സുധീറിനെയും പ്രിയയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകർ.

ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവേയാണ് സുധീറും പ്രിയയും ആ വെളിപ്പെടുത്തൽ നടത്തിയത്. ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദർശിക്കുന്നതിനിടെ തങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ലെന്നും കുട്ടികൾ ഉണ്ടാകാൻ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നൽകാൻ തയാറായെങ്കിൽ നന്നായിരുന്നു എന്നും പറഞ്ഞു. ഇതുകേട്ട സുധീർ, എന്നാൽ ഇവർക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നു ഭാര്യയോടു ചോദിച്ചു. ഇതുകേട്ടുകൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു.

ADVERTISEMENT

ആരും സമ്മതിക്കാതിരുന്ന ഇക്കാര്യം സുധീറിനോടു ചോദിക്കുക എന്നുള്ളതായിരുന്നു അവരുടെ വരവിന്റെ ഉദ്ദേശ്യം. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നൽകില്ല എന്നിരിക്കെ സുധീറും പ്രിയയും അതിനു സമ്മതിച്ചു. അതൊരു പുണ്യപ്രവൃത്തിയായിട്ടാണ് തങ്ങൾ കണ്ടതെന്നും അവർ പറയുന്നു.

രണ്ട് ആൺമക്കളുള്ള സുധീർ –പ്രിയ ദമ്പതികളുടെ മക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിലും പഠിക്കുകയാണ്. പ്രിയ ദാനം ചെയ്ത അണ്ഡത്തിൽ ഉണ്ടായത് ഒരു പെൺകുട്ടി ആയിരുന്നു. എന്നാൽ പിന്നീടു സംഭവിച്ചത് വലിയൊരു ചതിയായിരുന്നെന്ന് സുധീർ പറയുന്നു. കുട്ടി ഉണ്ടായതിനു ശേഷം സുധീർ–പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്സാപിലും ഫെയ്സ്‌ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്ത് അവർ എവിടെയോ മറഞ്ഞു. ഇനി തമ്മിൽ ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്‌തു.

ADVERTISEMENT

പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാൻ ആഗ്രഹമുണ്ടെങ്കിലും മാതാപിതാക്കളുടെ സ്വകാര്യതയെ മാനിച്ച് കുട്ടിയെ കാണാൻ ശ്രമിക്കുകയോ പേരുവിവരങ്ങൾ ആരോടും പറയുകയോ ചെയ്തിട്ടില്ല. അവർ ചതി ചെയ്‌തെങ്കിലും തങ്ങൾ അതൊന്നും കണക്കാകുന്നില്ലെന്നും ഒരു പുണ്യപ്രവൃത്തി ചെയ്തതുകൊണ്ടാണ് മാരകരോഗം വന്നിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിഞ്ഞതെന്നും സുധീർ പറയുന്നു.

കാന്‍സറില്‍നിന്നു മുക്തി നേടിയ സുധീർ വീണ്ടും സിനിമ അവസരങ്ങൾക്ക് കാത്തിരിക്കുകയാണ്. ഒരുകാലത്ത് മലയാളത്തിലും അന്യ ഭാഷാ ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരം രോഗബാധയോടെ സിനിമാമേഖലയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. ഒരു നല്ല പ്രവൃത്തി ചെയ്ത തങ്ങൾക്ക് ഉറപ്പായും ദൈവം നല്ലൊരു ഭാവി ജീവിതമായിരിക്കും കാത്തുവച്ചിരിക്കുന്നതെന്നാണ് വിശ്വാസമെന്ന് താരം പറയുന്നു.