മേജറിന്റെ അമ്മ പറഞ്ഞു, ഇവൻ സന്ദീപിനെ പോലിരിക്കുന്നു: അദിവി ശേഷ്
പോരാട്ട ചരിത്രങ്ങളിൽ വാഴ്ത്തപ്പെടാത്ത വീരർ (അൺസങ് ഹീറോ) തലക്കെട്ടിനു താഴെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പേരിന് ഇനി പ്രസക്തിയില്ല. അദ്ദേഹത്തിന്റെ ജീവിതം സിനിമയാവുകയാണ്. ആ ധീരജീവിതം തിരശീലയിൽ ആഘോഷിക്കപ്പെടാൻ പോവുകയാണ്. മകന്റെ ജീവിതം സിനിമയാക്കാൻ സന്ദീപിന്റെ അമ്മയ്ക്കും അച്ഛനും ആദ്യം

പോരാട്ട ചരിത്രങ്ങളിൽ വാഴ്ത്തപ്പെടാത്ത വീരർ (അൺസങ് ഹീറോ) തലക്കെട്ടിനു താഴെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പേരിന് ഇനി പ്രസക്തിയില്ല. അദ്ദേഹത്തിന്റെ ജീവിതം സിനിമയാവുകയാണ്. ആ ധീരജീവിതം തിരശീലയിൽ ആഘോഷിക്കപ്പെടാൻ പോവുകയാണ്. മകന്റെ ജീവിതം സിനിമയാക്കാൻ സന്ദീപിന്റെ അമ്മയ്ക്കും അച്ഛനും ആദ്യം സമ്മതമായിരുന്നില്ല. മകന്റെ പോരാട്ടവീര്യത്തിന്റെ ഗൗരവവും ഉന്നതിയും സിനിമയിലെത്തുമ്പോൾ നഷ്ടമാകുമോ എന്ന് അവർ ആശങ്കപ്പെട്ടു.
എന്നാൽ അദിവി ശേഷ് അവരെ നിരന്തരം ഫോണിൽ വിളിച്ചു. ഒട്ടേറെ തവണ നേരിൽ കണ്ടു. ഒടുവിൽ ‘ഇവൻ സന്ദീപിന് പോലെയിരിക്കുന്നു’ എന്ന് സന്ദീപിൻറെ അമ്മ ധനലക്ഷ്മി പറഞ്ഞതോടെ സേഷിനെ സ്വന്തം മകനായി അവർ കണ്ടു തുടങ്ങിയെന്നു മനസ്സിലായി. അങ്ങനെ മേജർ പിറവിയെടുത്തു. 2008ൽ മുംബൈ ഭീകരാക്രമണം നടന്ന ഇടത്തേക്ക് തന്റെ അവസാന മിഷനുമായി പോകുമ്പോൾ ‘അമ്മേ, ഞാനില്ലെങ്കിലും അമ്മയ്ക്ക് ഒപ്പം കുറെ മക്കളുണ്ടാകും’ എന്നു മേജർ സന്ദീപ് പറഞ്ഞിരുന്നു. ആ കൂട്ടത്തിലെ മകനാണ് താനെന്നു ശേഷ് പറയുന്നു. മകന്റെ സിനിമ സ്വന്തം ഭാഷയിൽ കാണാൻ നാട്ടുകാർക്കു കഴിയില്ലേ എന്ന് ധനലക്ഷ്മിയമ്മ ചോദിച്ചതുകൊണ്ടാണു മേജറെന്ന ചിത്രം മലയാളത്തിലും മൊഴിമാറ്റിയത്.
മലയാളം സിനിമകൾ സ്ഥിരമായി കണാറുള്ള ശേഷിന് , കുമ്പളങ്ങി നൈറ്റ്സ് പോലുള്ള സിനിമകളോ ഷമ്മിയെ പോലുള്ള കഥാപാത്രങ്ങളോ തന്നെ തേടി വരുന്നില്ലെന്നും, തെലുങ്ക് സിനിമയിലെ ആക്‌ഷൻ സ്റ്റാറായതിനാൽ ടൈപ്കാസ്റ്റ് ചെയ്യപ്പെടുന്നതായും അഭിപ്രായമുണ്ട്.